നിര്‍ത്തെടാ നിന്റെ അഭിനയം ; തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പിൽ യുവാവ് വെടിയേറ്റ് അന്ത്യശ്വാസം വലിക്കുമ്പോളും പോലീസ് ക്രൂരമായി പെരുമാറുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പിൽ യുവാവ് വെടിയേറ്റ് വീണ് അന്ത്യശ്വാസം വലിക്കുമ്പോളും പോലീസ് ക്രൂരമായി പെരുമാറുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. പരിക്കേറ്റ് രക്തം വാര്‍ന്ന് മരണത്തോട് മല്ലടിക്കുന്ന യുവാവിനെ വളഞ്ഞു നിൽക്കുന്ന പോലീസുകാര്‍ 'അവന്‍ അഭിനയിക്കുകയാണ്, അഭിനയം നിര്‍ത്തി എഴുന്നേറ്റ് പോടാ' എന്ന് ആക്രോശിച്ചു.
കഴിഞ്ഞ ദിവസം വെടിവെപ്പിൽ മരിച്ച കാളിയപ്പന്‍(24) എന്ന യുവാവിനോട് പോലീസുകാർ ആക്രോശിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വെടിവെയ്പ്പില്‍ പരിക്കേറ്റ കാളിയപ്പനെ പിന്നീട് തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി.
അതേസമയം സംഘര്‍ഷം വ്യാപിക്കുന്നത് തടയാനായി മൂന്ന് ജില്ലകളില്‍ അഞ്ച് ദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി എന്നീ ജില്ലകളിലാണ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെയ്ക്കാന്‍ ചീഫ് സെക്രട്ടറി സേവന ദാതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട്.
പ്ലാന്റിന്റെ വിപുലീകരണം സ്‌റ്റേ ചെയ്ത് കൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്ലാന്റുകളില്‍ നിന്ന് കനത്ത മലീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പ്ലാന്റുകളെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ബിഹാര്‍ സ്വദേശി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന ലോഹ ഖനന കമ്ബനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ്.
https://www.facebook.com/Malayalivartha



























