Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇന്‍കംടാക്‌സ് വകുപ്പും, ഇഡിയും അന്വേഷിച്ചിരുന്ന ഡി.കെ.ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിബി ഐ യ്ക്ക് അനുവാദം കൊടുത്തതോടെ സിബി ഐ പണിയും തുടങ്ങി

18 MAY 2023 08:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ക്ഷമ നശിക്കുന്ന തരത്തിലേയക്കാണ് രണ്ട് പ്രമുഖ നേതാക്കളുടേയും നയങ്ങളെന്ന തരത്തിലാണ് പുറത്തു വരുന്ന വിവരങ്ങള്‍. സിദ്ധരാമയ്യര്‍ രണ്ടു വര്‍ഷവും തുടര്‍ന്ന് മൂന്നു വര്‍ഷം ഡി.കെ.മുഖ്യമന്ത്രി പദത്തിലെത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശവും അംഗീകരിക്കപ്പെടാതെ നില്ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളെ അതേപടി അംഗീകരിക്കാതെ ബിജെപിയും കേന്ദ്രസര്‍ക്കാരും കടുത്ത പണികളിലേയ്ക്ക് കടന്നതായുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

ഇന്‍കംടാക്‌സ് വകുപ്പും, ഇഡിയും അന്വേഷിച്ചിരുന്ന ഡി.കെ.ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിബി ഐ യ്ക്ക് അനുവാദം കൊടുത്തതോടെ സിബി ഐ പണിയും തുടങ്ങി. കേന്ദ്രത്തിന്റെ കണ്ണിലെ കരടായ ഡി.കെ.യെ തളയ്ക്കുന്നതിനുള്ള അവസരം കാത്തിരുന്ന മോദിയ്ക്കും അമിത്ഷായ്ക്കുമാകട്ടെ സിബി ഐ അന്വേഷണം കൈയ്യില്‍ കിട്ടിയ വലിയ ആുധമായി മാറിയിരിക്കുകയാണ്. സിബി ഐ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കി സുപ്രീം കോടതയില്‍ എത്തിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയായലും ഇല്ലെങ്കിലും ശിവകുമാറിന്റെ സ്വസ്ഥതയില്ലാതാക്കാന്‍ തരത്തില്‍ കേസുകളില്‍പെടുത്തുകയാണ് സിബി ഐ ലക്ഷ്യമെന്നറിയുന്നു.ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്ന കേസുമായി സിബി ഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതാണ് പുതിയ സംഭവവികാസം.

കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെതിരായ കേസില്‍ അന്വേഷണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതിരിക്കുകയായിരുന്നു.കേസന്വേഷണത്തിനുള്ള ഹൈക്കോടതി സ്‌റ്റേ മാറ്റണമെന്നാവശ്യപ്പെട്ടാണ്  സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ജൂലൈ 14നു പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സ്റ്റേ ഇടക്കാല ഉത്തരവു മാത്രമാണെന്നും ഹര്‍ജി അടുത്തയാഴ്ച കര്‍ണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണെന്നും ശിവകുമാറിനു വേണ്ടി അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചാണ് കേസ് പരിഗണിക്കുന്നതു കോടതി മാറ്റിയത്.

വേനലവധിക്കു സുപ്രീം കോടതി അടയ്ക്കുന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി അടിയന്തര ഇടപെടലിനു സിബിഐ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കര്‍ണാടക തിരഞ്ഞെടുപ്പു വിജയം മൂലമാണ് സിബിഐ ഹര്‍ജിയുമായി എത്തിയതെന്നു സിങ്വി ചൂണ്ടിക്കാട്ടി.2019ല്‍ ശിവകുമാറിന്റെ വീട്ടില്‍ നടത്തിയ ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ടതാണ് കേസ്. ഇഡിയായിരുന്നു റെയ്ഡ് നടത്തിയത്. 8.5 കോടി രൂപ കണ്ടെടുത്തെന്നും കേസ് സിബിഐക്കു വിടണമെന്നും ചൂണ്ടിക്കാട്ടി ഇഡി കര്‍ണാടക ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. അനുമതി കിട്ടിയതിനു പിന്നാലെ സിബിഐ ശിവകുമാറിനെതിരെ കേസെടുത്തു. ഇതിനെതിരായ ഹര്‍ജിയില്‍ ഫെബ്രുവരിയിലാണു സിബിഐ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്.

 ഡി.കെ ശിവകുമാറിനെതിരെയുള്ള 3 കേസുകള്‍ തള്ളിയ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്തുള്ള ആദായനികുതി വകുപ്പിന്റെ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.2015-'18ല്‍ 12.78 കോടിയുടെ നികുതി വെട്ടിപ്പു നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നുമുള്ള കേസുകളാണിവ.  2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ റിസോര്‍ട്ടിലെത്തിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ് നടത്തിയതും അദ്ദേഹത്തെ കുടുക്കിയതും.പിന്നില്‍ ബിജെപിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആദായനികുതി വകുപ്പ് റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ അന്വേഷണം തുടരുകയാണ്. ആ കേസാണ് ഇ്‌പ്പോള്‍ സിബി ഐ യ്ക്ക് വിട്ടിരിക്കുന്നത്.

കര്‍ണാടകത്തല്‍ ശിവകുമാറിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ വേട്ടയാടിയിരുന്ന ഡിജിപി പ്രവീണ്‍ സൂദിനെ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബിജെപി സര്‍ക്കാര്‍ സിബി ഐ ഡയറക്ടറാക്കിയതിന് പിന്നിലും മോദിയ്ക്കും, അമിത്ഷായ്ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.ശിവകുമാര്‍ നോട്ടപുള്ളിയാക്കിയ കര്‍ണാടക ഡി.ജി.പി: പ്രവീണ്‍ സൂദാണു സി.ബി.ഐ. ഡയറക്ടറാക്കിയെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.അതു ഡി.കെയ്ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

ഡി.ജി.പി: പ്രവീണ്‍ സൂദ് ബി.ജെ.പിക്ക് കൊടി പിടിക്കുന്നുവെന്നും കണ്ണും പൂട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയാണെന്നുമാണ് ശിവകുമാര്‍ പലവട്ടം ആരോപിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡി.ജി.പിക്കെതിരേ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു എന്നാല്‍, പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ പ്രവീണ്‍ സൂദിനെ സി.ബി.ഐ. തലവനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. ശിവകുമാറിനെന്ന മറുപടിയെന്നോണമാണ് സിബി ഐ പഴകേസും പൊക്കി സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (1 hour ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (1 hour ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (1 hour ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (1 hour ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (5 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (6 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (6 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (6 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (6 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (6 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends