Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചുവെന്ന് പി.കെ. കൃഷ്ണദാസ്

07 APRIL 2021 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ

കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചിട്ടുണ്ടെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്.

ഇത് സിപിഎം കേന്ദ്രകമ്മറ്റിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും പൂര്‍ണമായ അറിവോടെയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനഘടകങ്ങള്‍ എന്‍ഡിഎ ജയസാധ്യതയുള്ള സീറ്റുകള്‍ പകുതിവീതം പങ്കിട്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നിലവിലെ എന്‍ഡിഎയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മഞ്ചേശ്വരത്ത് സിപിഎം വോട്ടുമറിച്ചെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകള്‍ ഈ അട്ടിമറിക്ക് തെളിവാണ്.

കേരളത്തിന് പുറത്ത് പരസ്യധാരണയോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ആ സഹകരണം കേരളത്തിനുള്ളിലും നടപ്പാക്കണം. എന്നാല്‍ കേരളത്തിലെ ജനത ഇത് തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് നിര്‍ണായക ശക്തിയായിരുന്ന ബിജെപി ഇനി നിയമസഭയ്ക്കകത്തും കേരള രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയാകും.


മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎം സഹായം തേടിയത് വരാന്‍പോകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്.

കേരളത്തില്‍ ഇതുവരെ അണിയറയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ സഖ്യം ഇനി അരങ്ങത്തേക്ക് വരാന്‍ പോകുകയാണ്. പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം മുല്ലപ്പള്ളിക്കേറ്റ തിരിച്ചടിയാണ്. പെരിയയിലെ അടക്കം യുഡിഎഫ് പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം വിസ്മരിച്ച് സിപിഎം പിന്തുണ തേടിയ മുല്ലപ്പള്ളി അധികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

പാനൂരിലെ കൊലപാതകത്തില്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന പ്രതിഷേധത്തില്‍ യാതൊരു ആത്മാര്‍ഥതയുമില്ല. യുഡിഎഫ് അണികള്‍ ഇക്കാര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.


എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ, ജമായത്തെ ഇസ്ലാമി തുടങ്ങി മതതീവ്രവാദ സംഘടനകള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇക്കുറി പിന്തുണച്ചു. ഈ സംഘടനകളാണ് ഇടതുവലത് മുന്നണികളെ നിയന്ത്രിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ വിരട്ടി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ കരുതേണ്ടെന്ന്  പി.കെ. കൃഷ്ണദാസ്. ഹിന്ദു സാമുദായിക സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്മാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


എന്‍എസ്എസിനെ പോലുള്ള സംഘടനകളെ വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന കാലം കഴിഞ്ഞു. എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായരെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

ഏതെങ്കിലും എല്‍ഡിഎഫ് നേതാവിനെ വിജയിപ്പിക്കാമെന്ന് എന്‍എസ്എസ് ഉറപ്പു നല്‍കിയിട്ടുണ്ടോ എന്ന് കൃഷ്ണദാസ് ചോദിച്ചു. അങ്ങനെ ഉറപ്പു നല്‍കിയിട്ട് പിന്മാറിയെങ്കില്‍ മാത്രമേ എന്‍എസ്എസ് വഞ്ചിച്ചൂ എന്ന സിപിഎം നേതാക്കളുടെ പരിദേവനത്തില്‍ അര്‍ഥമുള്ളൂ.


കേരളത്തിലെമ്പാടും ഏകപക്ഷീയമായി സിപിഎം അക്രമം വ്യാപകമാണ്. കഴക്കൂട്ടത്ത് ബിജെപിയുടെ ബൂത്ത് ഏജന്റിന് സിപിഎമ്മുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കാട്ടാക്കടയില്‍ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. വീടുകള്‍ അടിച്ചു തകര്‍ത്തു. വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു.

ധര്‍മടത്തും സമാനമായ നിരവധി അക്രമസംഭവങ്ങളുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതുകൊണ്ടാണ് സംഘര്‍ഷമുണ്ടാകാത്തത്. കാട്ടാക്കടയില്‍ കള്ളവോട്ട് കൈയോടെ പിടിച്ചതാണ് സിപിഎം പ്രകോപനത്തിന് കാരണം.

കള്ളവോട്ടിലും ഇരട്ടവോട്ടിലും വിശ്വസിച്ചാണ് പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച അവകാശപ്പെട്ടത്. കാട്ടാക്കടയില്‍ അടക്കം പലേടത്തും യുഡിഎഫിന് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 minute ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (3 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (12 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (22 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (41 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (8 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends