സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിണത്തിനായി കോൺഗ്രസ് മുന്നോട്ട് വന്നാല്‍ സ്വാഗതം ചെയ്യും; കോൺഗ്രസിനോടുള്ള നിലപാടിൽ മാറ്റം വരുത്തി ശിവസേന
കോൺഗ്രസിനോടുള്ള നിലപാടിൽ മാറ്റം വരുത്തി ശിവസേന. കോണ്‍ഗ്രസ് മഹാരാഷ്ട്രയ്ക്ക് ശത്രുവല്ല. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിണത്തിനായി കോൺഗ്രസ് മുന്നോട്ട് വന്നാല്‍ സ്വാഗതം ചെയ്യുംമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
മാത്രമല്ല രാഷ്ട്രീയം ബിജെപിക്ക് കച്ചവടമെന്നും ശിവസേന വിമര്‍ശിക്കുകയുണ്ടായി. സര്‍ക്കാരുണ്ടാക്കുന്നതിനായി ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം നാളെ അവസാനിക്കുകയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസിനോടുള്ള നിലപാടിൽ ശിവസേനയ്ക്ക് മാറ്റം വന്നിരിക്കുന്നത്.എന്‍സിപിയുമായുള്ള ബന്ധം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പ്രചാരണ സമയത്ത് പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമല്ലെന്നുമാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha