മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിശങ്കരന് സ്വപ്‌ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാര്‍വ്വതിയായിരുന്നു. എന്നാലിപ്പോള്‍ അടുത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്‌നയുടെ ഊണും ഉറക്കവും കറക്കവും ഒക്കെ തിരക്കി തുരുതുരാ മെസേജുകള്‍ അയച്ചതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. ഞരമ്പ് രോഗികളെക്കാള്‍ പരിതാപകരമായി പോയില്ലേ ഈ വെറിയന്‍മാരുടെ സ്വഭാവം

സെക്രട്ടറിയേറ്റിന്റെ ഇടനാഴികളിലെ അശ്ലീല കഥകള്‍ ആദ്യം പൊതുജനമധ്യത്തിലേയ്ക്ക് എത്തിച്ചത് ഇടതുപക്ഷമാണ്. ഉമ്മന്‍ചാണ്ടെിയുടെ ബരണകാലത്ത് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരും , മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറി ജോപ്പനെയും ചേര്‍ത്തുള്ള കഥകളാണ് ആദ്യം പുറത്തു വന്നത്. പിന്നീട് സെക്രട്ടറിയേറ്റിലെ നിരവധി കഥകളും ഉപകഥകളും സിപിഎം സഖാക്കള്‍ തന്നെ മെനഞ്ഞെടുത്തിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ തന്നെ പിണറായിയ്ക്കും തിരിച്ചു കിട്ടിയിരിക്കുന്നു. പിണറായിയുടെ കസേരയ്ക്ക ചുറ്റുമിരുന്ന് രണ്ട് സീനിയര്‍ ഐ എ എസ് ഓഫീസര്‍ മാര്‍ നടത്തിയ ഇക്കിളി സംഭാഷണങ്ങളും കൊള്ളകളുമാണിപ്പോള്‍ അണിഅണിയായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പുറത്തു വരുന്ന ഓരോ വാട്‌സ്പ്പ് ചാറ്റിലും ഉടലെടുക്കുന്ന സംശയം സ്വപ്‌ന സുരേഷ് ഇവരുടെയൊക്കെ ആരായിരുന്നു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിശങ്കരന് സ്വപ്‌ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാര്‍വ്വതിയായിരുന്നു. എന്നാലിപ്പോള്‍ അടുത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്‌നയുടെ ഊണും ഉറക്കവും കറക്കവും ഒക്കെ തിരക്കി തുരുതുരാ മെസേജുകള്‍ അയച്ചതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. ഞരമ്പ് രോഗികളെക്കാള്‍ പരിതാപകരമായി പോയില്ലേ ഈ വെറിയന്‍മാരുടെ സ്വഭാവം . പെണ്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അധികാരത്തില്‍ ഏറിയ പിണറായി വിജയന് നാളിതുവരെയും കിട്ടിയത് അതേ ശിക്ഷ തന്നെയാണ്. സ്വപ്‌നയോട് ഇവര്‍ക്കെല്ലാം ഇത്രയും അടുപ്പവും പാതിരാത്രിയ്ക്ക് പോലും മെസേജ് അയച്ച് സുഖിപ്പിക്കാനും തക്കതായ ബന്ധം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും രവീന്ദ്രനും സ്വപ്‌നയുടെ എന്തൊക്കെയോ ആയിരുന്നു. വരും ദിവസങ്ങളില്‍ പാര്‍വ്വതി മറ്റൊരു പേരായി മാറുമോയെന്നാണിപ്പോള്‍ സംശയം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വപ്നാ സുരേഷിന് ഉണ്ടായിരുന്നത് അടുത്ത സൗഹൃദങ്ങളാണെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള ചാറ്റുകളും ചിത്രങ്ങളും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. സ്വപ്നയില്‍ നിന്ന് പിടിച്ചെടുത്ത ഐ ഫോണ്‍ പിന്നീട് എങ്ങനെയോ അപ്രത്യക്ഷമായി. ഈ ഫോണ്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. ഈ ഫോണിലെ ഡീ കോഡിംഗില്‍ നിര്‍ണ്ണായക വിവരങ്ങളാണ് ഇഡിക്ക് കിട്ടിയത്. ഇതാണ് ലൈഫ് മിഷന്‍ കേസില്‍ വീണ്ടും നിര്‍ണ്ണായകമായത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറായിരുന്നു മുമ്പ് പ്രധാനി. രണ്ടാമനായ സിഎം രവീന്ദ്രന്‍ അന്നും ഇന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ താക്കോല്‍ സ്ഥാനത്തുണ്ട്. ഈ രവീന്ദ്രനും സ്വപ്നയും തമ്മിലെ വാട്സാപ്പ് ചാറ്റുകളും പുറത്തു വരികയാണ്.
തീര്‍ത്തും വ്യക്തിപരമായ സൗഹൃദം രവീന്ദ്രനും സ്വപ്നയുമായി കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ ശ്രമിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്ന വാട്സാപ്പ് ചാറ്റുകള്‍ പുറത്തു വരികയാണ്. 2018 നവംബര്‍ എട്ടിന് സ്വപ്നയും രവീന്ദ്രനും തമ്മില്‍ നടത്തിയ രാത്രികാല ചാറ്റുകളാണ് ചര്‍ച്ചയാകുന്നത്. വീഡിയോ പോലും രവീന്ദ്രന്‍ അതിന് മുമ്പ് സ്വപ്നയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഈ വീഡിയോകള്‍ കണ്ടിത്ത് എന്താണിത് എന്ന് സ്വപ്ന തിരിച്ചു ചോദിക്കുന്നുണ്ട്. 2018 ജൂണിലായിരുന്നു ഇതെല്ലാം. നവംബറിലെ ചാറ്റുകള്‍ കുറച്ചു കൂടി വ്യക്തിപരമാണ്. പ്രളയ സഹായം തേടിയുള്ള കുറിപ്പ് സ്വപ്നയ്ക്ക് ഇട്ടുകൊടുക്കുന്നു. അതിന് ശേഷം കിടന്നില്ലേ എന്ന ചോദ്യം രവീന്ദ്രന്‍ ഉന്നയിക്കുന്നു. ഇല്ലെന്നാണ് സ്വപ്നയുടെ മറുപടി.
അതിന് ശേഷമാണ് ഭര്‍ത്താവ് സ്ഥലത്തില്ലേ എന്ന ചോദ്യം രവീന്ദ്രന്‍ ഉയര്‍ത്തുന്നത്. ഉണ്ടെന്ന് മറുപടി പറയുമ്പോള്‍ അയ്യോ എന്നാണ് പിണറായി വിജയന്റെ അതിവിശ്വസ്തന്‍ പ്രതികരിക്കുന്നത്. കുഴപ്പമില്ലെന്ന് പറയുമ്പോള്‍ 11.30 ആയതു കൊണ്ടാണ് ചോദിച്ചതെന്നും വിളിക്കാമോ എന്നുമെല്ലാം രവീന്ദ്രന്‍ ചോദിക്കുന്നു. സ്വപ്നയുമായി രവീന്ദ്രനുണ്ടായിരുന്ന അടുത്ത വ്യക്തിപരമായ സൗഹൃദത്തിന് തെളിവാണ് ഈ ചാറ്റുകള്‍. ലൈഫ് മിഷന്‍ അന്വേഷണത്തില്‍ ശിവശങ്കറിനെതിരെ പ്രത്യക്ഷ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. ഈ കേസില്‍ സിഎം രവീന്ദ്രനും മുന്‍കൂട്ടി അറിവുണ്ടെന്ന നിഗമനത്തിലാണ് ഇഡി. അതുകൊണ്ടാണ് സ്വപ്നയും രവീന്ദ്രനും തമ്മിലെ ചാറ്റുകള്‍ ഇഡി പരിശോധിക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം എങ്ങനെയാവണമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതും രവീന്ദ്രനെ ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവുമാണു ശിവങ്കറിന്റേതായി പ്രചരിക്കുന്ന ചാറ്റിലുള്ളത്. പ്രളയത്തിനു ധനസഹായം ചോദിക്കുന്നതും സ്വപ്നയുടെ സ്വകാര്യവിവരങ്ങള്‍ അന്വേഷിക്കുന്നതുമാണു രവീന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന ചാറ്റിലുള്ളത്. ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ ഒപ്പമിരുത്തിയാണ് ഇന്നലെ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പവും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണു സ്വപ്നയെ ലോക്കര്‍ തുറക്കാനും ബാങ്കുകളില്‍ പണമിടാനും സഹായിച്ചതെന്ന് വേണുഗോപാല്‍ ആവര്‍ത്തിച്ചു.
കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന ഇഡി അസി.ഡയറക്ടര്‍ പി.കെ.ആനന്ദിന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മുന്‍പ് അന്വേഷിച്ചവര്‍ക്ക് എഴുതി നല്‍കിയിട്ടുണ്ടെന്ന മൊഴിയാണു ശിവശങ്കര്‍ നല്‍കുന്നത്. 5 ദിവസത്തെ കസ്റ്റഡി അവസാനിച്ച് ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ 5 ദിവസം കൂടി കസ്റ്റഡി നീട്ടിച്ചോദിക്കാനും ഇഡി ആലോചിക്കുന്നുണ്ട്. മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും മാത്രമാണു ശിവശങ്കറിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വിവാദ മൊഴികള്‍ നല്‍കുന്നത്. എന്നാല്‍ തെളിവു നിയമപ്രകാരം ഇതില്‍ പലതും ദുര്‍ബലമാണ്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നാണ് വിവരം. നിര്‍മ്മാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, പി.എസ്.സരിത്ത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെ ചോദ്യം ചെയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ദിവസങ്ങളില്‍ മറ്റു പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തു വന്നിരുന്നു. കേരളം മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മക്കളും കൂടി ശ്രമിച്ചതായി സ്വപ്ന ആരോപിച്ചിരുന്നു.
ലൈഫ്മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. അന്വേഷണ ഏജന്‍സി ഇപ്പോള്‍ ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നത്. മുഖ്യമന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍.രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്മാരുടേയും പങ്ക് പുറത്താകുമെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.എന്നാല്‍ സി എന്‍ രവീന്ദ്രനുമായി എന്തു ബന്ധമാണ് സ്വപ്‌നയ്ക്കുണ്ടായിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വപ്‌നയുടെ ചാറ്റുകള്‍ കിട്ടിയ ആ ഫോണ്‍ ഡീകോഡിംഗ് പൂര്‍ത്തിയാക്കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും സ്വപ്‌ന വരും ദിവസങ്ങളില്‍ പുറത്തു വരാനുള്ള ചാറ്റിനായി കാത്തിരിക്കുകയാണ്. ഒപ്പം ഇഡി ക്ലിഫ് ഹൗസിലെത്തുന്ന ദിവസത്തിനായും.
https://www.facebook.com/Malayalivartha