സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചാരണങ്ങളെയും കാറ്റിൽ പറത്തി കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുശക്തമായ സർക്കാർ അധികാരമേൽക്കുന്നു; ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും അഭിവാദ്യങ്ങളർപ്പിച്ച് കെ സുധാകരൻ എം പി

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചാരണങ്ങളെയും കാറ്റിൽ പറത്തി കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുശക്തമായ സർക്കാർ അധികാരമേൽക്കുന്നു. നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചാരണങ്ങളെയും കാറ്റിൽ പറത്തി കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുശക്തമായ സർക്കാർ അധികാരമേൽക്കുന്നു. കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ ഒത്തൊരുമ പ്രകടമാക്കുന്ന വിധമാണ് വളരെ പെട്ടെന്ന് തന്നെ മന്ത്രിസഭ അധികാരമേൽക്കുന്നത്.
വ്യക്തികേന്ദ്രീകൃതമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ബിജെപിയും സിപിഎമ്മും പോലുള്ള രാഷ്ട്രീയ പാർട്ടികൾ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദിവസങ്ങളും ആഴ്ചകളും എടുക്കുമ്പോളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വളരെ പെട്ടെന്ന് തന്നെ യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലാതെ മന്ത്രിസഭ രൂപീകരണത്തിലേക്ക് കടക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും അഭിവാദ്യങ്ങൾ.
https://www.facebook.com/Malayalivartha