പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വന്നതിനു പിന്നാലേ ബിജെപി പ്രതീക്ഷകൾ വർധിക്കുന്നു; ഇത്തവണ തൃശൂർ എടുക്കാൻ സുരേഷ് ഗോപിക്ക് സാധിക്കുമോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

ഇത്തവണ തൃശൂർ എടുക്കാൻ സുരേഷ് ഗോപിക്ക് സാധിക്കുമോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതും അത് നടക്കുമോ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വന്നതിനു പിന്നാലേ ബിജെപിയുടെ പ്രതീക്ഷകൾ വർധിക്കുകയാണ്. പാർട്ടി പ്രതീക്ഷ അർപ്പിക്കുന്ന ചില കര്യങ്ങൾ ഉണ്ട് ,
സുരേഷ് ഗോപിയുടെ താരപ്രശസ്തി, മികച്ച സംഘടനാ സംവിധാനം , കുതിച്ചുയരുന്ന വോട്ട് വളർച്ച ക്രൈസ്തവസഭയുടെ പിന്തുണ ഇതൊക്കെയാണ്. ബിജെപിക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി, ത്രികോണപ്പോരിൽ ഒന്നേകാൽ ലക്ഷത്തിലേറെ വോട്ടിൻറെ കടമ്പ കടക്കുക എന്നതാണ്.
തൃശ്ശൂര്‍ ഇത്തവണ ശരിക്കും എടുത്തിരിക്കുമെന്ന ഉറപ്പോടെയാണ് ബിജെപി. കഴിഞ്ഞ തവണ തോറ്റു എങ്കിൽ പോലും നാലുവർഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന സുരേഷ് ഗോപി. രണ്ട് പതിറ്റാണ്ട് കൊണ്ട് ആറിൽ നിന്നും 28 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം തൃശ്ശൂരില്‍ ഉയര്‍ന്നു. ഇതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കി.
അടിസ്ഥാന ഹിന്ദുവോട്ടുകൾക്കപ്പുറത്ത് എന്നും വെല്ലുവിളിയായിരുന്ന ക്രിസ്ത്യൻ വിഭാഗത്തിന് കൂടി വരുന്ന അടുപ്പവും നിര്‍ണായകമായി മാറും . ബിജെപിയുടെ ആറ് എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാമതാണ് തൃശ്ശൂര്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം . സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചും ചുവരെഴുതിയുമെല്ലാം പ്രവർത്തനം നടത്തുകയാണ്. അമിത് ഷാ വന്നിരുന്നു പിന്നാലെ മോദി വന്നു . വാരണാസിയും വടക്കുനാഥൻറെ മണ്ണും തമ്മിലെ സാമ്യം പറഞ്ഞും മോദിയുടെ ഗാരൻറിയുമെല്ലാം നരേന്ദ്ര മോദി എടുത്തു പറഞ്ഞു.
https://www.facebook.com/Malayalivartha