ഇതൊക്കെ ശുദ്ധ മര്യാദകേട്; മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ല; അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ല; തുറന്നടിച്ച് ജെയ്ക്ക് സി തോമസ്
പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണം കനക്കുന്നതിനിടെ പരസ്പരം താറടിച്ച് കാണിക്കാനുള്ള അവസരങ്ങൾ ആരും പാഴാക്കുന്നില്ല. സോഷ്യൽ മീഡിയയിലും ഇത്തരം പ്രചാരണങ്ങൾ തകൃതിയായി കൊണ്ടിരിക്കുകയാണ് . ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരായ പ്രചാരണം ശക്തമാകുകയാണ് . അച്ചു ഉമ്മന്റെ പുതിയ മോഡൽ വസ്ത്രങ്ങളെയും യാത്രകളെയും ചിലർ വിമർശന വിധേയമാക്കുകയാണ് . ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സമൂഹ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നേരിടുകയാണ്.
ഇതൊക്കെ ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് പ്രതികരിച്ചിരിക്കുകയാണ് . മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ല. അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് തുറന്നടിച്ചു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഉണ്ടാകുന്നത് . കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിച്ചു. അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതിൽ പ്രതിഷേധം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha