ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്; നെട്ടോട്ടമോടി സഖാക്കൾ, മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി, കാപ്പ ചുമത്തണമെങ്കിൽ അതും വേണം... ഒരു ക്വട്ടേഷൻ സംഘത്തിനും പാർട്ടിയുടെ സഹായം കിട്ടില്ല..ബോംബ് പൊട്ടിയത് ജയരാജന്റെ നെഞ്ചത്ത്..

മട്ടന്നൂർ ഷുഹൈബ് വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്നും ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവാണെന്നും കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ. ഷുഹൈബ് വധത്തിൽ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശിന്റേത്. കേസിൽനിന്നു രക്ഷപ്പെടാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയുകയാണ്. അതു ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണ് എന്നും എം.വി.ജയരാജൻ പറഞ്ഞു.ഈ കേസിൽ ഒരു അന്വേഷണത്തെയും പാർട്ടി ഭയക്കുന്നില്ല. യഥാർഥ പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും ജയരാജൻ പരിഹസിച്ചു. ‘‘ക്വട്ടേഷൻ രാജാവാണ് ആകാശ്. താൻ ക്വട്ടേഷൻ നടത്തിയെന്നും കൊല നടത്തിയെന്നും അയാൾ തന്നെ പറയുന്നു. ഏതുനേതാവാണ് കൊലനടത്താൻ ആവശ്യപ്പെട്ടതെന്ന് ആകാശ് പറയട്ടെ.ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണം.
ആകാശ് തില്ലങ്കേരിയടക്കം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം. കാപ്പ ചുമത്തണമെങ്കിൽ അതും വേണം. ഒരു ക്വട്ടേഷൻ സംഘത്തിനും പാർട്ടിയുടെ സഹായം കിട്ടില്ല’’ – ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു,സിപിഎമ്മിനെ കുഴപ്പത്തിലാക്കി നിർണായ വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിലൂടെ നടത്തിയത്. പാർട്ടിക്കു വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് ഫെയ്സ്ബുക് കമന്റിലൂടെ വെളിപ്പെടുത്തിയത്.എടയന്നൂരിലെ പാർട്ടി നേതാക്കളാണ് അതു ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു.ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ തുറന്നടിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പല കാര്യങ്ങളിലും കുഴിയിൽ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചു. ആഹ്വാനം ചെയ്തവർക്കു സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലും.
പാർട്ടി സംരക്ഷിക്കാതിരിക്കുമ്പോൾ പലവഴിക്ക് സഞ്ചരിക്കേണ്ടി വരുമെന്നും ഫെയ്സ്ബുക് കമൻറിൽ ആകാശ് പറഞ്ഞു.പാർട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തെന്നു സൂചിപ്പിക്കുന്ന കമന്റിലൂടെയാണ് ആകാശ് സിപിഎം–ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്. ‘‘പല ആഹ്വാനങ്ങളും തരും, കേസ് വന്നാൽ തിരിഞ്ഞുനോക്കില്ല. പട്ടിണിയിൽ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ, പാർട്ടിയുടെ സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങൾ ആ വഴിയിൽ നടന്നത്’’– ആകാശ് തില്ലങ്കേരി കുറിച്ചു.ഷുഹൈബ് വധക്കേസിലും സ്വർണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കു ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ പൊതുപരിപാടിയിൽ ട്രോഫി സമ്മാനിച്ചതു വിവാദമായിരുന്നു. ഇക്കാര്യം, ഷാജറിനെ പാർട്ടിയിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി,ആകാശ് മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്ന വാട്‌സാപ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവന്നു.
ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, ആകാശിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഇതിനുള്ള മറുപടിയിലാണ് ആകാശ് നേതൃത്വത്തെ വെല്ലുവിളിച്ചത്.ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സിപിഎമ്മിന്റെ അറിവും സമ്മതത്തോടെയുമാണു മട്ടന്നൂരിൽ ഷുഹൈബിനെ ക്രൂരമായി കൊല്ലപ്പെടുത്തിയതെന്നു കോൺഗ്രസ് നാളിതുവരെ പറഞ്ഞിരുന്ന യാഥാർഥ്യം കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി തന്നെ വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചിരുന്നുപോയി. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സിപിഎമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും ഒരു വെളിപ്പെടുത്തലോടെ ഇപ്പോൾ നേതൃത്വം ആകെ പെട്ടിരിക്കുകയാണ് , ആരൊക്കെ ഇനി പെടും പെടില്ല എന്നുള്ളത് കത്രിക്കുന്നു കാണേണ്ടി വരും..
https://www.facebook.com/Malayalivartha