ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗ്ലാമര്‍ താരമായിരുന്ന ഷൈലജ തനിക്കു ഭീഷണിയാണെന്ന് പിണറായി കരുതുന്നു? വടകരയില്‍ കെകെ ഷൈലജയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് പിണറായി വിജയന്റെ കുബുദ്ധി!!!

വടകരയില്‍ കെകെ ഷൈലജയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് പിണറായി വിജയന്റെ കുബുദ്ധിയെന്ന് സംശയിക്കണം. ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗ്ലാമര്‍ താരമായിരുന്ന ഷൈലജ തനിക്കു ഭീഷണിയാണെന്ന് പിണറായി കരുതുന്നു. മട്ടന്നൂരില്‍ 72,000 വോ്ട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഷൈലജ രണ്ടാമതും ജയിച്ചുവന്നതില്‍ ഏറ്റവും അമര്‍ഷം പ്രകടിപ്പിച്ചത് പിണറായി വിജയനായിരുന്നു. പിണറായിയെക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നു എന്നതല്ല മുഖ്യമന്ത്രി പദവിയില്‍ തനിക്കും മരുമകനും പാരയാകുമെന്ന ഭീതിയാണ് പിണറായിക്കുണ്ടായത്. അത്തരത്തില്‍ ഷൈലജയെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കുക മാത്രമല്ല പൂര്‍ണമായി അവഗണിക്കുകയും ചെയ്തു.
എംഎല്‍എയായി ജയിച്ചുവന്നതുകൊണ്ട് നിയമസഭയില്‍ ഇരിപ്പിടം കിട്ടിയെന്നല്ലാതെ പിണറായി വിജയന്‍ പിന്നീട് ഒരിക്കല്‍പോലും ഷൈലജയെ മുന്നില്‍ നിറുത്തി പാര്‍ട്ടി പ്രചാരണം നടത്തിയിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി പദവിയില്‍ വാഴിച്ച സുരക്ഷിതനാകണെന്ന് പിണറായി സ്വാഭാവികമായി ആഗ്രഹിക്കുന്നുണ്ട്. വന്‍കിട കോഴക്കേസില്‍ പ്രതിയായ മകള്‍ വീണ വിജയന്‍ ഏതു നിമിഷവും അകത്താകുമെന്ന തിരിച്ചറിവ് വിജയനെ ഏറെ ഭയപ്പെടുത്തുന്നുമുണ്ട്.
റിയാസിന് ഷൈലജ ടീച്ചര്‍ വിലങ്ങു തടിയാകാന്‍ പാടില്ലെന്ന സാഹചര്യത്തിലാണ് കെകെ ഷൈലജയെ വടകരയില്‍ എങ്ങനെയും വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ പിണറായി നിര്‍ബന്ധിതനാകുന്നത്. ഷൈലജ വിജയിച്ചാല്‍ അടുത്ത അടുത്ത നിയമസഭാ തെരഞ്ഞെപ്പിലും അടുത്ത അഞ്ചു വര്‍ഷവും കെകെ ഷൈലജ പിണറായിക്കും റിയാസിനും ഭീഷണിയാവില്ല. സിറ്റിംഗ് എംല്‍എമാരും മന്ത്രിമാരും മത്സരിക്കേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യതീരുമാനം. പിന്നീട് മന്ത്രി അനില്‍കുമാറിനെയും മുകേഷിനെയും ഒപ്പം ഷൈലജ ടീച്ചറെയും മത്സരരംഗത്തേക്ക് സിപിഎം എത്തിക്കുകയായിരുന്നു. തോമസ് ഐസക്കിനെ കേരളത്തില്‍ നിന്ന് ഒഴിവാക്കാന്‍ പിണറായി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു.
ആലപ്പുഴ ജില്ലയില്‍ ഒരിടത്തും നിയമസഭാ സീറ്റു നല്‍കാതെ സുധാകരനെയും ഐസക്കിനെയും സിപിഎം ഒതുക്കുകയായിരുന്നു. അത്തരത്തിലാണ് പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണിക്കെതിരെ യുഡിഎഫില്‍പോലും എതിര്‍പ്പുണ്ടെന്നതും ബിജെപി സ്ഥാനാര്‍ഥിയായി പിസി ജോര്‍ജ് വരുന്നതും ത്രികോണ മത്സരത്തിന് വേദിയൊരുക്കും. അത്തരമൊരു പോരാട്ടത്തില്‍ തോമസ് ഐസക് വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
എന്തായാലും വടകരയിലായിരിക്കും ഇക്കുറി തീപാറുന്ന പോരാട്ടം. സിറ്റിംഗ് എംപി കെ മുരളീധരനെതിരെ ഷൈലജയുടെ പോരാട്ടം പ്രവചനാതീതമായിരിക്കും. 2019ല്‍ സിപിഎമ്മിലെ പി ജയരാജന്‍ വടകരയില്‍ സിപിഎം സ്ഥാനാനാര്‍ഥിയായി പ്രചാരണം ഒരാഴ്ച മുന്നേറിയപ്പോഴാണ് കെ മുരളീധരന്റെ അപ്രതീക്ഷിതമായ കടന്നുവരവ്. ജയരാജന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വരവായിരുന്നു അത്. സഹോദരി പി സതീദേവി ജയിച്ച മണ്ഡലത്തില്‍ തനിക്കും ജയിച്ചുവരാമെന്നും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും കരുത്തനാകാമെന്നും കരുതിയ ജയരാജന്‍ ആ തോല്‍വിയോടെ രാഷ്ട്രീയത്തില്‍തന്നെ അപ്രസക്തനായി.
മാത്രവുമല്ല കണ്ണൂരില്‍ പിണറായിക്കു ഭീഷണിയായി മാറിയ ജയരാജനെ തോല്‍പ്പിക്കാന്‍ പിണറായി പക്ഷം ആവുന്നത് പണിയുകയും ചെയ്തു. സിപിഎം വോട്ടുകളില്‍തന്നെ വടകരയില്‍ ചോര്‍ച്ചയുണ്ടായി എന്നത് ജയരാജയനും പിന്നീട് വ്യക്തമായിരുന്നു. പിണറായി വിരുദ്ധ വികാരം അലയടിക്കുന്ന കേരളത്തില്‍ സിപിഎമ്മിന്റെ മികച്ച താരങ്ങള്‍ നേട്ടമുണ്ടാക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ിപിഎം അവരുടെ ഗ്ലാമര്‍ താരമായി മുന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയെ കളത്തിലിറക്കുന്നു. നിലവില്‍ എംഎല്‍എയായ ഷൈലജ കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളറും കെ കരുണാകരന്റെ മകനുമായ കെ മുരളീധരനെയാണ് നേരിടുക. ഒപ്പം വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഏറെ ആദരം നേടിയ സി രവീന്ദ്രനാഥിനെ സിപിഎം ചാലക്കുടിയില്‍ ഇറക്കുന്നു. പത്തനംതിട്ടയില്‍ അവതരിപ്പിച്ച തോമസ് ഐസക്കാണ് മറ്റൊരു പ്രമുഖന്‍.
ആലപ്പുഴയില്‍ നിന്നും തോമസ് ഐസക് കഴിഞ്ഞ ദിവസം തന്നെ പത്തനംതിട്ടയിലെത്തി പ്രചാരണം തുടങ്ങിയിരുന്നു. പാലക്കാട് അവതരിപ്പിച്ച എ വിജയരാഘവനും ആലത്തൂരിലെ മന്ത്രി കെ രാധാകൃഷ്ണനും കോഴിക്കോട്ടെ ഇളമരം കരീമുമാണ് സിപിഎം പ്രതീക്ഷ വയ്ക്കുന്ന സ്ഥാനാര്‍ഥികള്‍. എറണാകുളം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ 12 മണ്ഡലങ്ങളില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ പ്രതീക്ഷയൊന്നുമില്ല.
ആലത്തൂരും കാസര്‍ഗോഡും വരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പിടിച്ചുനിറുത്താനായില്ല. ആലപ്പുഴയില്‍ ആരിഫ് മാത്രം വിജയിച്ചു. ഇത്തവണ കോണ്‍ഗ്രസില്‍ കെസി വേണുഗോപാല്‍ വരുന്ന സാഹചര്യമുണ്ടായാല്‍ ആലപ്പുഴയും നഷ്ടപ്പെടുമോ എന്ന സിപിഎം ഭയപ്പെടുന്നുണ്ട്. തോല്‍വി മുന്നില്‍കണ്ടു പോലും പരമാവധി ഗ്ലാമര്‍ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കുന്നതില്‍ സിപിഎം വിജയിച്ചു എന്നു പറയാതെ വയ്യ.
https://www.facebook.com/Malayalivartha