സിപിഎമ്മിലേക്ക് പോവാന്‍ നേരത്തേ തീരുമാനിച്ചതാണ്; എപ്പോഴും എല്ലാവര്‍ക്കും ആഗ്രഹം നേരിന്റെ പാതയിലേക്ക് വരാനാണ്; അങ്ങനീയാണ് ഈ തീരുമാനത്തിൽ എത്തിയ; എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്; ഭീമന്‍ രഘു ബിജെപി വിടുന്നു

കലാകാരന്മാർക്ക് വാഴാനാകാത്ത പാർട്ടിയായി ബിജെപി മാറുന്നുവോ ? അങ്ങനെ ചിന്തിച്ച് പോകുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്നെയാണ് സംവിധായകൻ രാജസേനൻ പാർട്ടി വിട്ടു പോയത്.ഇപ്പോൾ ഇതാ നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുകയാണ് .
മുഖ്യമന്ത്രി ഇപ്പോൾ യുഎസ് സന്ദര്‍ശനത്തിനു പോയിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് നടന്‍ പറഞ്ഞു . മുഖ്യമന്ത്രിയെ ഇഷ്ടമാണ്. അദ്ദേഹം മികച്ച അധികാരിയാണ് ‘ഗോവിന്ദന്‍ മാഷിനോട് സംസാരിക്കുകയോ വിളിക്കുകയും ചെയ്തിട്ടില്ല. , സിപിഎമ്മിലേക്ക് പോവാന്‍ നേരത്തേ തീരുമാനിച്ചതാണ്. എപ്പോഴും എല്ലാവര്‍ക്കും ആഗ്രഹം, നേരിന്റെ പാതയിലേക്ക് വരാനാണ്.
ഈ തീരുമാനത്തിൽ എത്തിയത് . ‘വെര്‍സറ്റൈല്‍ ഓര്‍ഗനൈസേഷന്‍ കപാസിറ്റി’ ഉള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍, എന്നുവെച്ചാല്‍ പല രീതിയില്‍, പല ഭാവത്തില്‍ അദ്ദേഹത്തിനു ഭരിക്കാനറിയാം എന്നാണ് നടൻ പറയുന്നത്. . എനിയ്ക്കദ്ദേഹത്തെ ഇഷ്ടമാണെന്നും വിശദമായി പറയാന്‍ സമയമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആധികാരികമായി വന്ന ശേഷം ഒരുപാട് പറയാനുണ്ട്. ഗോവിന്ദന്‍ മാഷെ ഒന്നു വിളിച്ച ശേഷം വിശദമായി സംസാരിക്കാമെന്നും ഭീമന്‍ രഘു പറഞ്ഞു.
ഭീമൻ രഘു ബിജെപിക്ക് വേണ്ടി മത്സര രംഗത്ത് ഇറങ്ങിയിരുന്നു. ചെറുപ്പം മുതലേ ആര്‍.എസ്.എസ് ആശയങ്ങളോട് യോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും നരേന്ദ്രമോഡിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായത് എന്നദ്ദേഹം പറഞ്ഞിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് വിജയിക്കുമെന്ന കടുത്ത ആത്മവിശ്വാസമായിരുന്നു ഭീമന്‍ രഘു പ്രകടിപ്പിച്ചിരുന്നത്.സ്ഥാനാര്‍ത്ഥിയായതില്‍ അന്ന് ഏറെ സന്തോഷിച്ചിരുന്നു . തനിക്ക് അന്നു കിട്ടിയ വോട്ടുകളില്‍ ഏറെയും സൗഹൃദ വോട്ടുകളായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു
https://www.facebook.com/Malayalivartha