രാജ്യം കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഭീകരമായ ജലക്ഷാമത്തെ ; ലക്ഷക്കണക്കിന് ജീവന്‍ ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി നീതി ആയോഗ്

കേരളത്തിൽ ഇത് കാലവർഷം ആണെങ്കിലും ഇന്ത്യയെ ഇനി കാത്തിരിക്കുന്നത് വൻ ദുരന്തത്തെയാണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇനി മുന്നോട്ടുള്ള വർഷങ്ങളിൽ ദിനംപ്രതി ജലത്തിന്റെ സ്ഥിതി രൂക്ഷമാകുമെന്നും 2030 ഓടെ രാജ്യത്തെ ജലാവശ്യം ലഭ്യമായ ജലത്തിന്റെ രണ്ടിരട്ടിയാവുമെന്നും നീതി ആയോഗ് പറഞ്ഞു. കമ്പോസിറ്റ് വാട്ടര്‍മാനേജ്‌മെന്റ് ഇന്‍ഡക്‌സിനായി നീതി ആയോഗ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ജനങ്ങളെയും സര്‍ക്കാരിനെയും ബോധവാന്മാരാക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് കമ്പോസിറ്റ് വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍ഡക്‌സ് എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.
നിലവില്‍ 60 കോടി ഇന്ത്യക്കാര്‍ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നുണ്ട്. വര്‍ഷം രണ്ട് ലക്ഷത്തോളം പേര്‍ സുരക്ഷിതമായ ജലം ലഭ്യമാവാത്തതിനാല്‍ മരിക്കുന്നതായും കണക്കിൽ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്താണ് കഴിഞ്ഞ വര്‍ഷം വാട്ടര്‍ മാനേജ്‌മെന്റില്‍ മുന്നില്‍. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവയാണ് ശേഷം വരുന്ന സംസ്ഥാനങ്ങള്‍.
https://www.facebook.com/Malayalivartha























