ആഭ്യന്തര മന്ത്രിക്കെതിരെ ആഞ്ഞടിച്ച് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ.കൃഷ്ണദാസ്
താന്‍ ഒരു വന്‍ പരാജയമാണെന്ന് പരസ്യമായി സമ്മതിച്ച പിണറായി വിജയന് എത്രയും വേഗം ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന അഭിപ്രായവുമായി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ.കൃഷ്ണദാസ്. കഴിഞ്ഞദിവസം നടന്ന എന്‍.ഡി.എ സംസ്ഥാന നേതൃസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നത തലയോഗത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ശബരിമല ഡ്യൂട്ടിയില്‍ പല പോലീസ് ഉദ്യോഗസ്ഥരും വരാതിരുന്നതും മുഖ്യമന്ത്രി പറയുകയുണ്ടായി.അതിനർത്ഥം തന്നെക്കൊണ്ടു കേരളപോലീസിനെ നിയന്ത്രിക്കാൻ കഴിയില്ല എന്ന് പിണറായി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ താന്‍ കഴിവ് കെട്ടവനാണെന്നു വിളിച്ച് പറയുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
https://www.facebook.com/Malayalivartha