തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനു നേരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരിൽ പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയുടെ സഹോദരി ഭര്‍ത്താവും

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനു നേരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയുടെ സഹോദരി ഭര്‍ത്താവ് കൊല്ലപ്പെട്ടു. സില്‍വ തന്നെയാണ് ദു:ഖവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. സില്‍വയുടെ സഹോദരി ആരുഷിയുടെ ഭര്‍ത്താവ് ജെ. സെല്‍വരാജ് കോപ്പര്‍ പ്ലാന്റിനെതിരെയുള്ള സമരത്തില്‍ പങ്കാളിയായിരുന്നു.
ആകെ പന്ത്രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൂടാതെ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു.
സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ പ്രതിഷേധിച്ച ഗ്രാമവാസികള്‍ക്ക് നേരെ കഴിഞ്ഞദിവസമുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രജനികാന്ത് കമല്‍ഹാസന്‍, എം.ഡി.എം.കെ നേതാവ് വൈകോ തുടങ്ങിയവര്‍ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നു.
ജനങ്ങള്‍ കുറ്റവാളികളല്ലെന്നും സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നും രജനികാന്ത് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























