അഴിമതി കേസ് അന്വേഷണം പുതിയ തലത്തിലേയ്ക്ക്: മുഖ്യന്റെ മകളെയും, ഭാര്യയെയും ചോദ്യം ചെയ്യാൻ സാധ്യത:- ഇഡിയുടെ നിർണായക നീക്കം....

ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായ സംഭവത്തിൽ കേസില്‍ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്ത് തന്നെയാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇടപാടില്‍ പ്രധാന പങ്കുണ്ടെന്ന് സ്വപ്ന പറയുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ നേരിട്ട് പരാമർശിച്ച് ഇ.ഡി നിലപാട് പരസ്യമാക്കുമ്പോൾ അഴിമതി കേസ് അന്വേഷണം പുതിയ തലത്തിലെത്തും.
ഇനിയും ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് ഇഡിയിൽ നിന്നും ലഭിക്കുന്ന സൂചന. കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാവിന്റെ മകൾക്കും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നത് ഇഡിയുടെ പരിഗണനയിലുണ്ട്. എം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റിലാണ് മുഖ്യമന്ത്രിയെക്കുറിച്ച് പറയുന്നത്. സ്വപ്നാസുരേഷിന് ജോലിവാങ്ങി നൽകണമെന്ന് തന്നോട് മുഖ്യമന്ത്രി പറഞ്ഞതായാണ് ചാറ്റ്. ഈ സാഹചര്യത്തിൽ തെളിവു കണ്ടെത്താനാണ് കൂടുതൽ ചോദ്യം ചെയ്യലുകൾ.
സ്‌പേസ് പാർക്ക് പ്രോജക്ടിനായി സ്വപ്നയെ പി.ഡബ്ല്യു.സി. തിരഞ്ഞെടുത്ത വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി ശിവശങ്കർ സമ്മതിച്ചു. നയതന്ത്ര സ്വർണക്കടത്തു നടക്കുന്ന സമയം സ്വപ്നാ സുരേഷ് സ്‌പേസ് പാർക്കിൽ ജോലി ചെയ്യുകയായിരുന്നു. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമാകും. വിരമിക്കും മുമ്പ് ചോദ്യം ചെയ്യലുകളെ ധൈര്യപൂർവ്വമാണ് ശിവശങ്കർ നേരിട്ടത്. എന്നാൽ സർവ്വീസിൽ നിന്നും വിരമിച്ചതോടെ അങ്ങനെ ഇഡിയെ കൈകാര്യം ചെയ്യാൻ ശിവശങ്കറിന് കഴിയുന്നില്ല. എന്നാലും സത്യം പറയുന്നില്ല.
അതിനിടെ ലൈഫ് മിഷൻ കേസിൽ സിബിഐയും ഇടപെടൽ ശക്തമാക്കും. ഇതോടെ അന്വേഷണം മറ്റൊരു തലത്തിലെത്തും. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിലേക്ക് അന്വേഷണം എത്തിക്കാനാണ് സ്വപ്‌നാ സുരേഷിന്റെ ശ്രമം. ഇതിന് വേണ്ടിയാണ് വാട്‌സാപ്പ് ചാറ്റ് അടക്കം തെളിവായി നൽകുന്നത്. ഇതും ഇതുപോലുള്ള വാട്സാപ്പ് ചാറ്റുകളിൽനിന്നും വ്യക്തമാകുന്നത് സർക്കാർപ്രതിനിധികളടക്കമുള്ള വലിയൊരുസംഘം ലൈഫ് മിഷൻ കോഴയ്ക്ക് പിന്നിലുണ്ടെന്നാണെന്ന് ഇ.ഡി. റിപ്പോർട്ടിൽ ആരോപിക്കുന്നു.
പല ഘട്ടങ്ങളിലും ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. കാര്യങ്ങൾ സൂക്ഷിക്കണമെന്നും എന്തെങ്കിലും പിഴവ് പറ്റിയാൽ എല്ലാം സ്വപ്നയുടെ തലയിലാകുമെന്ന കാര്യവും ശിവശങ്കർ വാട്‌സാപ്പ് ചാറ്റിൽ സൂചിപ്പിക്കുന്നുണ്ട്. കേസിൽ ഒമ്പതാം പ്രതിയാണ് ശിവശങ്കർ എന്നും ഇ.ഡി. വ്യക്തമാക്കുന്നു. കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകൾ എന്നാണ് ഇ.ഡി. ഇതിനെക്കുറിച്ച് പറയുന്നത്. കേസിൽ ഈ ചാറ്റുകൾ ഏറെ നിർണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ.ഡി. വ്യക്തമാക്കുന്നു.
ലൈഫ് മിഷൻ ഇടപാടിലൂടെ കേരളം മുഴുവൻ വിറ്റുതുലയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മക്കളും ശ്രമിക്കുന്നതായി നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിട്ടുണ്ട്. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മകൻ വിവേക് എന്നിവരുടെ അഴിമതികൾ പുറത്തുവരും. രവീന്ദ്രനെ പലതവണ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നു നടന്നില്ലെന്നും സ്വപ്ന ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടേയും മകള്‍ വീണയുടേയും യുഎഇയില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്ന മകന്റെ പങ്കും പുറത്ത് വരുമെന്ന് സ്വപ്ന പറയുന്നു. ബിരിയാണി ചെമ്പ്, മുഖ്യമന്ത്രി ബാഗേജ്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം എല്ലാം പുറത്ത് വരിക തന്നെചെയ്യും. യുഎഇയില്‍ ബാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. എല്ലാ പ്രോജക്ടിലും കൈയിട്ട് വാരുന്നയാളാണ് രവീന്ദ്രനെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha