കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കടയുടെ മുന്നിൽ കിടന്നുറങ്ങിയ പിഞ്ച് കുഞ്ഞിനെ മയക്കുമരുന്നിന് അടിമയായ യുവാവ് തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കി തല നിലത്തടിച്ചു കൊന്നു

അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയിരുന്ന ഒരു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം തല നിലത്തടിച്ചു കൊന്നു. വ്യാഴാഴ്ച രാത്രി പൂനൈയിലെ ലോണി കല്‍ഭോര്‍ ഗ്രാമത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മയക്കുമരുന്നിന് അടിമയായ മാല്‍ഹരി മന്‍സോദെയയാണ് ഈ ദാരുണകൃത്യം നടത്തിയത്.
രാത്രി കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ രാത്രി മുഴുവന്‍ അന്വേഷിച്ച് നടക്കുകയായിരുന്നു. തുടര്‍ന്നും കാണാത്തതിനെത്തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഒരാളെ അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബസ് സ്‌റ്റോപ്പിന് അടുത്തുള്ള വിജന പ്രദേശത്തു നിന്നും കണ്ടെത്തുകയും ചെയ്തു.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നും കൂലിപ്പണിക്ക് പൂനൈയില്‍ എത്തിയവരാണ് ദമ്ബതികള്‍. ഇവര്‍ ഒരു കടയുടെ മുന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇവരില്‍ നേരത്തെ മുതല്‍ കണ്ണുവച്ചിരുന്ന മാല്‍ഹരി അമ്മ ഉറക്കമായപ്പോഴേക്കും വന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
തുടര്‍ന്ന് അടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിയ പ്രതി അതിന് പിന്നില്‍ വച്ച് കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയും തറയില്‍ തല അടിച്ച് കൊല്ലുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഈ സമയത്ത് ഇയാള്‍ വലിയ തോതില്‍ ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായും തല നിലത്തടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























