അപ്പനെ വേട്ടയാടിയതിന് പകരം ചോദിക്കാൻ കോടതികയറി ഷോണ്‍ ജോര്‍ജ്ജ്; പി.സി ജോര്‍ജ്ജിന്റെ മകന്‍ കളത്തിലിറങ്ങിയതോടെ നെട്ടോട്ടമോടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും!!!! നിയമപോരാട്ടത്തിനൊപ്പം നിന്ന് ബിജെപി

പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് കളത്തിലിറങ്ങിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും അടപ്പിളകിയത്. യു.ഡി.എഫ് നേതാക്കള്‍ വീണയ്‌ക്കെതിരെ മൈതാനപ്രസംഗം നടത്തുക മാത്രം ചെയ്യുമ്പോള്‍ നിയമപോരാട്ടം ആരംഭിച്ചത് ഷോണാണ്. അത് വെറുതെയല്ല. പി.സി ജോര്‍ജ്ജ് ഇടത് മുന്നണിയിലായിരുന്ന കാലം മുതല്‍ പിണറായി വിജയന് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു.
2001 മുതല്‍ 2006 വരെ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം എല്ലാ പോരാട്ടങ്ങള്‍ക്കും മുന്നില്‍ നിന്നത് പി.സി ജോര്‍ജ്ജ് എം.എല്‍.എയായിരുന്നു. അതാണ് പിണറായിയെ വെറുപ്പിച്ച ആദ്യത്തെ സംഗതി. വി.എസ് മുഖ്യമന്ത്രി അധികാരമേറ്റപ്പോഴും ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ജോര്‍ജ്ജിനെ മന്ത്രിയാക്കാനും പിണറായി സമ്മതിച്ചില്ല. പി.ജെ ജോസഫ് ആകാശപീഡനക്കേസില്‍ രാജിവെച്ചപ്പോഴും പി.സിയെ മന്ത്രിയാക്കാന്‍ വി.എസും കോടിയേരിയും നോക്കിയെങ്കിലും പിണറായി ഇടഞ്ഞു. അങ്ങനെയാണ് ടി.യു കുരുവിള മന്ത്രിയായത്.
അതിന് ശേഷം കുരുവിളയ്‌ക്കെതിരെ പി.സി ജോര്‍ജ്ജ് നിയമസഭയില്‍ രേഖകള്‍ സഹിതം അഴിമതി ഉന്നയിക്കുകയും കുരുവിളയുടെ കസേര തെറിക്കുകയും ചെയ്തു. അതോടെ പിണറായി കലിപ്പിലായി. കുരുവിളയ്ക്ക് പകരം മോന്‍സ് ജോസഫിനെ മന്ത്രിയാക്കുകയും പി.സി ജോര്‍ജ്ജിനെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അഴിമതിക്കാരനൊപ്പം അഴിമതി പുറത്തുകൊണ്ടുവന്ന ആളെയും പുറത്താക്കിയ ഏക മുന്നണി എന്ന ക്രെഡിറ്റും എല്‍.ഡി.എഫ് അങ്ങനെ അടിച്ചെടുത്തു.
അതിന് ശേഷം ഒറ്റയ്ക്ക് നിന്ന പി.സി പിന്നീട് കെ.എം മാണിക്കൊപ്പം യു.ഡി.എഫിലേക്ക് പോയി. കൂടെ ജോസഫും ചെന്നു. മാണിയുമായി ഗുസ്തിപിടിച്ച് പി.സി അവിടെ നിന്നും ചാടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി.സി ഇടത് മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കോടിയേരി ബാലകൃഷ്ണനും കാനംരാജേന്ദ്രനും ശ്രമിച്ചെങ്കിലും പിണറായി കീറാമുട്ടിയായി. പി.സി പൂഞ്ഞാറിലെ പുലിയാണ്. കൂടെ കൂട്ടിയാല്‍ സി.പി.ഐക്ക് തൊട്ടടുത്തുള്ള കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും നിഷ്പ്രയാസം വിജയിക്കാനാകും എന്നാണ് കാനവും കോടിയേരിയും കണക്ക് കൂട്ടിയത്. ഒരു മുന്നണിയുടെയും ഭാഗമാകാതെ പിസി ഒറ്റയ്ക്ക് മത്സരിച്ചു. അദ്ദേഹത്തെ പരാജയപ്പെടുത്താനായി പിണറായി മൂന്ന് തവണ പൂഞ്ഞാറിലെത്തി.
പക്ഷെ, പണിയെടുത്തത് പാഴായി. ഇടതിനെയും വലതിനെയും വെട്ടി പി.സി വിജയിച്ചുകയറി. 2021ല്‍ പി.സി പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പരാജയപ്പെട്ടു. എന്നിട്ടും പിണറായി വിജയന് അദ്ദേഹത്തെ വെറുതെവിട്ടില്ല. പുത്തരിക്കണ്ടത്ത് നടന്ന ഹിന്ദുമഹാസമ്മേളനത്തിലെ വിവാദപ്രസംഗത്തിന്റെ പേരില്‍ പാതിരാത്രി പോലീസ് വീട് വളഞ്ഞ് പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. താമസിയാതെ സോളാര്‍ കേസിലെ പ്രതി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ പി.സി അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ ജാമ്യം ലഭിച്ചു.
അങ്ങനെ പിണറായിയുടെ പി.സി പകയെല്ലാം പരാജയപ്പെട്ടിരുന്നു. ഇത്തരത്തില്‍ അപ്പനെ വേട്ടയാടിയതിന് പകരം ചോദിക്കാനാണ് ഷോണ്‍ ജോര്‍ജ്ജ് കോടതികയറിയിരിക്കുന്നത്. മാത്രമല്ല ഇരുവരും ഇന്ന് ബി.ജെ.പി നേതാക്കളാണ്. അതുകൊണ്ട് അവരുടെ നിയമപോരാട്ടത്തിനൊപ്പം പാര്‍ട്ടി നില്‍ക്കും. ഇത് മനസ്സിലായ പിണറായി അന്തംവിട്ട അവസ്ഥയിലാണ്. സി.പി.എം വീണയുടെ കേസില്‍ നിന്ന് പതുക്കെ പിന്നാക്കം പോയിത്തുടങ്ങിയിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.
2020 മുതല്‍ വീണ വിജയന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കെതിരെ ആര്‍.ഒ.സി അന്വേഷണം ആരംഭിച്ചതാണ്. അല്ലാതെ ബാലന്‍ വക്കീലും ഇ.പി ചിറ്റപ്പനും പറയുന്നത് പോലെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. എന്നാല്‍ അന്വേഷണത്തിന് വലിയ കാലതാമസം വന്നു. അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. സി.പി.എം-ബി.ജെ.പി അന്തര്‍ധാരയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. ചില ചാരിറ്റബിള്‍ സംഘടനയുടെ പണം വീണയുടെ കമ്പനി സ്വീകരിച്ചതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ മറ്റ് ചില സ്ഥാപനങ്ങള്‍. ഇതെല്ലാം എന്തിനായിരുന്നെന്ന് വീണയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അറിയാനാകൂ. പിണറായി മുഖ്യമന്ത്രിയായ ശേഷമാണ് വീണയുടെ കമ്പനി വലിയ ലാഭത്തിലേക്ക് കുതിച്ചത്. അത് തന്നെ സംശയം ജനിപ്പിക്കുന്നതാണ്. കെ.എസ്.ഐ.ഡി.സിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടുകള്‍ വീണയുടെ കമ്പനിയുടെ അക്കൗണ്ട്‌സ് അടക്കമുള്ള രേഖകള്‍ എന്നിവ ഷോണിന്റെ പക്കലുണ്ടെന്ന് പിണറായിക്കും വീണയ്ക്കും അറിയാം. ഷോണിന്റെ ഓരോ നീക്കത്തെയും ഭയത്തോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്. അതിനിടെയാണ് കാനഡയിലുള്ള ഒരു കമ്പനിയിലെ വീണയുടെ പങ്കാളിത്തത്തെ കുറിച്ച് ഷോണ്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടത്.
അതിന് പിന്നാലെ ആ കമ്പനിയുടെ ലിങ്കിഡ് ഇന്‍ പ്രൊഫൈലില്‍ നിന്നടക്കം വീണയുടെ പേര് അപ്രത്യക്ഷമായിരുന്നു. പിന്നാലെ തനിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് വീണ പോലീസില്‍ പരാതി നല്‍കി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നായിരുന്നു ഉന്നതതല നിര്‍ദ്ദേശം. എന്നാല്‍ കോടതിയില്‍ നിന്ന് പണികിട്ടുമെന്ന് മനസ്സിലാക്കിയ പോലീസ് അതിന് തുനിഞ്ഞില്ല. നവകേരള സദസ്സിനിടെ മുഖ്യന്റെ ബസിന് നേരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയ പോലീസിനെ ഹൈക്കോടതി എടുത്ത് കുടഞ്ഞിരുന്നു. ആ നാണക്കേട് കൂടി മനസ്സിലാക്കിയാണ് പോലീസിന്റെ നീക്കം. അതോടെ ഷോണിനെ അകത്താക്കി മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുക്കാനും അതില്‍ തനിക്കെതിരെ എന്തൊക്കെ രേഖകളുണ്ടെന്ന് അറിയാനുള്ള വീണയുടെ തന്ത്രം പൊളിഞ്ഞു പാളീസായി.
https://www.facebook.com/Malayalivartha