പിണറായി ഇനി വാ തുറക്കില്ല..അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോയാൽ വമ്പൻ സ്രാവുകൾ കുടുങ്ങും..സർക്കാരിനും മുഖ്യമന്ത്രിക്കും യാതൊരു പങ്കുമില്ലെങ്കിൽ, എന്തുകൊണ്ടാണ് അവർ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്?..മുഖ്യമന്ത്രിയല്ലേ ഇതിനൊക്കെ മറുപടി പറയേണ്ടത്?..

ശിവ ശങ്കറിന്റെ അറസ്റ്റിന്റെ വിഷമത്തിൽ ഇരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ , സംഭവം പുറത്തോട്ട് വിഷമമില്ല എന്നൊക്കെ പറഞ്ഞാലും, ഉള്ളിൽ അതിന്റെ എല്ലാം ബുദ്ധിമുട്ടുകൾ കൊണ്ട് നീറുകയാണ് അദ്ദേഹം, ശിവശങ്കറിന്റെ അറസ്റ് ഉണ്ടാക്കിയത് വലിയൊരു കോളിളക്കമാണ്, പലപ്പോഴും അറസ്റ് ഉണ്ടായപ്പോഴും മുഖ്യൻ മൗനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്, അത് തന്നെയാവും ഇത്തവണയും ചെയുക എന്ന് പറഞ്ഞു കൊണ്ട് പരിഹസിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവായിട്ടുള്ള വി ഡി സതീശൻ..മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണ ഇടപാടു കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. അതേസമയം, ശിവശങ്കറിന്റെ അറസ്റ്റ് വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോയാൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
‘‘ഈ കേസിൽ സർക്കാരിനും മുഖ്യമന്ത്രിക്കും യാതൊരു പങ്കുമില്ലെങ്കിൽ, എന്തുകൊണ്ടാണ് അവർ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്? മുഖ്യമന്ത്രിയല്ലേ ഇതിനൊക്കെ മറുപടി പറയേണ്ടത്? മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ചല്ല മറുപടി നൽകേണ്ടത്. ചോദ്യങ്ങളുയരുമെന്ന് തീർച്ചയാണ്.പ്രതിപക്ഷവും ജനങ്ങളും ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്’ – സതീശൻ ചൂണ്ടിക്കാട്ടി. ‘‘മുഖ്യമന്ത്രി സൗകര്യപൂർവം എല്ലാം മറച്ചുവയ്ക്കുകയാണ്. ഇനി കുറച്ചു ദിവസത്തേക്ക് ഒന്നും മിണ്ടില്ല. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ അദ്ദേഹം വാ തുറക്കില്ല. എന്നിട്ട് അദ്ദേഹത്തിന് സൗകര്യമുള്ളപ്പോൾ വന്ന് ആറു മണിക്ക് വാർത്താ സമ്മേളനം നടത്തും’ – സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂടി വയ്ക്കപ്പെട്ട അഴിമതികള്‍ ഒന്നൊന്നായി പുറത്തു വരികയാണെന്ന് സതീശൻ പറഞ്ഞു. ഗള്‍ഫിലെ സ്ഥാപനത്തില്‍ നിന്നും കിട്ടയ 20 കോടിയില്‍ ഒന്‍പതേ കാല്‍ കോടി രൂപയാണ് കൈക്കൂലിയായി നല്‍കിയത്. അതായത് കൈക്കൂലിയായി നല്‍കിയത് 46 ശതമാനം. ഇഡി അന്വേഷിക്കുന്നത് ഇതില്‍ ഒരു കോടി രൂപയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ മാത്രമാണ്. ലൈഫ് മിഷന്‍ കോഴക്കേസിലെ കേന്ദ്ര ബിന്ദുവായ ശിവശങ്കറാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണം ഭയക്കുന്നത്. ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.നികുതിപ്പണത്തില്‍ നിന്നും കോടികള്‍ മുടക്കിയാണ് അഭിഭാഷകരെ നിയോഗിച്ചിരിക്കുന്നത്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണം.
പ്രതിപക്ഷവും ജനങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മിണ്ടാതിരിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. എന്നിട്ടാണ് സൗകര്യമുള്ളപ്പോള്‍ വന്ന് ആറ് മണിക്ക് പത്രസമ്മേളനം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നയാളാണ് ആദ്യം സ്വര്‍ണക്കടത്തിലും ഇപ്പോള്‍ കോഴക്കേസിലും അറസ്റ്റിലായിരിക്കുന്നത്.
ജനങ്ങളുടെ തലയ്ക്ക് അടിക്കുന്നതു പോലെ നികുതി നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണ് അതേ നികുതിപ്പണം കോഴ കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നത്. ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഇ.ഡി അന്വേഷണത്തിനൊപ്പം സി.ബി.ഐ അന്വേഷണവും നടത്തണം. പണം കൊണ്ടു പോയ യാഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് കാടിളക്കി വന്ന അന്വേഷണങ്ങളെല്ലാം ഇപ്പോള്‍ മന്ദഗതിയിലായിരിക്കുന്നത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ പ്രധാനപ്പെട്ടവരൊക്കെ ഇതില്‍ പ്രതികളാകും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടിവരുമെന്ന ഘട്ടമായപ്പോഴാണ് ഇ.ഡി, സിബിഐ അന്വേഷണങ്ങള്‍ മരവിച്ചത്. ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി 20 കോടി രൂപ വന്നത് മുഖ്യമന്ത്രി അറിയാതെയല്ല. ഇപ്പോഴും വീടുണ്ടാക്കാന്‍ പാവങ്ങള്‍ കാത്തിരിക്കുകയാണ്. സത്യം അധികകാലം മൂടി വയ്ക്കാനാകില്ല. അത് പുറത്ത് വന്നു കൊണ്ടേയിരിക്കും.
https://www.facebook.com/Malayalivartha