Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

മോന്റെ ഇരിക്കൂറും പോയി, അപ്പന്റെ പുതുപ്പള്ളിയും സ്വാഹ... കറങ്ങുന്ന കസേര, കൊടി വച്ച കാറ്, അവസാനം പവനായി ശശിയായി...

23 MAY 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് മീറ്റ് ദ് ലീഡര്‍ പദ്ധതികള്‍ പോലുള്ളവ ബിജെപി സംഘടിപ്പിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ഏക മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ ചാണ്ടി ഉമ്മന്റെ ഭാവി ഇരുളയുമോ എന്ന ആശങ്കയാണ് ഉമ്മന്‍ ചാണ്ടിയെ ഈ നിലവിട്ട കളിക്ക് പ്രേരിപ്പിച്ചതെന്നു തോന്നിപ്പോകും. പുതുപ്പള്ളി കൈവിട്ടു പോയാല്‍ മകന്‍ ചാണ്ടിയുടെ ഭാവി ഇരുളടയുമോ എന്ന ഭയം ഉമ്മന് കുറെക്കാലമായുണ്ടുതാനും.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പിലും കഴിഞ്ഞ ദിവസങ്ങളിലും കളിച്ച നാടകങ്ങള്‍ ആപ്പാടെ ചീറ്റിപ്പോയി. നേമം പരീക്ഷണം ഒഴിവായിക്കിട്ടാന്‍ പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നാടകം ചെറുതായിരുന്നില്ല.

ഹരിപ്പാട് പെറ്റമ്മയ്ക്ക് തുല്യമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ നടത്തിയ ചെന്നിത്തലയുടെ കരച്ചില്‍ നാടവും മോശമായില്ല. ഇരുകൂട്ടരും തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാത്ത ജയം നേടിയെങ്കിലും ആകെ തോറ്റു തുന്നം പാടിയ നിലയിലാണ്.

സ്വന്തം സ്ഥാനമാനമാണ് വലുത്, പ്രസ്ഥാനവും പാര്‍ട്ടിയുമല്ല എന്ന മനോഭാവം രണ്ടു നേതാക്കളില്‍ നിന്നും കേരളം ഇതോടകം തിരിച്ചറിഞ്ഞു. പുതിയൊരു തലമുറ വരട്ടെ, വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകട്ടെ, എന്ന മുറവിളി ഉയര്‍ന്നപ്പോള്‍ ഉമ്മനും ചെന്നിത്തലയും ഒരുമിച്ച് ആ തീരുമാനത്തെ എതിര്‍ത്തു.

ഇരുവര്‍ക്കും അധികാരക്കൊതി ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേരളം ഇതോടം തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി പദവും ആഭ്യന്തരം ഉള്‍പ്പെടെ 12 വകുപ്പുകളില്‍ മന്ത്രിസ്ഥാനവും 35 വര്‍ഷത്തോളം വഹിച്ച മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും അധികാരക്കൊതി തീര്‍ന്നിട്ടില്ല. ആഭ്യന്തരം ഉള്‍പ്പെടെ കൈയാളിയ ശേഷം മുഖ്യമന്ത്രിയാകാന്‍ പാര്‍ത്തിരിക്കുന്ന രമേശ് ചെന്നിത്തലയ്ക്കും അടുത്തയൊരാള്‍ കടന്നുവരുന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല.

സ്ഥാനാര്‍ഥി സീറ്റു നിര്‍ണയവുമായി ബന്ധപ്പെട്ട 12 ദിവസം ഡല്‍ഹിയില്‍ ആടിത്തൂങ്ങി നില്‍ക്കുകയായിരുന്നു ഇലക്ഷനു തൊട്ടുമുന്‍പ് വരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും. കേരളത്തില്‍ യുഡിഎഫ് നിലം തൊടാതെ പോയതും ജനം പണി കൊടുത്തതും ഡല്‍ഹിയില്‍ ആഴ്ചകളോളം നടത്തിയ ആ നെറികെട്ട ചര്‍ച്ചകളുടെ പേരിലായിരുന്നു.

അങ്ങനെയിരിക്കെയാണ് നേമത്ത് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ പ്രലോഭിപ്പിച്ചത്. നേമത്തേക്ക് പോകേണ്ടി വന്നേക്കാം എന്ന നിര്‍ദേശം കേട്ടമാത്രയില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് വിമാനം കയറി പുതുപ്പള്ളിയില്‍ പറന്നെത്തി. തുടര്‍ന്നുള്ള നാടകങ്ങളൊക്കെ കോട്ടയം സംവിധാനം ചെയ്തത് കെ. സി. ജോസഫും തിരുവഞ്ചൂരുമായിരുന്നു.

കിങ്കരന്‍മാരായ പത്തുനൂറ് യൂത്ത് കോണ്‍ഗ്രസുകാരെയും കുറെ സ്ത്രീകളെയും വിളിച്ചുകൂട്ടി പുതുപ്പള്ളിയിലെ വീട്ടിനും വീടിനു മുകളിലുമിരുത്തി. വീട്ടിലേക്കു വന്ന ഉമ്മന്‍ ചാണ്ടിയെ വഴി തടഞ്ഞ പ്രവര്‍ത്തകര്‍ പോകല്ലേ ഉമ്മാ, പോകല്ലേ ഉമ്മാ എന്ന നിലവിളിച്ചു.

ആ നിലവിളിക്കും സ്‌നേഹപ്രകടനത്തിനും മുന്നില്‍ കീഴടങ്ങിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടുമില്ലെന്ന് പരസ്യമായി പ്രസ്താവിച്ചു. അതോടെ നേമം എന്ന പ്രേരണയും പ്രലോഭവും അവസാനിക്കുകയും ചെയ്തു.

മകന്‍ ചാണ്ടി ഉമ്മന്‍ മുസ്ലീം സമുദായ യോഗത്തില്‍ ക്രൈസ്തവ സഭയെ തള്ളി മുസ്ലീം പ്രീണനപ്രസംഗം നടത്തിയതോടെയാണ് ചാണ്ടി ഉമ്മന്‍റെ കഷ്ടകാലം തുടങ്ങിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ക്രൈസ്തവ പള്ളികള്‍ മോസ്‌കുകളാക്കിയ സാഹചര്യത്തെ ചാണ്ടി ഉമ്മന്‍ പരസ്യമായി ന്യായീകരിച്ചതും ഇതോടെ ക്രൈസ്തവ നേതാക്കള്‍ ഹാലിളക്കം നടത്തിയതും.

കെ. സി. ജോസഫ് ഇരിക്കൂര്‍ വിട്ടൊഴിയുന്ന സാഹചര്യത്തില്‍ ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്ന കെ. സി. ജോസഫ്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കും എന്ന് പത്രവാര്‍ത്ത എഴുതി പ്രമുഖ യുഡിഎഫ് പത്രങ്ങളുടെ ഓഫീസില്‍ എത്തിച്ചത് കെ. സി. ജോസഫ് നേരിട്ടായിരുന്നു.

ഇത്തരത്തിലൊരു വാര്‍ത്ത പത്രം ഒഫീസില്‍ കിട്ടിയോ എന്ന് കെ. സി. ജോസഫിന്റെ കിങ്കരന്‍മാര്‍ പത്രം ഓഫീസില്‍ വിളിച്ച് ഉറപ്പാക്കുകയും പത്രങ്ങളില്‍ വാര്‍ത്ത അച്ചടിച്ചു വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്തിരുന്നു. എന്തായാലും മകന്‍ ചാണ്ടിക്ക് ഇരിക്കൂറും പോയി ഭാവിയില്‍ പുതുപ്പള്ളി കിട്ടുകയുമില്ലെന്ന ആശങ്ക ഉമ്മന്‍ ചാണ്ടിക്ക് നന്നായുണ്ട്.

എന്‍എസ്എസ് പിന്തുണയില്‍ ഒരു ടേം മുഖ്യമന്ത്രിയാകാനുള്ള മനപായസത്തിലായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് അധികാത്തിലെത്തിയാല്‍ ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ ചാണ്ടിയും രണ്ടാം ടേമില്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയായി കേരളം ഭരിക്കാന്‍ ഇരുവരും ധാരണയായിരുന്നു.

ഇതിനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവുമൊക്കെ ധാരണയയാക്കി വെച്ചു കഴിയുമ്പോഴാണ് സുനാമി ആഞ്ഞടിച്ചതുപോലെ യുഡിഎഫ് വട്ടപ്പൂജ്യമായത്. രമേശ് ചെന്നിത്തല ഹരിപ്പാട്ട് തോല്‍ക്കുമോ എന്ന ആശങ്ക ആദ്യഘട്ടത്തിലുണ്ടായതോടെയാണ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ രമേശ് കരഞ്ഞ് വോട്ടുതേടിയതും ഉമ്മന്‍ ചാണ്ടി അവിടെ നേരിട്ട് പ്രചാരണത്തിനെത്തിയതും.

ഇതിനൊപ്പം എന്‍എസ്എസ് ആചാര്യന്‍ സുകുമാരന്‍നായര്‍ കരയോഗമായ യോഗങ്ങളിലൂടെ ആവുന്ന സപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്തായാലും വിഡി സതീശന്‍ എന്ന യുവതുര്‍ക്കിയുടെ വരവില്‍ ആകെ ഞെട്ടിവിറച്ചു നില്‍ക്കുകയാണ് ഉമ്മനും ചെന്നിത്തലയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (12 minutes ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (15 minutes ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (25 minutes ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (46 minutes ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (57 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (2 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (2 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (2 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (2 hours ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

Malayali Vartha Recommends