ഓടിക്കോ..മക്കളേ SFI-ക്കാര്‍ വരുന്നുണ്ട്. ഡിഫി ക്വട്ടേഷനാണേ.....

അടുത്ത കാലത്ത് സിപിഎമ്മിന് ഏറെ പഴികേള്‍ക്കേണ്ടി വന്ന ജില്ല ആലപ്പുഴയാണ്. വി.എസ് .അച്യൂതാനന്ദന്റെയും ഗൗരിയമ്മയുടെ മണ്ണായ ആലപ്പുഴയില്‍ ക്വട്ടേഷന്‍, ലഹരി മാഫിയയും , ന്ഗ്നവീഡിയോ ഗ്രാഫര്‍മാരും പാര്‍ട്ടിക്കുള്ളില്‍ കൂടിയിരിക്കുന്നതിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. ജില്ലയില്‍പെട്ട് കായംകുളവും സിപിഎം പ്രവര്‍ത്തകരുടെ നെറികേട് കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. കായംകുളം നിയോജക മണ്ഡലം എംഎല്‍എ യു .പ്രതിഭയ്‌ക്കെതിരെ അടുത്ത കാലം വരെ തുടര്‍ന്നുവന്ന സൈബര്‍ ആക്രമണം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായിരുന്നില്ല. മറിച്ച് എസ് ഐഫ് ഐ, ഡിവൈഎഫ് ഐ പ്രവര്‍ത്തകരിലും നേതാക്കളിലും നിന്നായിരുന്നു. അവര്‍ ഒരു വനിതയെന്നോ ജനപ്രതിനിധിയെന്നോ ഉള്ള പരിഗണനകള്‍ നല്കിയിരുന്നില്ല. മറിച്ച് അവരെ പൊതുജനമധ്യത്തില്‍ തേജോവധം ചെയ്യുന്നതിനുള്ള കുടില തന്ത്രങ്ങളാണ് യുവജന നേതാക്കള്‍ നടത്തി വന്നിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കായംകുളം ഏര്യാകമ്മിറ്റിയില്‍ സ്വന്തം പാര്‍ട്ടി സഖാക്കള്‍ തന്നെ പാര്‍ട്ടി നേതാക്കളുടെ കൊള്ളരുതായ്മകള്‍ അക്കമിട്ട് നിരത്തിയപ്പോള്‍ നേതൃത്വത്തിന് മറുപടിയുണ്ടായില്ല. ക്വട്ടേഷന്‍ സംഘങ്ങളായി അധപതിച്ച ഡിഫിയെ ഭയത്തോടെയും അതിലേറെ വെറുപ്പോടെയുമാണ് കാണുന്നതെന്ന് വീട്ടമ്മമാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞത് വളരെ ഗൗരവ്വത്തോടെ എടുക്കേണ്ട സംഭവമാണ്. ലഹരിയും, ക്വ്‌ട്ടേഷനും നല്കി യുവാക്കളെ പാര്‍ട്ടിയില്‍ പിടിച്ചു നിറുത്തുന്ന തീവ്രവാദ സ്വഭാവത്തിലേയ്ക്കാണ് ഇടതുപക്ഷ യുവജന , വിദ്യാര്‍്ത്ഥി പ്രസ്ഥാനങ്ങള്‍ എത്തി നില്‍ക്കുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയക്ക് പോലും കോടതിയില്‍ നിന്നും ജയിലില്‍ നിന്നും ഇറങ്ങാന്‍ നേരമില്ലാത്ത അവസ്ഥയാണുള്ളത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് വനിതകള്‍ ഉള്‍പ്പടെ പൊട്ടിത്തെറിച്ചത്.
കായംകുളത്തെ സിപിഎം ശൈലിക്കെതിരെ ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഏരിയ കമ്മിറ്റിയില്‍ പുത്തലത്ത് ദിനേശന്‍ ആഞ്ഞടിക്കുകയാണുണ്ടായത്. കേരളത്തില്‍ ഇതുപോലൊരു ഏരിയ കമ്മിറ്റി കാണില്ലെന്നു പുത്തലത്ത് ദിനേശന്‍ പറഞ്ഞു. പാര്‍ട്ടി ബന്ധമുള്ള ഗുണ്ടാ ക്വട്ടേഷന്‍ സംഘത്തെ ന്യായീകരിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും വിമര്‍ശനം നേരിടേണ്ടിവന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വാഗതസംഘം രൂപീകരണവുമായി ബന്ധപ്പെട്ടുചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലാണു നിശിത വിമര്‍ശനം ഉയര്‍ന്നത്. കായംകുളത്തേത് എന്തൊരു പാര്‍ട്ടിയാണ് എന്ന ചോദ്യം ചോദിച്ചാണ് ദിനേശന്‍ പ്രസംഗം തുടങ്ങിയത്. പിന്നാലെ പാര്‍ട്ടിയുടെ സംഘടനാ രേഖയും തെറ്റുതിരുത്തല്‍ രേഖയും അവതരിപ്പിച്ചു. ഇതിനിടയിലാണു കേരളത്തില്‍ ഇത്തരമൊരു ഏരിയ കമ്മിറ്റി കാണില്ലെന്ന് പുത്തലത്ത് ദിനേശന്‍ പറഞ്ഞത്.
ലഭിക്കുന്ന പരാതികളില്‍നിന്നുതന്നെ കായംകുളത്തെ പാര്‍ട്ടിയുടെ നിലവാരം വ്യക്തമായി ബോധ്യപ്പെടുകയാണ്. കുറേ ഗ്രഹങ്ങളും ചുറ്റിപ്പറ്റി കുറേ ഉപഗ്രഹങ്ങളുമാണ് കായംകുളത്ത് പാര്‍ട്ടിയില്‍ ഉള്ളത്'' - ദിനേശന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, കൊച്ചുമക്കളെ എസ്എഫ്‌ഐയില്‍ വിടില്ലെന്ന് ഒരു വനിതാ നേതാവ് ഏരിയ കമ്മിറ്റിയില്‍ പറഞ്ഞു. മകനെ ഡിവൈഎഫ്‌ഐയിലേക്കു വിടില്ലെന്ന് മറ്റൊരു ഏരിയ കമ്മിറ്റിയംഗവും പറഞ്ഞു. പാര്‍ട്ടി കമ്മിറ്റിയില്‍ ഇരുന്ന് ഇങ്ങനെ സംസാരിക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റ് അംഗത്തിന്റെ ശാസന.
പാര്‍ട്ടി ബന്ധമുള്ള ഗുണ്ടാ - ക്വട്ടേഷന്‍ സംഘത്തെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഏരിയ കമ്മിറ്റി അംഗം സംസാരിച്ചു. എന്നാല്‍ നേര്‍വഴി കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ വേറെ പണി നോക്കണമെന്നാണ് ഇതിനോടു ദിനേശന്‍ മറുപടി പറഞ്ഞത്. കായംകുളത്ത് നടന്ന, സിപിഎം പ്രവര്‍ത്തകര്‍ ആരോപണവിധേയരായ ആശുപത്രി ആക്രമണം, അശ്ലീല സംഭാഷണ വിവാദം, ഹോട്ടല്‍ ആക്രമണം എന്നിവയില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാനും ഇതുവരെ ലഭിച്ച പരാതികളില്‍ തീരുമാനമെടുക്കാനും ദിനേശന്‍ നിര്‍ദേശിച്ചു.
ഗുണ്ടാ - ക്വട്ടേഷന്‍ സംഘത്തിനു ജില്ലാ കമ്മിറ്റിയംഗത്തിന്റെ പിന്തുണയുണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചു. അതിനിടെ, പരാതി പറഞ്ഞ് യു.പ്രതിഭ എംഎല്‍എയും രംഗത്തെത്തി. ഏറ്റവും വലിയ സൈബര്‍ ആക്രമണം നേരിട്ടതു താനാണെന്ന് എംഎല്‍എ പറഞ്ഞു. അന്നു നടപടിക്ക് ആരും ആവശ്യപ്പെട്ടില്ല. പാര്‍ട്ടിയിലുള്ളവര്‍ പോലും പിന്തുണ നല്‍കിയില്ലെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.സിപിഎം പ്രചാരണ ജാഥയുടെ സംഘാടക സമിതി ചെയര്‍മാന് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഒരു വിഭാഗം ഉന്നയിച്ചു. ഇതെല്ലാം പരിശോധിക്കാന്‍ നിര്‍ദേശിച്ചാണ് ഏരിയ കമ്മിറ്റി അവസാനിപ്പിച്ചത്.
എന്നാല്‍ എസ് എഫ് ഐയിലേയ്ക്കും , ഡിഫിയിലേയ്ക്കും തങ്ങളുടെ കുടുംബങ്ങളിലെ കുട്ടികളെ വിടില്ലെന്ന വീട്ടമ്മമാര്‍ പറയുന്നത് കായംകുളത്തെ മാത്രം സംഭവമല്ല. കേരളത്തില്‍ സിപിഎമ്മിന്റെ പല യോഗങ്ങളിലും ഇത്തരത്തില്‍ വെട്ടിതുറന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പറഞ്ഞിട്ടുണ്ട്. എന്നിട്ടും എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തി തിരുത്താന്‍ നേതൃത്വത്തിനായില്ല. തുടര്‍ ഭരണം കിട്ടിയതിന്റെ ഹുങ്കില്‍ സകല മാഫിയകളുമായി അനധികൃത ബന്ധം സ്ഥാപിച്ചും കരാറുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ഒറ്റലക്ഷ്യമാണ് എസ് എഫ് ഐ സഖാക്കള്‍ക്ക് പോലും ഉള്ളതെന്ന കാര്യം പരസ്യമാണ്.
https://www.facebook.com/Malayalivartha