രാജസേനൻ മികച്ച കലാകാരനാണ്; അദ്ദേഹം തിരികെ ബി ജെ പിയിൽ വരുമെന്നാണ് പ്രതീക്ഷ; സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് അദ്ദേഹം ബിജെപിയിൽ നിന്നു പോയത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്
സംവിധായകന് രാജസേനന് ബിജെപി വിട്ടത് വളരെ വലിയ ചർച്ച വിഷയമായിരുന്നു . ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന് രംഗത്ത് വന്നിരിക്കുകയാണ്. രാജസേനൻ മികച്ച കലാകാരനാണ് പറഞ്ഞ അദ്ദേഹം തിരികെ ബി ജെ പിയിൽ വരുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കി. , സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് അദ്ദേഹം ബിജെപിയിൽ നിന്നു പോയതെന്നും സുരേന്ദ്രന് പറഞ്ഞു. അദ്ദേഹം പാർട്ടിക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ സേവനങ്ങളെ വിലമതിക്കുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയംബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു സംവിധായകന് രാജസേനൻ ബിജെപിയിൽ നിന്നും രാജി വയ്ക്കുകയായിരുന്നു . രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും ബിജെപിയിൽ താൻ അവഗണിക്കപ്പെടുന്നുവെന്നതിനാലാണ് അദ്ദേഹം ഈ തീരുമാനത്തിൽ എത്തിയത് . സുരേഷ് ഗോപിയുമായി താൻ ഈ കാര്യം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്കാണ് അദ്ദേഹം പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha