Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...


ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...


ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം

ലൈഫ് മിഷന്‍ സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിന്തുടരുന്ന മൗനം ഇഡിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ കണ്ടാണ് എന്ന സൂചന തന്നെയാണ് ശക്തമാകുന്നത്. ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്തിയുടെ ഓഫീസിലേക്കാണ് ഇഡി അന്വേഷണം എത്തിനില്‍ക്കുന്നത്

21 MARCH 2023 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ലൈഫ് മിഷന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന തുടര്‍ നീക്കങ്ങളില്‍ സിപിഎമ്മും സര്‍ക്കാരും ഒരേപോലെ പ്രതിസന്ധിയിലാകുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ജയിലിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് സന്തോഷ് ഈപ്പനെയും ഇഡി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ശിവശങ്കറിന്റെയും സന്തോഷ് ഈപ്പന്റെയും അറസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ അലോസരപ്പെടുത്തുന്നുണ്ട്. ഈ രണ്ട് അറസ്റ്റ് മാത്രമല്ല നിര്‍ണ്ണായകമായ രണ്ട് നീക്കങ്ങള്‍ ഇഡിഭാഗത്ത് നിന്നും വരും എന്ന സൂചനയാണ് ഇപ്പോഴുള്ളത്.

ലൈഫ് മിഷന്‍ സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിന്തുടരുന്ന മൗനം ഇഡിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ കണ്ടാണ് എന്ന സൂചന തന്നെയാണ് ശക്തമാകുന്നത്. ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്തിയുടെ ഓഫീസിലേക്കാണ് ഇഡി അന്വേഷണം എത്തിനില്‍ക്കുന്നത്. ഇതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇന്നു ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസിനെ ഇഡി വിളിച്ചു വരുത്തിയിട്ടുണ്ട്. യു.വി.ജോസും അറസ്റ്റിലാകും എന്ന സൂചനയുണ്ട്. ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ യു.വി.ജോസിനു നീക്കങ്ങളില്‍ നിര്‍ണ്ണായക പങ്കുണ്ട്. ജോസ് അഴിമതി നടത്തിയില്ലെങ്കിലും ലൈഫ് മിഷന്‍ സിഇഒ എന്ന രീതിയില്‍ അറസ്റ്റ് വന്നേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താന്‍ കഴിയുന്ന ഒരാള്‍ യു.വി.ജോസാണ്. അതുകൊണ്ടാണ് ജോസിനെ തുടര്‍ ചോദ്യം ചെയ്യലിന്നു വിധേയമാക്കുന്നതും.

ഇഡിയുടെ തുടര്‍ നീക്കങ്ങളും ഒപ്പം ആദായവകുപ്പിന്റെ അന്വേഷണവുമെല്ലാം ഒരേ സമയത്ത് സമാന്തരമായാണ് നടക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ ഇഡി പിടിമുറുക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് ഇന്നലെ പരക്കെ റെയിഡ് നടത്തിയത്. കോടികളുടെ കള്ളപ്പണമാണ് ഫാരിസിന്റെ ഇടപാടുകള്‍ക്ക് പിന്നിലെന്ന സൂചനകള്‍ കേന്ദ്ര ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഫാരിസിനോട് എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്

ഫാരിസിന്റെ ഇടപാടുകളില്‍ കള്ളപ്പണം എന്നുള്ള സൂചന ലഭിച്ചതോടെ ഇഡിയും ഫാരിസിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കായി ഇഡി ആദായനികുതി വകുപ്പിനെ സമീപിക്കും എന്നാണ് സൂചന. ഫാരിസിനു മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുമായി ഉള്ളത് ഉറ്റ ബന്ധം തന്നെയാണ് ഫാരിസിന്റെ നേര്‍ക്കുള്ള ആദായനികുതി വകുപ്പിന്റെ റെയിഡും ലൈഫ് മിഷന്‍ അന്വേഷണവുമെല്ലാം പ്രതിരോധത്തിലാക്കുന്നത് അതുകൊണ്ട് തന്നെ പാര്‍ട്ടിയെയും സര്‍ക്കാരിനെയുമാണ്.

ശിവശങ്കറിലും സന്തോഷ് ഈപ്പനിലും യു.വി.ജോസിലും ഈ കേസ് ഒതുങ്ങിനില്‍ക്കില്ലെന്ന വ്യക്തമായ ധാരണയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെയാണ് ഇഡി നീക്കങ്ങള്‍ സര്‍ക്കാരിനു അസ്വസ്ഥതയുണ്ടാക്കുന്നത്. സന്തോഷ് ഈപ്പന്റെയും അറസ്റ്റ് വന്നതോടെ അടുത്ത അറസ്റ്റ് ആരെന്ന ചോദ്യവുമുണ്ട്. യു.വി.ജോസ് ഇന്നും ഇഡിയ്ക്ക് മുന്നിലാണ്. അടുത്തത് സി.എം.രവീന്ദ്രനാണോ എന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. ഇപ്പോള്‍ അറസ്റ്റിലുള്ള ശിവശങ്കര്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്.

സന്തോഷ് ഈപ്പന്‍ റെഡ് ക്രസന്റ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഏറ്റെടുത്ത യൂണിടാക്കിന്റെ എംഡിയും. ഈ രണ്ടു അറസ്റ്റിലും സര്‍ക്കാരിനു പറഞ്ഞു നില്‍ക്കാന്‍ കഴിയും. പക്ഷെ രവീന്ദ്രന്റെ അറസ്റ്റ് വന്നാല്‍ ഇതേ രീതിയില്‍ ഒഴിവ് കഴിവ് പറയാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് സി.എം.രവീന്ദ്രന്‍. രവീന്ദ്രനെതിരെയുമുള്ള നീക്കം മാത്രമല്ല ഇഡി നടത്താന്‍ പോകുന്നത് എന്ന ആശങ്കയും സര്‍ക്കാരിനെ അലട്ടുന്നുണ്ട്.

ലൈഫ് മിഷന് റെഡ് ക്രസന്റ് പണം നല്‍കിയപ്പോള്‍ പദ്ധതി തുടങ്ങും മുന്‍പ് തന്നെ ഈ പണം പിന്‍വലിച്ച് കമ്മീഷന്‍ നല്‍കുകയാണ് സന്തോഷ് ഈപ്പന്‍ ചെയ്തത്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടിയ്ക്കടുത്ത തുകയും നാല് ഐഫോണുകള്‍ വാങ്ങി നല്‍കിയതുമെല്ലാം ഈ തുകയില്‍ നിന്നാണ്. ഇതെല്ലാം ശിവശങ്കറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്. എല്ലാ സഹായവും സന്തോഷ് ഈപ്പന് നല്‍കണമെന്ന് ശിവശങ്കര്‍ പറഞ്ഞതായി ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസും മൊഴി നല്‍കിയിട്ടുണ്ട്.

ശക്തമായ തെളിവുകള്‍ ലൈഫ് മിഷന്‍ കേസിലുണ്ട്. ഇതെല്ലാം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും. ഇതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലാവുന്നതും. എന്തായാലും ഇഡി നീക്കങ്ങള്‍ അസ്വസ്ഥതയോടെയാണ് സര്‍ക്കാരും സിപിഎമ്മും നോക്കിക്കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (5 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (12 minutes ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (12 minutes ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (22 minutes ago)

പ്രതീക്ഷയേകി ഇസ്രോ  (32 minutes ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (32 minutes ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (36 minutes ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (41 minutes ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (2 hours ago)

ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...  (2 hours ago)

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..  (2 hours ago)

ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിൽ അണിഞ്ഞൊരുങ്ങി മാളവിക ജയറാം...കസവു മുണ്ടും മേൽമുണ്ടും ധരിച്ച് നവൻ...മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയു  (3 hours ago)

Malayali Vartha Recommends