കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിച്ചേക്കും
ഉപതെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. പാലായിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ഇനിയും കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ഇടങ്ങൾ ഉണ്ട്. അവിടുത്തെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്ന് ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വാര്‍ത്താ സമ്മേളനം കൂടുന്നുണ്ട്. അവിടെ വച്ച് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു.
അരൂര്‍, എറണാകുളം, മഞ്ചേശ്വരം, അടൂര്‍, വട്ടിയൂര്‍കാവ് തുടങ്ങിയ ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. പാലായിലെ ഉപതെരഞ്ഞെടുപ്പ് 23നാണ് . ഒക്ടോബര്‍ 27ആം തീയതി ഹരിയാന മന്ത്രിസഭയുടെയും നവംബര്‍ ആദ്യവാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കാലാവധി അവസാനിക്കും.
https://www.facebook.com/Malayalivartha