Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഇ ഡിയോട് അനുസരണക്കേട് കാണിച്ച് ശിവശങ്കർ..അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് റിപ്പോർട്ട്..അന്വേഷണം വഴിതെറ്റിക്കാനും ശിവശങ്കർ ശ്രമിക്കുന്നു..ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് മാത്രമറിയാവുന്ന കാര്യങ്ങൾ പലതുമുണ്ട്..അതെല്ലാം ഉടൻ പുറത്തറിയും..

15 FEBRUARY 2023 07:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

ലേശം കുറുമ്പ് കൂടുതലാണ് നമ്മുടെ എം ശിവശങ്കറിന്, ചിലപ്പോൾ ദേഷ്യവും നിരാശയായും എല്ലാം കൂടെ സഹിക്കാൻ പറ്റാത്തോണ്ട് ആവും, ഇ ഡി യോട് വല്ലാതെ അങ്ങോട്ട് സഹകരിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, അത് പിന്നെ ശിവശങ്കറിനെ കുറ്റം പറഞ്ഞിട്ടും കാര്യമല്ല, സർവീസിൽ നിന്നും വിരമിക്കാൻ കുറച്ചു കാലം കൂടെ ബാക്കിയുള്ളപ്പോഴാണ് ഇടിത്തീ പോലെ സ്വർണക്കടത്തും, കോഴ കേസും , പിനീട് അങ്ങോട്ട് ഈ ആരോപണങ്ങളും എല്ലാം വന്നത്, അത് കഴിഞ്ഞിട്ട് കുറെ കാലം ജയിലും കിടന്ന്, എന്നിട്ട് വീണ്ടും സർവീസിൽ തിരിച്ചു കയറി, എന്നിട് മനസമാധാനത്തോടെ വിരമിച്ച് വീട്ടിലിരിക്കാൻ എന്ന് കരുതി ഇരിക്കുമ്പോഴാണ് , വിടില്ല ഞാൻ എന്ന് പറഞ്ഞു കൊണ്ട് സ്വപ്നയും പിന്നാലെ ഇ ഡി യും രംഗ പ്രേവേശനം ചെയ്തത്, എന്തായാലും നാടകീയമായ രംഗങ്ങൾക്ക് ഒടുവിൽ ശിവ ശങ്കറിനെ കഴിഞ്ഞ ദിവസം രാത്രി ഇ ഡി അറസ്റ് ചെയ്തിരുന്നു, പക്ഷെ ചോദ്യം ചെയുന്നതിനോടും അദ്ദേഹം സഹകരിക്കുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് റിപ്പോർട്ട്. അന്വേഷണം വഴിതെറ്റിക്കാനും ശിവശങ്കർ ശ്രമിച്ചതായാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് മാത്രമറിയാവുന്ന കാര്യങ്ങൾ പലതുമുണ്ട്.ഇതിനായി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇക്കാരണത്താലാണ് അറസ്‌റ്റ് ചെയ്‌തതെന്നും റിപ്പോർട്ടിൽ പറയുന്നു.ശിവശങ്കറിന്റെ ഫോണിലെ ചാറ്റുകളിൽ നിന്നും പല ഇടപാടുകളുടെയും രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാൽ കേസിൽ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാകുമെന്നും ഇ.ഡി പറയുന്നു.ഇന്നലെ രാത്രിയിൽ 11.30ഓടെയാണ് 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കറിനെ ഇ.ഡി അറസ്‌റ്റ് ചെയ്‌തത്. മൂന്ന് ദിവസത്തോളം തുടർച്ചയായി ശിവശങ്കറിനെ ചോദ്യംചെയ്യലിന് വിധേയനാക്കിയിരുന്നു. ഇന്ന് 12.15ഓടെ അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി.

 

ശേഷം ഇ.ഡി ഓഫീസിലേക്ക് തിരികെ കൊണ്ടുവന്നു. ഇ.ഡിയെടുത്ത ലൈഫ് മിഷൻ കേസിൽ ആദ്യ അറസ്‌റ്റാണിത്. നിലവിൽ അഞ്ചാം പ്രതിയാണ് എം.ശിവശങ്കർ.എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ വൈകാതെ ശിവശങ്കറിനെ ഹാജരാക്കും. കേസിൽ പ്രതിസ്ഥാനത്തുള്ള യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നാ സുരേഷ്, സരിത്ത് എന്നിവരുടെ മൊഴി ശിവശങ്കറിന് എതിരായിരുന്നു. സ്വപ്‌നയുടെ പേരിലെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന ഒരുകോടിയോളം രൂപ ഈ ഇടപാടിലെ കൈക്കൂലിപ്പണമായിരുന്നു എന്ന് സ്വപ്‌ന മൊഴി നൽകിയിരുന്നു.വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരുകോടിയോളം രൂപ കണ്ടെത്തിയിരുന്നു.

 

ഇത് ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ മൊഴി. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടായിരുന്നു ഇ ഡി കണ്ടെത്തിയത്. അതേസമയം, മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്‌തിട്ടും ശിവശങ്കർ കുറ്റം സമ്മതിച്ചിരുന്നില്ല. തെളിവുകളും സന്തോഷ് ഈപ്പനുമൊന്നിച്ച് ചോദ്യം ചെയ്‌തതിലെ മൊഴി വൈരുദ്ധ്യവുമാണ് അറസ്‌റ്റിന് കാരണമായത്.ഇത് നാലാം തവണയാണ് കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യുന്നത്. മുൻപ് 2020 ഒക്‌ടോബർ 28ന് സ്വർണക്കടത്തിൽ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ ആദ്യം ഇ ഡി അറസ്‌റ്റ് ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ നവംബർ 25ന് എൻ ഐ എ അറസ്റ്റ് ചെയ്‌തു. 2021 ജനുവരി 20ന് ഡോളർ കടത്ത് കേസിൽ കസ്‌റ്റംസും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. തുടർച്ചയായി 69 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കർ സസ്‌പെൻഷനിലായെങ്കിലും പിന്നീട് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു. വിരമിച്ചതിന് പിന്നാലെ ഏതാണ്ട് രണ്ട് വർഷത്തിന് ശേഷമാണ് ലൈഫ് മിഷൻ കേസിൽ ശിവശങ്കർ വീണ്ടും അറസ്‌റ്റ് ചെയ്യപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (3 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends