സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നു എന്ന് പറയുന്നവരും ഗണപതി മിത്താണ് എന്നു പറയുന്നവരും ഒരുമിച്ചു കൊണ്ടാണ് ഇന്ത്യ എന്ന പേരിൽ മുന്നണി ഉണ്ടാക്കി ഭാരതത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് അപഹാസ്യമാണ്; തുറന്നടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നു എന്ന് പറയുന്നവരും ഗണപതി മിത്താണ് എന്നു പറയുന്നവരും ഒരുമിച്ചു കൊണ്ടാണ് ഇന്ത്യ എന്ന പേരിൽ മുന്നണി ഉണ്ടാക്കി ഭാരതത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് അപഹാസ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
തമിഴ്നാട് മന്ത്രി ഉദയനീതി സ്റ്റാലിനും കേരള സ്പീക്കർ ഷംസീറും ഒരേ പാതയിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി നൽകിയ പാഠമാണ് തനിക്ക് ഭാവി ജീവിതത്തിന് കേന്ദ്രമന്ത്രി എന്ന പദത്തിന് കരുത്ത് പകരുന്നതെനനും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് എബിവിപിയുടെ 75 വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. എബിവിപി മുൻ ദേശീയ സെക്രട്ടറി മിലൻ മറാട്ടി, സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ബി ആർ അരുൺ, സെക്രട്ടറി ശ്രീഹരി എന്നിവരും സംബന്ധിച്ചു.
https://www.facebook.com/Malayalivartha