Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

എനിക്ക് ഇപ്പോഴും അറിയില്ല ഞാൻ ആരെയാണ് കൊന്നതെന്ന്; എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ എന്നോടു പറഞ്ഞു!! ഞാന്‍ സമ്മതിച്ചു... ഇപ്പോള്‍ തോന്നുന്നത് ആ സ്ത്രീയെ കൊല്ലേണ്ടിയിരുന്നില്ല എന്നാണ്:- ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ ദിവസം സംഭവിച്ചത് തുറന്ന് പറഞ്ഞ് പരശുറാം വാഗ്‌മോര്‍

16 JUNE 2018 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി

തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

'' എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ എന്നോടു പറഞ്ഞു. ഞാന്‍ സമ്മതിച്ചു. എന്നാല്‍ ഇര ആരാണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നത് ആ സ്ത്രീയെ കൊല്ലേണ്ടിയിരുന്നില്ല എന്നാണ്.'' കൊല്ലന്‍ പോകുന്നത് ആരെയാണെന്ന് പോലും അറിയാതെയായിരുന്നു മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ ഘാതകന്‍ കൃത്യം നടത്തിയതെന്നു റിപ്പോര്‍ട്ട്. തന്നെ ഉപയോഗിക്കുന്നത് ആരാണെന്നോ സഹായികള്‍ ആരാണെന്നോ ഒന്നും കൃത്യം ചെയ്യുമ്ബോള്‍ ഇയാള്‍ക്ക് അറിയില്ലായിരുന്നു.

''ഒരു വീട്ടിലേക്കായിരുന്നു ആദ്യം കൊണ്ടുവന്നത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ ബൈക്കില്‍ കയറ്റി താന്‍ കൊല്ലേണ്ടയാളുടെ വീട് കൊണ്ടുപോയി കാണിച്ചു. പിറ്റേന്ന് അയാള്‍ തന്നെ ബൈക്കില്‍ ബംഗലുരുവിലെ മറ്റൊരു മുറിയിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റൊരാള്‍ ഉണ്ടായിരുന്നു. അയാള്‍ ബൈക്കില്‍ കയറ്റി വീണ്ടും ഇരയുടെ ആര്‍ആര്‍ നഗറിലെ വീടിന് മുന്നിലേക്കും തിരികെ മുറിയിലേക്കും കൊണ്ടുപോയി.

വൈകിട്ട് വീണ്ടും ഗൗരിയുടെ വീടിനടുത്തേക്ക് കൊണ്ടുപോയി. തലേ ദിവസം ബൈക്കില്‍ കൊണ്ടുപോയയാളാണ് ഇത്തവണ വന്നത്. അന്ന് തന്നെ പണി തീര്‍ക്കണമെന്നായിരുന്നു കിട്ടിയിരുന്ന നിര്‍ദേശം. ജോലി കഴിഞ്ഞ് ഗൗരി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നു. പരശുറാം പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് പ്രതി 26 കാരന്‍ പരശുറാം വാഗ്‌മോറിനെ പിടികൂടിയത്. കര്‍ണാടകത്തിലെ വിജയപുരയില്‍ നിന്നുമായിരുന്നു ഇയാള്‍ അറസ്റ്റിലായത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ബംഗലുരുവിലെ ആര്‍ ആര്‍ നഗറിലെ വീടിന് മുന്നില്‍ വെച്ച്‌ നാലു തവണയാണ് ഗൗരിലങ്കേഷിന് നേര്‍ക്ക് പ്രതി വെടിവെച്ചത്. മുകളിലെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും ഗൗരിലങ്കേഷ് ആരാണെന്ന് പോലും തനിക്കറിയില്ലായില്ലായിരുന്നു എന്നും പരശുറാം വാഗ്‌മോര്‍ പറഞ്ഞു.

2017 സെപ്തംബര്‍ 5 ന് നടന്ന സംഭവത്തില്‍ രണ്ടു ദിവസം മുമ്ബാണ് ബംഗലുരുവിലേക്ക് കൊണ്ടുവന്നത്. ബെലഗാവിയില്‍ വെച്ച്‌ എങ്ങിനെയാണ് എയര്‍ഗണ്‍ ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ പരിശീലനം നല്‍കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ''കൊലപാതകം നടന്ന ദിവസം ഞാനും ഒരു ബൈക്കുകാരനും വൈകിട്ട് നാലു മണിയോടെയാണ് ഗൗരിയുടെ വീട്ടിലേക്ക് പോയി. കൃത്യസമയത്തായിരുന്നു ചെന്നത്.

ഗൗരിലങ്കേഷിന്റെ കാര്‍ വീടിന് മുന്നില്‍ എത്തി. അകത്തുണ്ടായിരുന്ന ഞാന്‍ ചെന്ന് വാതില്‍ തുറന്നു കൊടുത്തു. അതിന് ശേഷം അവരുടെ അരികിലേക്ക് ചെന്നു ചെറുതായി ഒന്നു ചുമച്ചു. അവര്‍ എനിക്ക് നേരെ തിരിഞ്ഞപ്പോള്‍ മുന്നില്‍ നിന്നും നാലു തവണ നിറയൊഴിച്ചു. കൃത്യം നടത്തിക്കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തി. രാത്രി തന്നെ നഗരം വിട്ടു. '' വാഗ്‌മോര്‍ പറഞ്ഞു.

വാഗ്‌മോറിന് സഹായികളായി മൂന്ന് പേര്‍ ബംഗലുരുവില്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഒരാള്‍ അദ്ദേഹത്തെ ബംഗലുരുവിലേക്ക് കൊണ്ടുവന്നു. രണ്ടാമത്തെയാള്‍ ഗൗരിയുടെ വീട് കാട്ടിക്കൊടുക്കാന്‍ മൂന്ന് സായാഹ്നങ്ങളില്‍ വാഗ്‌മോറിനെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തു. സെപ്തംബര്‍ 4 ന് ഗൗരിയുടെ വീട്ടിലേക്ക് കൊണ്ടു പോയത് മൂന്നാമനായിരുന്നു. ഈ മൂന്ന് പേര്‍ ആരാണെന്നു പോലും തനിക്കറിയില്ലായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്. കറുത്ത് തടിച്ച ശരീരപ്രകൃതിയുള്ള ആളായിരുന്നു കൂട്ടത്തില്‍ വന്നതെന്ന മാത്രമാണ് വാഗ്‌മോര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (56 minutes ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (1 hour ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (1 hour ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (2 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (3 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (3 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (3 hours ago)

മലയാളികൾ കരുതിയിരിക്കുക..  (3 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (4 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (4 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (5 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (5 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (5 hours ago)

Malayali Vartha Recommends