കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഭയപ്പെടുത്തുന്നു; അതുകൊണ്ടാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്; ആക്ഷേപം ഒന്നും ഉന്നയിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ഓരോന്ന് കണ്ടുപിടിച്ച് കൊണ്ടുവരികയാണ്; അത് ജനം വിശ്വസിക്കില്ലെന്ന് .മന്ത്രി വി ശിവൻകുട്ടി

കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഭയപ്പെടുത്തുന്നുവെന്ന് കേരളീയം സംഘാടക സമിതി ചെയർമാനായ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി. അതുകൊണ്ടാണ് വി ഡി സതീശൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
കേരളീയത്തിന്റെ സംഘാടക സമിതി ചെയർമാൻ എന്ന നിലയിൽ സ്പോൺസർഷിപ് അടക്കമുള്ള കാര്യങ്ങൾ തന്റെ അറിവോടെ തന്നെയാണ് നടന്നിട്ടുള്ളത്. അക്കാര്യങ്ങളിൽ ഒരു പരാതി എങ്കിലും ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ വി ഡി സതീശനെ വെല്ലുവിളിക്കുന്നു.
സർക്കാർ പരിപാടി ആയതിനാൽ ഉദ്യോഗസ്ഥർ തന്നെയായിരുന്നു കൺവീനർമാർ. ജനപ്രതിനിധികൾ ചെയർപേഴ്സൺമാരും. ഈ കമ്മിറ്റി വിവരങ്ങൾ നേരത്തെ തന്നെ പൊതുമണ്ഡലത്തിൽ ഉള്ളതാണ്.
അപ്പോഴൊന്നും മിണ്ടാതിരുന്ന വി ഡി സതീശൻ ആക്ഷേപം ഒന്നും ഉന്നയിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ഓരോന്ന് കണ്ടുപിടിച്ച് കൊണ്ടുവരികയാണ്. അത് ജനം വിശ്വസിക്കില്ല.
അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് ജനപിന്തുണ നഷ്ടമായ പ്രതിപക്ഷം മുഖം രക്ഷിക്കാനുള്ള പെടാപാടിലാണ്. ആരോപണങ്ങൾ തള്ളിക്കളഞ്ഞ് സർക്കാർ മുന്നോട്ട് പോകുമെന്നും കേരളീയം 2024 വൻവിജയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha