നട്ടെല്ല് ഉണ്ടെങ്കിൽ കോടതിയിൽ കുറ്റം നിഷേധിക്കാതെ ചെയ്ത കാര്യം ഏറ്റെടുക്കണം; പാർട്ടി തീരുമാനം അനുസരിച്ച് ചെയ്ത വിപ്ലവ പ്രവർത്തനമാണെന്ന് നെഞ്ച് വിരിച്ച് പ്രഖ്യാപിക്കണം; എത്ര മാത്രം മലീമസമായ രാഷ്ട്രീയമാണ് കമ്മ്യുണിസം എന്നതിൻ്റെ തെളിവാണ് നിയമസഭാ കയ്യാങ്കളി കേസ്മു; ഴുവൻ ജനങ്ങളും തത്സമയം കണ്ട സംഭവത്തെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കള്ളം പറഞ്ഞും ന്യായീകരിക്കാൻ ശ്രമിക്കുന്ന വൃത്തികേടിൻ്റെ പേരാണ് കമ്മ്യൂണിസം; വിമർശിച്ച് സന്ദീപ് വാചസ്പതി

എത്ര മാത്രം മലീമസമായ രാഷ്ട്രീയമാണ് കമ്മ്യുണിസം എന്നതിൻ്റെ തെളിവാണ് നിയമസഭാ കയ്യാങ്കളി കേസ്. മുഴുവൻ ജനങ്ങളും തത്സമയം കണ്ട സംഭവത്തെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കള്ളം പറഞ്ഞും ന്യായീകരിക്കാൻ ശ്രമിക്കുന്ന വൃത്തികേടിൻ്റെ പേരാണ് കമ്മ്യൂണിസം എന്ന വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എത്ര മാത്രം മലീമസമായ രാഷ്ട്രീയമാണ് കമ്മ്യുണിസം എന്നതിൻ്റെ തെളിവാണ് നിയമസഭാ കയ്യാങ്കളി കേസ്.
മുഴുവൻ ജനങ്ങളും തത്സമയം കണ്ട സംഭവത്തെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കള്ളം പറഞ്ഞും ന്യായീകരിക്കാൻ ശ്രമിക്കുന്ന വൃത്തികേടിൻ്റെ പേരാണ് കമ്മ്യൂണിസം. പാർട്ടി സംസ്ഥാന നേതൃത്വം കൂടിയാലോചിച്ച് നടപ്പാക്കിയ പ്രതിഷേധത്തിൻ്റെ പോലും പിതൃത്വം ഏറ്റെടുക്കാൻ മടിക്കുന്ന ഭീരുക്കളാണ് ഇവർ. 21-ആം നൂറ്റാണ്ടിൽ നമ്മുടെ കൺമുന്നിൽ നടന്ന സംഭവത്തെ പോലും വളച്ചൊടിക്കുന്ന ഈ മാഫിയാ സംഘം പുന്നപ്രയിലും വയലാറിലും പാവപ്പെട്ട ജനങ്ങളെ പറ്റിച്ചതിൽ അത്ഭുതമുണ്ടോ?
പാർട്ടി പറഞ്ഞാൽ എന്തും ചെയ്യും എന്നൊക്കെ ഗീർവാണം അടിക്കുന്നവർക്ക് ഒരു പെറ്റി കേസ് ഏറ്റെടുക്കാനുള്ള തൻ്റേടം ഇല്ലാതായി പോയി. നട്ടെല്ല് ഉണ്ടെങ്കിൽ കോടതിയിൽ കുറ്റം നിഷേധിക്കാതെ ചെയ്ത കാര്യം ഏറ്റെടുക്കണം. പാർട്ടി തീരുമാനം അനുസരിച്ച് ചെയ്ത വിപ്ലവ പ്രവർത്തനമാണെന്ന് നെഞ്ച് വിരിച്ച് പ്രഖ്യാപിക്കണം. അതിനുള്ള തൻ്റേടം എസ്. എ ഡാങ്കെയുടെയും നളിനി ഭൂഷൺ ഗുപ്തയുടെയും പിൻഗാമികൾക്ക് ഉണ്ടാവില്ലെന്നറിയാം.
പെഷവാർ - കാൺപൂർ ഗൂഡാലോചന എന്ന പെറ്റിക്കേസിൽ നാലോ അഞ്ചോ വർഷം തടവ് ശിക്ഷ കിട്ടിയപ്പോഴേക്കും കരഞ്ഞു കൂവി ബ്രിട്ടീഷുകാരൻ്റെ കാല് നക്കിയവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതും തെറ്റാണ്. എങ്കിലും മന്ത്രി, എം.എൽ. എ എന്നൊക്കെ പറയുമ്പോൾ അൽപ്പം സത്യസന്ധത, ധാർമ്മികത ഇവയൊക്കെ നാട്ടുകാർ പ്രതീക്ഷിക്കും. അതു കൊണ്ടാണ് ഇത്തരമൊരു അഭ്യർത്ഥന.
https://www.facebook.com/Malayalivartha