താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല; രാജിവെയ്ക്കാന്‍ പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ല; മറുപടിയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്
താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും. രാജിവെയ്ക്കാന്‍ പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ലെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്. ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്നും അവർ പറഞ്ഞു. നഗരത്തില്‍ വെള്ളക്കെട്ടുണ്ടായത് കോര്‍പ്പറേഷന്റെ വീഴ്ചകൊണ്ടല്ല മറിച്ച് വീഴ്ച സംഭവിച്ചത് പൊതുമരാമത്തിനാണെന്നും കൊച്ചി മേയര്‍ പറഞ്ഞു.
എറണാകുളം എം.പി ഹൈബി ഈഡന് മേയറെ വിമര്‍ശിച്ചിരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാന്‍ കാരണമായതെന്നും വിമർശനം ഉർന്നിരുന്നു. മാത്രമല്ല പാര്‍ട്ടിയുമായി കൂടിയാലോചന നടത്തുന്നതില്‍ നഗരസഭ പരാജയമാണെന്നും ഈഡൻ പറഞ്ഞു. എന്നാൽ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നതായി വിവരം വന്നിരുന്നു.
https://www.facebook.com/Malayalivartha