കർണ്ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്; വൻ പ്രതിഷേധത്തിന് തയ്യാറെടുത്ത് ബി ജെ പി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വന്‍ പ്രതിഷേധത്തിന് ബിജെപി തയ്യാറെടുക്കുന്നു. ജനവിധി അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജെഡിഎസ്സും കോഗ്രസും അട്ടിമറിച്ചെന്നാണ് ബിജെപി യുടെ കുറ്റപെടുത്തല്‍ . പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയാണ് ബിജെപി യുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുക. ബിജെപിയുടെ പ്രതിഷേധം കണക്കിലെടുത്ത് ബെഗളുരുവില്‍ കനത്ത സുരക്ഷയാണൊരുക്കിയിട്ടുള്ളത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിനെ രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കി മാറ്റാനാണ് കോൺഗ്രസ്സും ജെഡിഎസ്സും തയ്യാറെടുക്കുന്നത്.
പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളൊക്കെ സത്യപ്രതിജ്ഞയ്‌ക്കെത്തും. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരായ മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യത്തിന്റെ വേദിയായി സത്യപ്രതിജ്ഞാ ചടങ്ങ് മാറും. മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ജി പരമേശ്വരയും ആദ്യം സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചശേഷം മറ്റുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പെടുത്തും. മന്ത്രിസ്ഥാനത്തെ ചൊല്ലി ജെഡിഎസിലും കോൺഗ്രസിലും അഭ്യന്തര കലഹം ഉടലെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാൽ വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറാകണമെന്ന് ഇരുപാര്‍ട്ടികളിലേയും എംഎല്‍മാര്‍ക്ക് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക പരിഗണനയും ഒപ്പം സാമുദായിക പരിഗണനയും കണക്കിലെടുത്ത് കൊണ്ട് വേണം മന്ത്രിമാരെ നിശ്ചയിക്കാനെത് ഇരു പാര്‍ട്ടികള്‍ക്കും വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും എംഎല്‍എ മാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരു സാഹചര്യത്തില്‍. അതേസമയം കോൺഗ്രസ്സ് ജെഡിഎസ് സഖ്യം തുടരുമെന്നാണ് ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ ഉറപ്പിച്ച് പറയുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























