മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി തൃശ്ശൂർ സിപിഎം കുരുതി കൊടുക്കും; പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി; സിപിഎമ്മിനെതിരെ കെ മുരളീധരൻ

സിപിഎമ്മിനെതിരെ കെ മുരളീധരൻ രംഗത്ത് വന്ദിക്കുകയാണ് . മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി തൃശ്ശൂർ സിപിഎം കുരുതി കൊടുക്കും എന്ന് അദ്ദേഹം വിമർശിച്ചു. തൃശ്ശൂരിൽ സിപിഐയെ കുരുതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു. വീണ വിജയന്റെ കമ്പനിക്കെതിരെ കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണം.
നിയമപരമായി നേരിടും എന്ന് എന്താണ് സിപിഎം പറയാത്തത് എന്നും കെ മുരളീധരൻ ചോദിച്ചു. വീണ വിജയന്റെ കമ്പനിക്കെതീരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങൾ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ സമിതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാൽ ട്രാക്ക് മാറിപ്പോകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പോയതെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു . ജ്യോതി ബസു അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കേണ്ട ആളാണ് മോദിയെ സ്വീകരിച്ചത്. സിപിഎമ്മും ബിജെപിയും തമ്മിൽ തെരഞ്ഞടുപ്പ് അന്തർധാരയുണ്ട്. കേരളത്തിൽ നിന്നൊരു ബിജെപി എംപിയെ ഡൽഹിക്ക് അയക്കാൻ കൂട്ടുനിൽക്കുകയാണ് പിണറായിയെന്നും കെ മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha