മാധ്യമങ്ങൾക്ക് മുൻപിൽ 'നിഷ്ക്കു' കളിച്ച് എംവി ഗോവിന്ദൻ, എല്ലാം ഉടൻ പൊളിയും.. ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ല..ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ്, സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്..ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല...കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും..

ഇനിയിപ്പോൾ നാളെ മുഖ്യമന്ത്രിയും സി പി എം തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറയുമോ,,അതുപോലെയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് പാർട്ടിക്ക് മറുപടി നൽകിയത്..ഇന്നാണെങ്കിൽ ഒരുപാട് കാര്യങ്ങൾ സർക്കാരിനും പാർട്ടിക്കും തലവേദയായിട്ട് ഇരിക്കുകയാണ്, സ്വപ്നയുടെ വെളിപ്പെടുത്തലും ശിവശങ്കറിന്റെ അറസ്റ്റും, അതും പോരാഞ്ഞിട്ട് , പാർട്ടി പറഞ്ഞിട്ട് നടത്തിയ കൊലപാതകങ്ങളുടെ കെട്ടഴിച്ചു കൊണ്ട് ആകാശ് തില്ലങ്കേരിയുടെ വരവും എല്ലാം കൊണ്ടും വീർപ്പു മുട്ടുകയാണ് നേതൃത്വം , അതുണ്ട് ഇടയിലാണ് ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നത്, പക്ഷെ ഒന്നിനും ഒരു മറുപടിയുമില്ല,,എല്ലാത്തിനും വെറും ബ ബ ബ മാത്രം, സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് മിഷൻ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ല. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും.
പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബ് വധക്കേസ് വിഷയത്തിൽ പലരും പറയുന്നതിനോട് പ്രതികരിക്കാനില്ല. ശുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടും പാർട്ടിക്ക് യോജിപ്പില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതെ സമയം ലൈഫ് മിഷൻ കോഴക്കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തോട് നിസഹകരണം തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടി നൽകാതെ ഒളിച്ചുകളി തുടരുകയാണ്. ലോക്കറിൽ നിന്ന് കണ്ടെത്തിയ കോഴപ്പണത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പം ഒൻപത് മണിക്കൂറാണ് ചോദ്യംചെയ്തത്. കേസിലെ മറ്റ് പ്രതികളെയും അടുത്ത ദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്. യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ, സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരും കേസിലെ പ്രതികളാണ്.
ഇവരെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയുന്നത്. കേസിലെ മറ്റ് പ്രതികളുടെ അറസ്റ്റും തുടർ ദിവസങ്ങളിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.യുഎഇയിലെ ചാരിറ്റി സംഘടന റെഡ്‌ക്രസന്റ് ഭവനപദ്ധതിയിലുണ്ടായ കള്ളപ്പണ ഇടപാട് കേസിൽ ഏഴാംപ്രതിയാണ് ശിവശങ്കർ. യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ് ഒന്നാംപ്രതി. സ്വപ്‌ന, പി എസ് സരിത് എന്നിവർ മൂന്നും നാലും പ്രതികൾ. മൂന്നുദിവസമായി കൊച്ചി ഓഫീസിൽ ചോദ്യംചെയ്‌ത് ചൊവ്വ രാത്രിയാണ് ഇഡി ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ചോദ്യം ചെയ്യലിനായി ഇഡിയുടെ കൊച്ചി ഓഫീസില്‍ ശിവശങ്കര്‍ ചൊവ്വാഴ്ച ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ഹാജരാവാന്‍ സാധിക്കില്ലെന്ന ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് വീണ്ടും ഹാജരാവാന്‍ ഇ.ഡി. നോട്ടീസ് നല്‍കിയത്. ഭവനസമുച്ചയ നിർമാണ കരാർ യൂണിടാക് ബിൽഡേഴ്‌സിന് നൽകാൻ ഗൂഢാലോചന നടത്തിയതിനും കോഴ ഇടപാടിലും ശിവശങ്കറിന് പങ്കുള്ളതായി തെളിവുണ്ടെന്ന് ഇഡി കോടതിയിൽ സമർപ്പിച്ച അറസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു. ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞ ഇഡി, തെറ്റായ വിവരം നൽകുന്നതിനാൽ കൂടുതൽ കസ്‌റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha