Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

മണ്ണടിയുമെന്നു കരുതിയ ഇന്ത്യാ മുന്നണിക്ക് ജീവന്‍ വച്ചിരിക്കുന്നു; ഉത്തര്‍പ്രദേശിലും ബിഹാറിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ത്യാ സഖ്യം ബിജെപിക്കു ഭീഷണിയാകും!!! കോണ്‍ഗ്രസിന് കുറഞ്ഞത് 25 സീറ്റുകള്‍ അധികം ലഭിക്കാന്‍ ഈ മുന്നണി നീക്കം ഇടവരുത്തും

23 FEBRUARY 2024 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

മണ്ണടിയുമെന്നു കരുതിയ ഇന്ത്യാ മുന്നണിക്ക് ജീവന്‍ വച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ത്യാ സഖ്യം ബിജെപിക്കു ഭീഷണിയാകുമെന്നു തീര്‍ച്ച. കോണ്‍ഗ്രസിന് കുറഞ്ഞത് 25 സീറ്റുകള്‍ അധികം ലഭിക്കാന്‍ ഈ മുന്നണി നീക്കം ഇടവരുത്തുമെന്ന് തീര്‍ച്ചയായി. ബംഗാളില്‍ മമതയും ബിഹാറില്‍ നീതീഷും കോണ്‍ഗ്രസിനെ ആട്ടിയോടിച്ചെങ്കിലും യുപിയിലും എംപിയിലും സമാജ് വാദി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് സഖ്യം വലിയ നേട്ടമായി മാറും. പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവും തമ്മിലുണ്ടാക്കിയ സഖ്യം രണ്ടു നേതാക്കള്‍ഡക്കും നേട്ടമാകും.

സോണിയാ ഗാന്ധി വിരമിച്ച് ഒഴിവില്‍ ഉത്തര്‍പ്രദേശിലെ റായിബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്. ഇന്ത്യാ സഖ്യം ഇത്തരത്തില്‍ പഞ്ചാബിലും ഹരിയാനയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും സഖ്യമായി മാറിയാല്‍ നരേന്ദ്ര മോദിയുടെ അമിതാവേശം തെല്ലൊന്നു കെട്ടടങ്ങും. കേവല ഭൂരിപക്ഷം നേടണമെങ്കില്‍ ബിജെപിക്ക് ഇന്ത്യാ മുന്നണിയെ പിളര്‍ത്തേണ്ട സാഹചര്യവും സംഭവിച്ചുകൂടായ്കയില്ല.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. ഉത്തര്‍ പ്രദേശില്‍ 17 സീറ്റുവരെ നല്‍കാമെന്ന് അറിയിച്ച സമാജ് വാദി പാര്‍ട്ടിയുമായി ശ്രാവസ്തി സീറ്റുകൂടി കിട്ടണമെന്ന് കോണ്‍ഗ്രസ് വാദിച്ചു നോക്കിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. സഖ്യം മുന്നോട്ടുനീക്കാന്‍ ആ സീറ്റ് എസ്.പിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം പ്രിയങ്ക-അഖിലേഷ് സംഭാഷണത്തില്‍ ഉണ്ടായി.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരവെ ഉത്തര്‍ പ്രദേശില്‍ ഇന്ത്യ സഖ്യം സാധ്യമാകുമോ എന്നായിരുന്നു പൊതുവെയുള്ള ആശങ്ക. ഉത്തര്‍പ്രദേശും മധ്യപ്രദേശും രാജസ്ഥാനും കൈവിട്ടു പോയാല്‍ ബിജെപിക്ക് ഭരണത്തില്‍ വരാന്‍ പോലും സാധ്യത കുറയുമെന്നതാണ് പ്രസക്തമായ കാര്യം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നിലവില്‍ ഉത്തര്‍ പ്രദേശില്‍ പര്യടനം നടത്തുകയാണ്. ബംഗാളില്‍ മമത ബാനര്‍ജി വിട്ടുനിന്ന പോലെ യുപിയില്‍ അഖിലേഷും വിട്ടുനില്‍ക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. സീറ്റ് വിഭജനത്തില്‍ ധാരണയായാല്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് നടപടികള്‍ വേഗത്തിലാക്കിയത്.

80 ലോക്സഭാ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. 62 സീറ്റില്‍ എസ്പി മല്‍സരിക്കുമെന്നാണ് അവസാന തീരുമാനം. 17 സീറ്റില്‍ കോണ്‍ഗ്രസും മല്‍സരിക്കും. കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ അമേഠിയും റായ്ബറേലിയുമെല്ലാം ഉള്‍പ്പെടുമെന്നിരിക്കെ രാഹുല്‍ ഗാന്ധി വയനാടിനു പുറമെ അമേഠിയിലുംകൂടി മത്സരിക്കാന്‍ സാധ്യത കൂടുകയാണ്. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്.

യുപിയിലെ ഇന്ത്യാ സഖ്യത്തില്‍ നിലവില്‍ ഈ മൂന്ന് പാര്‍ട്ടികളാണുള്ളത്. മുറാദാബാദ് സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ എസ്പി തയ്യാറായിട്ടുണ്ട്. 2019ല്‍ എസ്പിയുടെ എസ്ടി ഹസന്‍ ജയിച്ച മണ്ഡലമാണിത്. അതേസമയം, നരേന്ദ്ര മോദിയുടെ വാരണാസി മണ്ഡലം എസ്പി കോണ്‍ഗ്രസിന് നല്‍കും. ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ നാലു പതിറ്റാണ്ട് കോണ്‍ഗ്രസിന്റെ കോട്ടയാണ്. പിന്നീട് ക്ഷയിച്ചുക്ഷയിച്ച് ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനു വിലാസം പോലുമില്ലാതായി.

2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. സമാജ് വാദി പാര്‍ട്ടി 111 സീറ്റിലും. ഇതെല്ലാം പരിഗണിച്ചാണ് ലോ്ക്സഭാ സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്. ഇരു കക്ഷികള്‍ക്കും ഉത്തര്‍ പ്രദേശില്‍ ലഭിച്ച വോട്ടു പരിഗണിച്ചാല്‍ അത് ബിജെപിക്കു ലഭിച്ചതിനെക്കാള്‍ വോട്ടുശതമാനം ഇന്ത്യാ മുന്നണിക്ക് വന്നുചേരും. കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തര്‍ക്കത്തിലും മഞ്ഞുരുക്കമായിരിക്കുന്നു. ഡല്‍ഹിയിലെ ഏഴു സീറ്റുകളിലും തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളും തമ്മില്‍ ഇന്നലെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതിലാണ് നീക്കം. പഞ്ചാബില്‍ വെവ്വേറെ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തീരുമാനിച്ചിരുന്നു.

ഇരു പാര്‍ട്ടികളും ഒന്നിച്ചു മത്സരിച്ചാല്‍ പ്രതിപക്ഷ വോട്ടുകള്‍ ബിജെപിക്കു ലഭിച്ചേക്കുമെന്നതിനാലാണ് ഇങ്ങനെ തീരുമാനിച്ചത്. എന്നാല്‍, ഡല്‍ഹിയില്‍ പരസ്പരം മത്സരിക്കുന്നതും ബിജെപിക്കു നേട്ടമാകുമെന്ന നിഗമനമാണ് ചര്‍ച്ചയിലുണ്ടായിരിക്കുന്നത്. ഹരിയാനയിലും ഇരു പാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കാനാണ് ധാരണ. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും പഞ്ചാബില്‍ മുന്നു സീറ്റും ഹരിയാനയില്‍ നാലു സീറ്റും നല്‍കാനാണ് സാധ്യത തെളിയുന്നത്. അതേസമയം ആരോടും സഹകരിക്കാതെ മമതാ ബാനര്‍ജി ബംഗാളിലെ 42 സീറ്റുകളിലും തനിച്ചു മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. 40 സീറ്റുകളെങ്കിലും തനിച്ചുനേടാനായാല്‍ മമത ദേശീയ തലത്തില്‍ ഒരു താരോദയമായി മാറാം. മമതയെ പ്രധാനമന്ത്രിയാക്കി ഇന്ത്യാ മുന്നണി പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സാഹചര്യവുമുണ്ടാകാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (6 minutes ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (14 minutes ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (1 hour ago)

മരം ദേഹത്ത് വീണ് ....  (1 hour ago)

ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു...  (1 hour ago)

കിണറിന്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെ.....  (1 hour ago)

17 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്ത് തുടരുന്നു....  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (2 hours ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (2 hours ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (2 hours ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (2 hours ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (2 hours ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (10 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (10 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (10 hours ago)

Malayali Vartha Recommends