വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ അസാധു വോട്ടുകളും ; പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോഴായിരുന്നു അസാധു വോട്ടുകൾ കണ്ടെത്തിയത്
പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ നോട്ടയും വോട്ട് നേടി. ആറു വോട്ടുകളാണ് തുടക്കത്തിൽ തന്നെ അസാധുവായി പോയത്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോഴായിരുന്നു അസാധുവായ ആറു വോട്ടുകൾ കണ്ടത്. 29 പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമായിരുന്നു.
15 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതിൽ മൂന്നെണ്ണം അസാധുവായി. ഈ കാര്യത്തിൽ തര്‍ക്കം ഉണ്ടായി. പിന്നീട് തര്‍ക്കം പരിഹരിച്ച ശേഷമായിരുന്നു പാലായില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണുവാൻ തുടങ്ങിയത്. 14 സര്‍വീസ് വോട്ടുകൾ പാലായില്‍ എണ്ണാനുണ്ടായിരുന്നതിൽ മൂന്നെണ്ണം അസാധുവായി. ഇതിലും പാര്‍ട്ടി പ്രതിനിധികള്‍ ആരോപണം ഉയർത്തി. ഈ തര്‍ക്കവും പരിഹരിച്ച ശേഷമായിരുന്നു ഇവിഎമ്മുകള്‍ എണ്ണാൻ ആരംഭിച്ചത്. വിവിധ കേന്ദ്ര-സുരക്ഷാ സേനകളിലും വിദേശ സര്‍വീസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിനു പുറത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ അവസരമുള്ളത്. പോലീസുകാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ ചെയ്യാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha