കശ്മീരിന്റെ പ്രിയപത്രപ്രവർത്തകൻ ഷുജാത് ബുഖാരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തിയ മുതിർന്ന മാധ്യമപ്രവർത്തകനും റൈസിംഗ് കാഷ്മീർ എഡിറ്ററുമായ ഷുജാത് ബുഖാരിക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ പ്രതികൂല കാലാവസ്ഥയിലും കാഷ്മീരിലെത്തിയത് ആയിരങ്ങൾ. വ്യാഴാഴ്ചയാണ് ജമ്മുകാഷ്മീരിലെ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഖാരിക്ക് വെടിയേറ്റത്. സ്വദേശമായ ശ്രീനഗറിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം സംസ്കരിച്ചത്.
പ്രതിപക്ഷ നേതാവ് ഒമർ അബ്ദുള്ള, മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപിച്ചത്. ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാൻ പോകവേയായിരുന്നു ബുഖാരിക്കു വെടിയേറ്റത്. അംഗരക്ഷകരായ രണ്ടു പോലീസുകാരും ബുഖാരിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























