ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിച്ചു; കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പോലീസ്
ഒടുവിൽ മൈക്ക് കേസ് അന്ത്യത്തിലേക്ക്... ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ്. കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ നൽകിയിരിക്കുകയാണ്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് കേസ്. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം നിർണായകമായ റിപ്പോർട്ട് ഇന്നലെ നൽകിയിരുന്നു. പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത് .
ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ് . പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന മറ്റൊരു കാര്യം, ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ്. ഏറെ വിവാദമായ സംഭവത്തിൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് തടിതപ്പി എൻജിനാണ് ആരോപണം ഉയരുന്നത്. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സെക്കന്റുകൾ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തുകയും പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നുമാണ് എഫ്ഐആർ ഇട്ടിട്ടിരിക്കുന്നത് . പൊലീസ് സ്വമേധയാ കേസ് എടുത്തു. കേസിൽ പ്രതിയാരെന്ന് വ്യക്തമാക്കിയിരുന്നില്ല . കേസെടുത്തത് കൂടാതെ, മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്വി സൗണ്ട്സ് ഉടമ രജ്ഞിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു .
https://www.facebook.com/Malayalivartha