യുഎപിഎ കരിനിയമം തന്നെ; നിലപാടിൽ ഉറച്ച് സിപിഎം കേന്ദ്രനേതൃത്വം
യുഎപിഎ കരിനിയമമാണ് എന്ന പാര്‍ട്ടി നിലപാടില്‍ നിന്നും മാറ്റമില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം അറിയിച്ചു. മാത്രമല്ല കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പാര്‍ട്ടി എതിരാണെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.
പാര്‍ട്ടിയും സര്‍ക്കാരും രണ്ടാണെന്നും എന്നാൽ സംസ്ഥാന സര്‍ക്കാരിന് പാര്‍ട്ടി പറയുന്നതുപോലെ പൂര്‍ണമായും പ്രവര്‍ത്തിക്കാനാകില്ലെന്നും സര്‍ക്കാരിന് പരിമിതികളുണ്ടെന്നും പറഞ്ഞു.. ഭരണഘടനയ്ക്കും കേന്ദ്ര നിയമങ്ങളുടെ ചട്ടക്കൂടിലും നിന്നുമാത്രമെ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാനാകു. അതിനാല്‍ വിഷയം പരിഗണനയ്ക്ക് എടുക്കുമ്പോൾ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha