നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കഫീല്‍ യോഗിക്ക് വില്ലന്‍ പിണറായിക്ക് ഹീറോ ; കഫീല്‍ ഖാന്‍ കേരളത്തിലേക്ക് വരുന്നത് വന്‍ ചര്‍ച്ചയാക്കി ദേശീയ മാധ്യമങ്ങള്‍ ; വിശദീകരണവുമായി കഫീല്‍ ഖാന്‍ രംഗത്ത്

നിപ വൈറസ് കേരളത്തില്‍ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് സേവനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഉത്തര്‍പ്രദേശിലെ ഡോ കഫീല്‍ ഖാൻ കേരളത്തിലേക്ക് വരുന്നത് വന്‍ ചര്‍ച്ചയാക്കി ദേശീയ മാധ്യമങ്ങള്‍. നിപ ദുരിതബാധിതരെ സഹായിക്കാന്‍ കേരളത്തില്‍ സേവനം ചെയ്യാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ കഫീല്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ യോഗിയുടെ വില്ലന്‍ പിണറായിയുടെ ഹീറോ' എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ദേശീയ മാധ്യമങ്ങളാണ് ഇവയ്ക്ക് പിന്നില്‍. പ്രചരണങ്ങള്‍ ശക്തമായതോടെ കഫീല്‍ ഖാന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രചരണങ്ങള്‍ വേദനപ്പെടുത്തുന്നതാണെന്നും ഇത് സാമൂഹ്യ സേവനം മാത്രമാണെന്നും പണം വാങ്ങി നടത്തുന്ന സേവനം അല്ലെന്നത് മനസ്സിലാക്കണമെന്നും കഫീല്‍ ഖാന്‍ പറയുന്നു.
നിപ വൈറസ് ബാധ കാലത്ത് മാത്രമാണ് കേരളത്തിലെ സേവനമെന്നും അത് കഴിഞ്ഞാല്‍ താന്‍ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങിയെത്തുമെന്നും കഫീല്‍ ഖാന്‍ പറയുന്നു. രാജ്യത്ത് എവിടെ സേവനം നടത്തുന്നതിനും തന്നെ ഒരു കോടതിയും വിലക്കിയിട്ടില്ല. താന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ സേവനം അനുഷ്ടിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും അതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അടുത്തിടെ കേരള സന്ദര്‍ശനത്തിനെത്തിയ കഫീല്‍ഖാന്‍ സംസ്ഥാനത്തെ വികസനത്തെയും ജനങ്ങളെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കഫീല്‍ ഖാന്‍ എട്ടുമാസത്തിനു ശേഷമാണ് ജയില്‍ മോചിതനായത്.
https://www.facebook.com/Malayalivartha

























