Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഏഴു വർഷമായി പിണറായി വിജയൻ കേരളം ഭരിക്കുന്നു; ഏതെങ്കിലുമൊരു വൻകിട പദ്ധതി കൊണ്ടുവരാനോ, ഏതെങ്കിലും ജനക്ഷേമപദ്ധതികൾ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല; രണ്ടു വർഷം ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമായി സൂചിപ്പിക്കാത്ത ഒരു പ്രോഗ്രസ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല

21 MAY 2023 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രണ്ടു വർഷം ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമായി സൂചിപ്പിക്കാത്ത ഒരു പ്രോഗ്രസ് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏഴു വർഷമായി പിണറായി വിജയൻ കേരളം ഭരിക്കുന്നു. ഏതെങ്കിലുമൊരു വൻകിട പദ്ധതി കൊണ്ടുവരാനോ , ഏതെങ്കിലും ജനക്ഷേമപദ്ധതികൾ

നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കു ശമ്പളമില്ല, വിവിധ ഡിപ്പാർട്ട്മെന്റുകളിലും സ്ഥിതി ഇതുതന്നെ. പെൻഷൻ ലഭിക്കുന്നില്ല എന്ന അവസ്ഥയുമുണ്ട്.

സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സർക്കാരിന്റെ തികഞ്ഞ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. രണ്ടു വർഷംകൊണ്ടു പാർട്ടിയും നേതാക്കളും തടിച്ചുകൊഴുത്തു എന്നല്ലാതെ പാവപ്പെട്ടവർക്കോ , സാധാരണക്കാർക്കോ , പൊതുസമൂഹത്തിനോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് നന്മ ചെയ്യുന്നതിനെക്കാൾ മുഖ്യമന്ത്രിക്ക് താൽപര്യം അഴിമതി നടത്തുന്നതിലാണ്.

പ്രതിപക്ഷം പുറത്തുവിട്ട അഴിമതി ആരോപണങ്ങൾക്ക് മുന്നിൽ എന്താണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്? എ.ഐ ക്യാമറ ഇടപാടിൽ നഗ്നമായ അഴിമതിയുണ്ട് എന്ന് തെളിവുസഹിതമാണ് പറഞ്ഞത്. ഈ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് തികഞ്ഞ കുറ്റബോധംകൊണ്ടാണ്. ഈ അഴിമതിയുടെ ഫലം ജൂൺ 4 മുതൽ ജനങ്ങൾ അനുഭവിക്കാൻ പോകുകയാണ്.

സാധാരണക്കാരായ ജനങ്ങൾ നിയമം അറിയാത്തതു കൊണ്ടോ, നിയമലംഘനം കൊണ്ടോ ഈടാക്കുന്ന പിഴത്തുക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് പോകുന്നത് . എ.ഐ ക്യാമറ ഇടപാട് കേരളം കണ്ട വൻ അഴിമതിയാണ്. വ്യവസായ വകുപ്പ് മന്ത്രി വ്യവസായ വകുപ്പുസെക്രട്ടറിയോട് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പറഞ്ഞിട്ട് 3 ആഴ്ച കഴിഞ്ഞിട്ടും കിട്ടിയില്ല. ഇതു പോലുള്ള അഴിമതികളെ ഒരാൾക്കും ന്യായീകരിക്കാൻ കഴിയില്ല.

മുഖ്യമന്ത്രി ഇന്നലെ ഒരു പൊതുയോഗത്തിൽ പറഞ്ഞത് ഞങ്ങൾ കമ്മീഷൻ വാങ്ങില്ലയെന്നാണ്. കമ്മീഷനെക്കാൾ വലിയ കൊള്ളയാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. എല്ലാ വികസനപദ്ധതികളും അഴിമതിക്കുള്ള മേഖലയാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്.

സാധാരണ ഗതിയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഞങ്ങൾ പുറത്തുവിട്ട എഐ ക്യാമറ ഇടപാടിലെ അഴിമതിയെ കുറിച്ച് ഏതൊരാൾക്കും പരിശോധിച്ചാൽ മനസിലാകും. 68 കോടി രൂപക്ക് പൂർത്തീകരിക്കേണ്ട പദ്ധതി 152 കോടി രൂപയും പിന്നീട് 232 കോടി രൂപയുമായി ഉയർത്തിയ ടെണ്ടർ നടപടിയിൽ അടിമുടി അഴിമതിയാണ്. ഇങ്ങിനെ തങ്ങൾക്ക് താൽപ്പര്യമുള്ള കമ്പനികൾക്ക് ടെണ്ടർ ഉറപ്പിച്ചു കൊടുത്ത നടപടിയെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യാത്തത് എന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (36 seconds ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (48 minutes ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (1 hour ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (5 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (5 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (5 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (5 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (6 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (6 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (6 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (6 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (6 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (6 hours ago)

Malayali Vartha Recommends