Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ എന്നിവര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്; ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ ലാപ്രാസ്‌കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി

25 JANUARY 2024 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ ലാപ്രാസ്‌കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ആരോപിച്ചു . ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ എന്നിവര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാൽ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പുനര്‍നിയമിച്ച ഡോക്ടറെ സംരക്ഷിക്കാന്‍ സര്‍ക്കാരും, സിപിഎമ്മും ശ്രമിക്കുകയാണ്. സിപിഎം സഹയാത്രികനാണ് ഈ ഡോക്ടര്‍. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ആരോഗ്യമന്ത്രി ബന്ധുക്കളെ വിളിച്ച് ആശ്വസിപ്പിക്കാനോ, വിവരങ്ങള്‍ ആരായാനോ തയ്യാറായിട്ടില്ല. പൊതുപ്രവര്‍ത്തകര്‍ വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണ്. വീട്ടുകാര്‍ക്ക് കൂടി വിശ്വാസയോഗ്യരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ സംസ്ഥാനം എന്നത് കേവലം വാചകമടിയായി മാറുകയാണ്. ആശുപത്രികളിൽ അടിസ്ഥാന സൗകര്യമോ ആവശ്യത്തിന് ഡോക്ടർമാരോ ഇല്ല. ആലപ്പുഴ പഴവീട് ശരത്ത് ഭവനില്‍ ആശാ ശരത്താണ് ചികിത്സാ പിഴവും, ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ 19ന് രാവിലെ എട്ടിനാണ് ആശയെ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രീയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

10.30ഓടെ യുവതിയുടെ നില അതീവ ഗുരുതരമായി. ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീ തീയേറ്ററില്‍ കയറി നോക്കിയപ്പോള്‍ അസഹ്യമായ വേദന കാരണം നിലവിളിക്കുന്ന ആശയയെ ആണ് കാണാന്‍ സാധിച്ചത്. ആംബുലന്‍സോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ലാതിരുന്നതിനാല്‍ നിര്‍ണായകമായ 55 മിനിറ്റ് നേരമാണ് അവിടെ തന്നെ യുവതിയെ കിടത്തിയത്. പിന്നീടാണ് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ തന്നെ യുവതി മരിച്ചെന്നാണ് അവിടുത്തെ ഡോക്ടര്‍ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത് എന്നിട്ടും ഒരു ദിവസം വെന്റിലേറില്‍ കിടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സന്ദീപ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 20ന് വൈകിട്ട് ആറിനാണ് യുവതി മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇത്രയും പ്രധാനപ്പെട്ട ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് പോലും ഇല്ല എന്നതാണ് വസ്തുത. യുവതിയുടെ ഹൃദയത്തിന്റെ പേശിക്ക് ബലക്കുറവ് ഉണ്ടായിരുന്നു എന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നില്ല. വിഷയത്തില്‍ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്‍, അരുണ്‍ അനിരുദ്ധന്‍, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. സന്ദീപ് വാചസ്പതി, ബിജെപി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ തുടങ്ങിയവര്‍ രാവിലെ ആശയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (4 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (5 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (5 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (6 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (6 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (8 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (8 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (8 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (8 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (8 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (8 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (8 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (8 hours ago)

Malayali Vartha Recommends