'സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനർ ഗവർണറെ ചൊടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായി എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

'സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനർ ഗവർണറെ ചൊടിപ്പിച്ചു . ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ രംഗത്ത് ഇറങ്ങി ഗവർണർ. ആ നീക്കം ഇങ്ങനെ!!!! കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായി എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ .
വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത് രാജ്ഭവൻ സെക്രട്ടറിയോടായിരുന്നു . ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം എന്നും ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് . ഉടൻ ബാനറുകൾ നീക്കം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു കോഴിക്കോട് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു അദ്ദേഹം നടപടി സ്വീകരിച്ചത് .
https://www.facebook.com/Malayalivartha


























