Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ശിവശങ്കര്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ് ഇത്തരം കൃത്രിമങ്ങള്‍ നടത്തിയതെന്ന് അേേന്വഷണ സംഘം വിലയിരുത്തുന്നു. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ളയിലൂടെ നേടിയ കോഴ പണത്തില്‍ നല്ലൊരു പങ്കും ബാംഗ്ലൂരിലേയ്ക്ക് കടത്തിയതായുള്ള ചില ബാങ്ക് രേഖകളും ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കാണിച്ചെങ്കിലും അദ്ദേഹം അതിനും മറുപടി നല്കിയില്ല

17 FEBRUARY 2023 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

ലൈഫ് മിഷന്‍ കോഴപണക്കേസില്‍ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനേയും അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലോക്കറില്‍ സൂക്ഷിച്ച പണം ശിവശങ്കറിന്റേതാണെന്ന മൊഴിയാണ് വേണുഗോപാല്‍ നല്കിയിട്ടുള്ളതെന്നറിയുന്നു. എന്നാല്‍ സ്വപ്‌ന സുരേഷ് പറഞ്ഞിട്ടാണ് മുപ്പത് ലക്ഷം രൂപ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വേണുഗോപാല്‍ ശിവശങ്കറുമായി സംസാരിച്ച് ഫോണ്‍ രേഖകളും വാട്‌സ് ആപ്പ് ചാറ്റുകളും കാട്ടിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ തനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ലെന്ന നിലപാടിലാണ് ശിവശങ്കര്‍ മൊഴി നല്കി കൊണ്ടിരിക്കുന്നത് ശിവശങ്കറിന്റെ നിസസഹകരണം അന്വേഷണത്തെ കുഴപ്പിക്കുന്നുണ്ട്.

ശിവശങ്കര്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ് ഇത്തരം കൃത്രിമങ്ങള്‍ നടത്തിയതെന്ന് അേേന്വഷണ സംഘം വിലയിരുത്തുന്നു. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ളയിലൂടെ നേടിയ കോഴ പണത്തില്‍ നല്ലൊരു പങ്കും ബാംഗ്ലൂരിലേയ്ക്ക് കടത്തിയതായുള്ള ചില ബാങ്ക് രേഖകളും ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കാണിച്ചെങ്കിലും അദ്ദേഹം അതിനും മറുപടി നല്കിയില്ല. ബാംഗ്ലൂരില്‍ പണമെത്തിച്ചത് പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തിലേയ്ക്കാണെന്ന നിഗമനത്തിലാണ് ഇഡി. എന്നാല്‍ പിണറായി നേരിട്ട് ഒന്നിലും ഇടപെടാതെ വിശ്വസ്ഥനായി കൂടെ നിറുത്തിയ ശിവശങ്കര്‍ എല്ലാം ചെയ്യുകയായിരുന്നെന്നും അനുമാനിക്കുന്നു. നടത്തുന്ന അഴിമതികളുടെ കോഴപണം എത്തേണ്ടിടത്ത് എത്തുകയും ചെയ്യും. ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന കാലത്ത് സിപിഎം പാര്‍ട്ടി യാതൊരു ഗുണവുമില്ലായിരുന്നു. എന്നാല്‍ വന്‍ തോതില്‍ വാങ്ങുന്ന കോഴ എങ്ങോട്ട് പോകുന്നെന്ന് പാര്‍ട്ടിയ്ക്കും സംശയമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അന്ന് ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നത് . എന്നാല്‍ അതെല്ലാം അന്ന് മുഖ്യന്‍ ഇടപെട്ട് തടയുകയായിരുന്നു. അതോടെ പാര്‍ട്ടിക്കും ശിവശങ്കര്‍ അതീവ വിശ്വസ്തനായി മാറി.

ഇപ്പോഴിതാ ഇഡിയുടെ അന്വേഷണത്തില്‍ എല്ലാം മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ശിവങ്കര്‍ വാങ്ങിയ കോഴകള്‍ കോടികളില്‍ ഒതുങ്ങുന്നതല്ലെന്നാണ് വിവരം. ഇതെല്ലാം മുഖ്യന്റെ കുടുംബത്തിനും കൂടി കിട്ടിയെന്നതാണ് അന്വേഷണ സംഘത്തിന്റെ അവസാനത്തെ വിലിയിരുത്തല്‍. അവ എങ്ങനെ എവിടെയൊക്കെ എത്തിച്ചു. ഏത് തരത്തില്‍ വിനിയോഗിച്ചു, ആരെല്ലാമാണ് കോഴ നല്കിയത്. അതിന് വേണ്ടി വഴിവിട്ട് അവര്‍ക്ക് എന്തൊക്കെ ചെയ്തു കൊടുത്തു തുടങ്ങിയ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനപദ്ധതിക്കു വേണ്ടി ജീവകാരുണ്യ സംഘടന യുഎഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴ വാങ്ങിയെന്ന കേസില്‍, മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് അഴിമതി ആരോപണങ്ങളുടെ കാലഗണനാ ക്രമത്തില്‍. 2018 ഡിസംബര്‍ 1 മുതല്‍ 2019 ഏപ്രില്‍ 28 വരെ പദ്ധതിയുമായി ബന്ധപ്പെട്ടു സംഭവിച്ച കാര്യങ്ങള്‍ ഓരോന്നും വെവ്വേറെ പരിശോധിച്ചു രേഖപ്പെടുത്തിയാണു ചോദ്യം ചെയ്യുന്നത്.

റെഡ് ക്രസന്റ് നല്‍കിയ തുകയില്‍ 9 കോടി രൂപയും കോഴ ഇനത്തില്‍ ചെലവായതായാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരം. പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ച ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ 2018 ഡിസംബറില്‍ ഒരുമാസം തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഡപ്യൂട്ടേഷന്‍ നല്‍കി മാറ്റിനിര്‍ത്തി എന്തിനാണ് സിഇഒ പദവി ഏറ്റെടുത്തതെന്ന ചോദ്യത്തിനു ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനു സമീപം വാഹനത്തില്‍ കോഴപ്പണം എത്തിച്ച യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ ഈ തുക കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കാണു കൈമാറിയത്. ഇതിനു ശേഷം സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നു മദ്യസല്‍ക്കാരം നടത്തിയത് 2019 ഏപ്രില്‍ 28ന് ആണ്. ഈ തീയതി വരെ നടന്ന മുഴുവന്‍ കാര്യങ്ങളും ഇഡി ഓരോരുത്തരെയായി ചോദ്യം ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്.

ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്നയും ചേര്‍ന്നു ബാങ്ക് ലോക്കര്‍ തുറന്നതു ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഇഡിയുടെ നിഗമനം. ഈ ലോക്കറില്‍ സൂക്ഷിച്ച ഒരു കോടി രൂപ കോഴ ഇടപാടില്‍ ശിവശങ്കറിനു ലഭിച്ച വിഹിതമാണെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

വേണുഗോപാലിനെ ഇന്നലെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്തു. സ്വപ്ന സൂക്ഷിച്ച പണം എവിടെ നിന്നാണു ലഭിച്ചതെന്ന് അറിയില്ലെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമാണു ശിവശങ്കറിന്റെ മൊഴി. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകള്‍ക്ക് സ്വപ്നയുടെ സഹായം ആവശ്യമായിരുന്നു. ആ പരിചയത്തിന്‍മേല്‍, നിയമപരമായ സഹായം മാത്രമാണ് അവര്‍ക്കായി ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതെന്നും എന്നാല്‍ സ്വപ്ന സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ഇതേ മൊഴികള്‍ത്തന്നെയാണു മുന്‍പും ശിവശങ്കര്‍ നല്‍കിയത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന കൂടുതല്‍ അറസ്റ്റിന് സാധ്യത തെളിയുകയാണ്. നിര്‍മാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, പി.എസ്.സരിത്ത് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ദിവസങ്ങളില്‍ മറ്റു പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം, ഇഡിയുടെ അന്വേഷണത്തോട് എം.ശിവശങ്കര്‍ നിസഹകരണം തുടരുകയാണ്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചുകളി തുടരുന്നു. ലോക്കറില്‍ നിന്ന് കണ്ടെത്തിയ കോഴപ്പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പം ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.


ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്നയും ചേര്‍ന്നു ബാങ്ക് ലോക്കര്‍ തുറന്നതു ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഇഡിയുടെ നിഗമനം. ഈ ലോക്കറില്‍ സൂക്ഷിച്ച ഒരു കോടി രൂപ കോഴ ഇടപാടില്‍ ശിവശങ്കറിനു ലഭിച്ച വിഹിതമാണെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്ന സൂക്ഷിച്ച പണം എവിടെ നിന്നാണു ലഭിച്ചതെന്ന് അറിയില്ലെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമാണു ശിവശങ്കറിന്റെ മൊഴി.

ലൈഫ് മിഷന്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിലേക്കു മാത്രം ചുരുക്കുന്നു. അതുവഴി മുഖ്യമന്ത്രിയുടെ അടുപ്പക്കാരില്‍ ആരോപണ വിധേയരായവരെ ചോദ്യം ചെയ്യലില്‍ നിന്നു പോലും ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍. അഴിമതി നിരോധന വകുപ്പു പ്രകാരമാണു വിജിലന്‍സ് കേസ്. അതിന്റെ നിര്‍വചനത്തില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഗണത്തില്‍ പ്രതിപ്പട്ടികയില്‍ ശിവശങ്കര്‍ മാത്രം.

കേസിലെ പ്രതികളായ സന്തോഷ് ഈപ്പന്റെയും സ്വപ്ന സുരേഷിന്റെയും മൊഴികളില്‍ മൂന്നരക്കോടി മുതല്‍ നാലരക്കോടി രൂപ വരെ കോഴ ഇടപാടു നടന്നതായി പറയുന്നു. പ്രതിപക്ഷം മുന്‍പ് ഉന്നയിച്ചത് 9 കോടി രൂപയുടെ കോഴയെന്നാണ്. 20 കോടി രൂപയുടെ ഭവനപദ്ധതിയില്‍ എത്ര രൂപയുടെ കോഴ ഇടപാടു നടന്നെന്നു പോലും ഇതുവരെ വിജിലന്‍സിനു കണ്ടെത്താനായില്ല.

ഇപ്പോള്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവശങ്കറിനെ അകത്താക്കിയപ്പോള്‍ വിജിലന്‍സ് ഉണര്‍ന്നിരിക്കുകയാണ്. അതിന്റെ ഭാഗമായി, സിബിഐയുടെ കൈവശമുളള്ള രേഖകള്‍ നല്‍കണമെന്നു വിജിലന്‍സ് എസ്പി കത്തു നല്‍കി. സ്വപ്ന, ശിവശങ്കര്‍, യു.വി.ജോസ് എന്നിവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം, വാട്‌സാപ് ചാറ്റ് എന്നീ വിവരങ്ങള്‍ എന്‍ഐഎയും ഇഡിയും നേരത്തേ സിഡാക്ക് വഴി ശേഖരിച്ചിരുന്നു. ഈ ഡിജിറ്റല്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു പുറമേ ഈ 3 പേരുടെ വാട്‌സാപ് ചാറ്റും വിശദാംശവും നല്‍കണമെന്നു സിഡാക്കിനും കത്തു നല്‍കിയതായി വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെ ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസ് 2 തവണ വിജിലന്‍സിനു മൊഴി നല്‍കിയിരുന്നു. നിലവില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ശിവശങ്കര്‍ ഉപയോഗിച്ചുവെന്നതിനു മാത്രമേ തെളിവു കിട്ടിയിട്ടുള്ളൂവെന്നാണു വിജിലന്‍സ് പറയുന്നത്. ആ സാഹചര്യത്തില്‍ സ്വപ്നയുടെ ആരോപണത്തില്‍ പരാമര്‍ശിക്കുന്ന മറ്റുള്ളവരെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ഇഡി ഒന്നിനെയും വിടാതെ അവസാനത്തെ കണ്ണിയായ മുഖ്യമന്ത്രി പിണറായി വിജയനിലേയ്ക്ക്  എത്തുക തന്നെ ചെയ്യുമെന്നാണ് വിശ്വാസം. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (4 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends