Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീണ്ട തിരച്ചിലിനൊടുവില്‍... നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി‌


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..

ഓരോ സുപ്രീംകോടതി വിധിയും പിന്നീട് രാജ്യത്തെ നിയമമാകും; അതാണ് പിൽക്കാലത്തെ മാതൃക കീഴ്വഴക്കം; സുപ്രീം കോടതിയുടെ ലോജിക് അനുസരിച്ച് നാളെ മുതൽ ആർക്കും തട്ടിപ്പ് നടത്തി ഏത് ജോലിയിലും പ്രവേശിക്കാം; 6 വർഷം പിടികൊടുക്കാതെ ഇരുന്നാൽ മതി; ഇതെന്ത് 'വിധി?' എന്ന് തലയിൽ കൈവെക്കാൻ മാത്രം വിധിക്കപ്പെട്ടവർ ഇനി എന്ത് ചെയ്യണം? തുറന്നടിച്ച് സന്ദീപ് വാചസ്പതി

15 JULY 2023 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേക്കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? എന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ പരമോന്നത നീതിപീഠം വ്യക്തമാക്കിയത്. മൂന്ന് ദിവസം മുമ്പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നീതിബോധം ഉള്ള എല്ലാവർക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേക്കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? എന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ പരമോന്നത നീതിപീഠം വ്യക്തമാക്കിയത്. മൂന്ന് ദിവസം മുമ്പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നീതിബോധം ഉള്ള എല്ലാവർക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. 2017 ലെ ജില്ലാ ജഡ്ജ് നിയമനത്തിൽ നടന്ന ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയിൽ എത്തിയത് മുതലുള്ള അട്ടിമറിയുടെ ക്ലൈമാക്സ് ആണ് പരമോന്നത നീതിപീഠത്തിൻ്റെ ഭരണഘടനാ ബെഞ്ച് വിചിത്ര വിധിയിലൂടെ പൂർത്തിയാക്കിയത്.

ജില്ലാ ജഡ്ജ് പരീക്ഷയിൽ ആദ്യ റാങ്കിലുള്ളവർക്ക് നിയമനം നൽകാതെ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എഴുത്ത് പരീക്ഷയിൽ ആദ്യമെത്തിയവർ 'കാണേണ്ടത് പോലെ' കാണാത്തത് കൊണ്ടാകാം ചട്ടത്തിലില്ലാത്ത ഇന്‍റർവ്യൂവിലെ പ്രകടനം അടിസ്ഥാനമാക്കി നിയമനം നടത്തി. എഴുത്ത് പരീക്ഷയുടെ മാർക്ക് മാനദണ്ഡമേ ആയില്ല. അതോടെ ആദ്യറാങ്കുകാര്‍ ഔട്ട്. ഇഷ്ടക്കാർ നീതിദേവതയുടെ(?) സിംഹാസനത്തിലേക്ക്!

സ്വാഭാവികമായും കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തി. ഇനിയാണ് ഇന്ത്യൻ ജൂഡീഷ്യറിയ്ക്ക് തന്നെ നാണക്കേടായ സംഗതികള്‍ അരങ്ങേറുന്നത്. കേസ് എത്തിയത് കുര്യൻ ജോസഫിന്‍റെ മുമ്പാകെ. നീതിബോധം സഹപ്രവർത്തകരോടുള്ള മമതയ്ക്ക് വഴിമാറിയപ്പോൾ കേസ് ഭരണഘടനാ ബഞ്ചിലേക്ക്. തീർത്തും അനാവശ്യമായ ഒരു നടപടി. ഹൈക്കോടതി ജഡ്ജിമാർ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതിൽ എന്ത് ഭരണഘടനാ ലംഘനം എന്ന് ചോദിക്കരുത്.

കേസ് പരിഗണിക്കാതെ 6 വർഷം സുപ്രീം കോടതിയിൽ കെട്ടിക്കിടന്നു. ഒടുവിൽ 'പരമോന്നത നീതിപീഠ'ത്തിലെ 'പരമോന്നത നീതിദേവതമാർ' പ്രസാദിച്ച് 3 ദിവസം മുൻപ് വിധി പുറപ്പെടുവിച്ചു. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച കേരളാ ഹൈക്കോടതി വിധി തെറ്റ്. ഹർജിക്കാരുടെ ആവശ്യം ന്യായം. ഹൈക്കോടതി ചെയ്ത തെറ്റുകൾ അക്കമിട്ട് പറഞ്ഞ് നെടുങ്കൻ വിധിന്യായം. പക്ഷേ.........

ആ 'പക്ഷേ' നമ്മുടെയൊക്കെ സാമാന്യ യുക്തിയെ വെല്ലുവിളിക്കുന്നതായിരുന്നു. ചട്ടവിരുദ്ധമായി നിയമനം കിട്ടിയവർ‌ കഴിഞ്ഞ 6 വർഷമായി ജോലി ചെയ്യുന്നതിനാൽ അവരെ പിരിച്ചു വിടാൻ സാധിക്കില്ല പോലും. (ഉന്നത മൂല്യബോധമുള്ള ഈ ജില്ലാ ജഡ്ജിമാരെ പിരിച്ചു വിടുന്നതോടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ല് തന്നെ ഇളകിയേക്കാം.)

അതായത്, പ്രതികൾ മോഷണം നടത്തിയെന്ന് തെളിഞ്ഞെങ്കിലും മോഷണ മുതൽ കുറേക്കാലമായി കൈവശം വച്ച് അനുഭവിക്കുന്നതിനാൽ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകുന്നത് അനീതിയാണെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്‍റെ കണ്ടെത്തൽ. ഇതേ ബഞ്ച് തന്നെയാണ് 25 തവണയോളം ഈ കേസ് തട്ടിക്കളിച്ചതെന്ന് കൂടി ഓർക്കണം.

ഒടുവിൽ കാലതാമസത്തിന്‍റെ പേരിൽ വിചിത്ര വിധിയും പുറപ്പെടുവിച്ച് നമ്മുടെ പരമോന്നത നീതിപീഠം കൈകഴുകി. ഓരോ സുപ്രീംകോടതി വിധിയും പിന്നീട് രാജ്യത്തെ നിയമമാകും. അതാണ് പിൽക്കാലത്തെ മാതൃക, കീഴ് വഴക്കം. സുപ്രീം കോടതിയുടെ ലോജിക് അനുസരിച്ച് നാളെ മുതൽ ആർക്കും തട്ടിപ്പ് നടത്തി ഏത് ജോലിയിലും പ്രവേശിക്കാം. 6 വർഷം പിടികൊടുക്കാതെ ഇരുന്നാൽ മതി. ഇതെന്ത് 'വിധി?' എന്ന് തലയിൽ കൈവെക്കാൻ മാത്രം വിധിക്കപ്പെട്ടവർ ഇനി എന്ത് ചെയ്യണം?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകി...  (4 minutes ago)

യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (17 minutes ago)

സങ്കടക്കാഴ്ചയായി... പി​ടി​യാനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം...  (35 minutes ago)

നീണ്ട തിരച്ചിലിനൊടുവില്‍... നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി‌  (55 minutes ago)

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (1 hour ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (1 hour ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (1 hour ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (1 hour ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (2 hours ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (11 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (12 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (12 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (13 hours ago)

Malayali Vartha Recommends