പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതായ പലരും ഇപ്പോള്‍ സിപിഎമ്മില്‍ അഭയം പ്രാപിക്കുകയാണ്. കാരണം എന്‍ ഐ എ ചുമത്തുന്ന കേസുകളില്‍ നിന്ന് സിപിഎംമ്മിന് രക്ഷ നല്കാന്‍ കഴിയില്ലെങ്കിലും പിന്നാലെ വരുന്നതും നേരത്തെ പ്രതികളായിട്ടുള്ളതുമായ കേസുകളില്‍ ഒരു സംരക്ഷണം ഇടത് സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നു.സിപിഎം ന്റെ താഴെ ഘടകങ്ങളില്‍ നിരവധി പി എഫ് ഐ പ്രവര്‍ത്തകര്‍ ചേക്കേറുന്നുണ്ട്. ഹര്‍ത്താലനുകൂലികളുടെ സ്വത്ത് ജ്പ്തി ചെയ്യുന്ന കാര്യത്തിലുള്‍പ്പടെ സര്‍ക്കാര്‍ കാണിച്ച സോ്ഫ്ട്

സിപിഎമ്മിലേയ്ക്ക് ന്യൂനപക്ഷങ്ങളുടെ ഒഴുക്ക് തുടങ്ങിയത് തുടര്‍ഭരണത്തിന് മുന്നോ അതിന് ശേഷമോ അല്ല. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടും, എസ് ഡി പി വൈയും വേരുറപ്പിച്ചു തുടങ്ങിയ നാള്‍ മുതല്‍ തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളെ സിപിഎം പാര്‍ട്ടി മെമ്പര്‍മാരാക്കിയിരുന്നു. സംസ്ഥാനത്ത് മുസ്ലീം ഭൂരിപക്ഷമുള്ള എല്ലാ ഭാഗങ്ങളിലും ഇത്തരം നുഴഞ്ഞു കയറ്റം പോപ്പുലര്‍ ഫ്രണ്ട് അറിഞ്ഞു കൊണ്ട് നടത്തി. എന്നാല്‍ സിപിഎം ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ കൂടുതലായി പാര്‍ട്ടിയിലേയ്ക്ക് വരുന്നത് സിപിഎം എല്ലാ വാതിലുകളും തുറന്നിടുകയും ചെയ്തു. മലബാര്‍ മേഖലയില്‍ മുസ്ലീംലീഗിന്റെ ആധിപത്യം കുറയ്ക്കുകയെന്നതായിരുന്നു ലക്ഷ്യം.
അതില്‍ സിപിഎം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എന്നുമാത്രവുമല്ല തുടര്‍ഭരണം ഉറപ്പാക്കാനുമായി. അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമായ ഭാഷയില്‍ ഉന്നയിച്ചിരുന്നത് സിപിഎം ല്‍ എത്തുന്ന പലരും പകല്‍ സിപിഎമ്മും, രാത്രിയില്‍ പോപ്പുലര്‍ ഫ്രണ്ടുപോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണെന്ന്. എന്നാല്‍ അന്ന് സിപിഎം ഈ വാദത്തെ സര്‍വ്വസന്നാഹവും ഉപയോഗിച്ച് എതിര്‍ത്തു. എന്നാല്‍ പിന്നീട് ബിജെപിക്കാര്‍ ഇത്തരം പ്രശ്‌നം നിരന്തരം ഉന്നയിച്ചപ്പോഴും സിപിഎം മനസിലാക്കിയില്ല. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പോപ്പുലര്‍ ഫ്രണ്ടിനോടും എസ് ഡി പി വൈയോടും അനുഭാവ പൂര്‍ണ്ണായി നിലപാടുകളെടുത്തു. സിപിഎംല്‍ അടിക്കടിയുണ്ടാകുന്ന ക്രിമിനലിസവും, പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ തുടര്‍ന്ന് പുറത്തു വന്ന ഞെട്ടിക്കുന്ന വിവരങ്ങളും ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വീണ്ടും സിപിഎം ന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം പുറത്തു വിട്ടിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതായ പലരും ഇപ്പോള്‍ സിപിഎമ്മില്‍ അഭയം പ്രാപിക്കുകയാണ്. കാരണം എന്‍ ഐ എ ചുമത്തുന്ന കേസുകളില്‍ നിന്ന് സിപിഎംമ്മിന് രക്ഷ നല്കാന്‍ കഴിയില്ലെങ്കിലും പിന്നാലെ വരുന്നതും നേരത്തെ പ്രതികളായിട്ടുള്ളതുമായ കേസുകളില്‍ ഒരു സംരക്ഷണം ഇടത് സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നു.സിപിഎം ന്റെ താഴെ ഘടകങ്ങളില്‍ നിരവധി പി എഫ് ഐ പ്രവര്‍ത്തകര്‍ ചേക്കേറുന്നുണ്ട്. ഹര്‍ത്താലനുകൂലികളുടെ സ്വത്ത് ജ്പ്തി ചെയ്യുന്ന കാര്യത്തിലുള്‍പ്പടെ സര്‍ക്കാര്‍ കാണിച്ച സോ്ഫ്ട് കോര്‍ണര്‍ തികച്ചും പോപ്പുലര്‍ ഫ്രണ്ട് സിപിഎമ്മിനോട് കാണിക്കുന്ന അടുപ്പം കാരണമാണെന്ന ആരോപണം അന്നേയുണ്ടായിരുന്നു.ഇപ്പോള്‍ എല്ലാ മേഖലയിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇടിച്ചു കയറുകയാണ്. പാര്‍ട്ടിയുടെ ബഹുജന സംഘടനകളുടെ പല പരിപാടികളിലും പഴയ പോപ്പുലര്‍ ഫ്രണ്ട് കാരെത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുകാരുടെ തള്ളിക്കയറ്റം മനസിലാക്കിയാണ് എം.വി.ഗോവിന്ദനും, പിണറായി വിജയനും മുസ്ലീം ലീഗിന് മതേതരത്ത പരിവേഷം നല്കി ഇടതുപക്ഷത്തേയ്ക്ക് കൂട്ടാന്‍ നോക്കിയതെന്നും വ്യക്തമാണ്.
സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത് നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാരെ സഹായിക്കുന്നവരും, യഥാര്‍ത്ഥ മാര്‍ക്സിസ്റ്റുകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം സിപിഎം ന് തള്ളിക്കളയാനാവില്ല. ആലപ്പുഴ ജില്ല ഇതിന് പ്രത്യക്ഷ ഉദാഹരണമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ലഹരിക്കടത്തുകാര്‍ പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടുകാരുമാണ്. അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയാണ് ജി. സുധാകരനും, ജില്ലാ സെക്രട്ടറി ആര്‍. നാസറും അടക്കമുള്ളവര്‍ പോരാടുന്നത്. എസ്ഡിപിഐയില്‍ മാത്രമല്ല, നിരോധനത്തിന് ശേഷം പോപ്പുലര്‍ഫ്രണ്ടുകാര്‍ കൂടുതല്‍ ചേക്കേറിയിരിക്കുന്നത് ഡിവൈഎഫ്ഐയിലും, യൂത്ത് ലീഗിലുമാണ്. വരും ദിവസങ്ങളില്‍ എന്‍ഐഎ ഈ സംഘടനയില്‍പ്പെട്ടവരെ ചോദ്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയില്‍ നിന്ന് വായ്പയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമാണ്.
ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധന സെസ്, നികുതി വര്‍ദ്ധനവില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. ഒന്‍പതിന് എല്ലാ കളക്ട്രേറ്റിലേക്കും മാര്‍ച്ച് നടത്തും. വേണ്ടി വന്നാല്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള കടുത്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. ധനമന്ത്രി ബാലഗോപാല്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന് റിക്കാര്‍ഡ് ധനവിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പൊതുജനങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും, സിപിഎം നേതാക്കള്‍ക്കും കമ്മ്യൂണിസ്റ്റ് ഏകാധിപതി ചെഷസ്‌ക്യൂവിന്റെ അവസ്ഥയാകും ഉണ്ടാകുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു
https://www.facebook.com/Malayalivartha