ഒരു കമ്മ്യൂണിസ്റ്റുകാരൻ ഊണിലും ഉറക്കത്തിലും എത്രമാത്രം രാഷ്ട്ര വിരുദ്ധനാണ് എന്നതിൻ്റെ ഉദാഹരണം ആണ് കഴക്കൂട്ടം എം.എൽ.എയുടെ ഈ അഭിപ്രായം; ഭാരതത്തിലെ നാട്ടു രാജാക്കന്മാർ തമ്മിലുണ്ടായ വഴക്കിനെ വിദേശ ആക്രമണവുമായി ചേർത്ത് വെക്കാൻ ഇവർക്കേ സാധിക്കൂ. മുഗളർക്കും ബ്രിട്ടീഷുകാർക്കും ഒപ്പമാണ് മറാത്താ രാജാക്കന്മാരും എന്ന വിശേഷണം ഈ നാടിനെ ഒറ്റിക്കൊടുത്തവരുടെ സിദ്ധാന്തം തന്നെയാണ്; സന്ദീപ് വാചസ്പതി

ഒരു കമ്മ്യൂണിസ്റ്റുകാരൻ ഊണിലും ഉറക്കത്തിലും എത്രമാത്രം രാഷ്ട്ര വിരുദ്ധനാണ് എന്നതിൻ്റെ ഉദാഹരണം ആണ് കഴക്കൂട്ടം എം.എൽ.എയുടെ ഈ അഭിപ്രായം. കടകം പള്ളിയെ വിമർശിച്ച് സന്ദീപ് വാചസ്പതി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു കമ്മ്യൂണിസ്റ്റുകാരൻ ഊണിലും ഉറക്കത്തിലും എത്രമാത്രം രാഷ്ട്ര വിരുദ്ധനാണ് എന്നതിൻ്റെ ഉദാഹരണം ആണ് കഴക്കൂട്ടം എം.എൽ.എയുടെ ഈ അഭിപ്രായം. ഭാരതത്തിലെ നാട്ടു രാജാക്കന്മാർ തമ്മിലുണ്ടായ വഴക്കിനെ വിദേശ ആക്രമണവുമായി ചേർത്ത് വെക്കാൻ ഇവർക്കേ സാധിക്കൂ.
മുഗളർക്കും ബ്രിട്ടീഷുകാർക്കും ഒപ്പമാണ് മറാത്താ രാജാക്കന്മാരും എന്ന വിശേഷണം ഈ നാടിനെ ഒറ്റിക്കൊടുത്തവരുടെ സിദ്ധാന്തം തന്നെയാണ്. കഴിഞ്ഞ 100 വർഷമായി ഇടത് ചിന്തകന്മാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട തിയറിയും ഇത് തന്നെ എന്നു പറഞ്ഞാണ് സന്ദീപ് വാചസ്പതി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം കടകംപള്ളി സുരേന്ദ്രൻ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു; ഇന്ന് നിയമസഭയിലെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കൊപ്പം ശ്രീ പുരി ജഗന്നാഥക്ഷേത്രം സന്ദർശിച്ചു. ഇവിടെ നടത്തപ്പെടുന്ന രഥയാത്ര ലോക പ്രശസ്തമാണ്. പുരി നഗരം തന്നെ അതിന്റെ നിലനില്പ്പിന് ഈ ക്ഷേത്രത്തെ ആശ്രയിച്ചു പോകുന്നു. ജഗന്നാഥനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഇവിടത്തെ തീർത്ഥയാത്രയാണ് നഗരത്തിൽ നല്ല ശതമാനം ആളുകളുടെ ജീവിതമാർഗം.
ഒരു തീർത്ഥാടനകേന്ദ്രം എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ക്ഷേത്രത്തിന്റെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളിലുള്ള പ്രസക്തിയും കാലക്രമേണ വർദ്ധിച്ചു. മുഗളർ, മറാഠകൾ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നിങ്ങനെ ഒറീസ പിന്നീട് പിടിച്ചടക്കിയ എല്ലാവരും ക്ഷേത്രത്തിനു മേലുള്ള നിയന്ത്രണവും ആർജ്ജിക്കാൻ പരിശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha