പിണറായി മുഖ്യമന്ത്രിയായത് ഉമ്മൻചാണ്ടിയെ വേട്ടയാടിയിട്ടാണ്; ഉമ്മൻചാണ്ടിയെ വീഴ്ത്താൻ സിപിഎം കണ്ടെത്തിയ ആയുധമായിരുന്നു സോളാർ കേസ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അതിശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. പിണറായി മുഖ്യമന്ത്രിയായത് ഉമ്മൻചാണ്ടിയെ വേട്ടയാടി എന്ന ആരോപണമാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. വ്യക്തിപരമായും ശാരീരികമായി പോലും സിപിഎം വേട്ടയാടി.
ഉമ്മൻചാണ്ടിയെ വീഴ്ത്താൻ സിപിഎം കണ്ടെത്തിയ ആയുധമായിരുന്നു സോളാർ കേസ് എന്നും അദ്ദേഹം ആരോപിച്ചു അധികാരമേറ്റശേഷവും പിണറായി ഉമ്മൻചാണ്ടിയെ വേട്ടയാടി എന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. വൈകിയ വേളയിലെങ്കിലും പിണറായി വിജയൻ പൊതുസമൂഹത്തോട് മാപ്പ് പറയണം എന്നും കെ സുധാകരൻ വെല്ലുവിളിച്ചു.
അതേസമയം ഉമ്മൻ ചാണ്ടിയെ പോലെ രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത്രയും തരം താണ രീതിയിൽ തന്നെ അതിക്ഷേപിച്ചവർക്കെതിരെ ഒരിക്കൽ പോലും മോശമായ രീതിയിൽ തിരിച്ചു ഉമ്മൻ ചാണ്ടി പ്രതികരിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ മഹത്വവും. വെറുപ്പിന്റെ പ്രചാരകരെ പോലും സ്നേഹം കൊണ്ട് മാത്രം നേരിട്ട രാഷ്ട്രീയക്കാരനാണ് ഉമ്മൻ ചാണ്ടി.
ഒരു മനുഷ്യജീവിയോടും വെറുപ്പ് കാണിക്കാത്ത, ഒരാളെയും മോശം വാക്കുകളിലൂടെ അധിക്ഷേപിക്കാത്ത ഉമ്മൻ ചാണ്ടി സ്നേഹം കൊണ്ട് ഇന്ന് ഇതാ ഈ കേരള മണ്ണിനെ മുഴുവൻ കീഴടക്കിയിരിക്കുന്നു കെപിസിസി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ കെ സുധാകരൻ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha