ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്ര നടൻ ദേവൻ

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്ര നടൻ ദേവനെ നിയമിച്ചു. 2004 ല്‍ കേരള പീപ്പിള്‍സ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച് തുടങ്ങിയ ദേവൻ പിന്നീട് പാര്‍ട്ടിയുമായി ബിജെപിയില്‍ ലയിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് വാർത്താക്കുറുപ്പിൽ ഇക്കാര്യം അറിയിച്ചത്.
കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനെയും പാര്‍ട്ടിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും ദേവൻ പരാജയപ്പെട്ടിരുന്നു.
പിണറായി വിജയന്‍ കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് നടന്‍ ദേവന്‍ നേരത്തെ പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു . ഇത് 2017ല്‍ തന്നെ പിണറായി തെളിയിച്ചിരുന്നു എന്നും അദേഹം വിമര്ശിച്ചുരുന്നു. . കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ അഭിപ്രായമാണെന്ന് ദേവന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























