മരണത്തിൽ എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണ്; സംസ്ഥാനത്ത്ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുന്നു; അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ഗവർണർ

അതിക്രൂര പീഡനത്തിന് ഇരയായ പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ രണ്ടാം വർഷ ബിവി എസ് സി വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ തകർന്നിരിക്കുകയാണ് കുടുംബം.
ഹോസ്റ്റലിൽ ഉടുതുണിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത് സിദ്ധാർത്ഥിന്റെ വീട്ടിൽ ഗവർണർ എത്തിയിരുന്നു. ഗവർണർ മാതാപിതാക്കളുടെ പരാതി ഡിജിപിക്ക് കൈമാറി. അദ്ദേഹം നിർണായകമായ പ്രതികാരങ്ങൾ നടത്തിയിരിക്കുകയാണ് ; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഡിജിപിയോട് റിപ്പോർട്ട് തേടി ഏഴുപേരെ അറസ്റ്റ് ചെയ്തു എന്ന മറുപടി കിട്ടി എന്ന് ഗവർണർ പറഞ്ഞു. മരണത്തിൽ എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണ് എന്ന് ഗവർണർ പറഞ്ഞു . സംസ്ഥാനത്ത്ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും മുതിർന്ന നേതാക്കൾ ഇതിനു കൂട്ട് നിൽക്കുന്നു എന്ന് ഗവർണർ പറഞ്ഞു.ടി പി കേസ് ഇതിനു ഉദാഹരമാണെന്നു ഗവർണർ പറഞ്ഞു. തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളെ കൊലപ്പെടുത്തി എന്ന് ഗവർണർ പറഞ്ഞു. ശിക്ഷ ഇപ്പോൾ ഹൈക്കോടതി വർധിപ്പിച്ചു എന്ന് ഗവർണർ പറഞ്ഞു.
മുതിർന്ന നേതാക്കളാണ് ടി പി കേസിൽ ശിക്ഷിക്കപ്പെട്ടത് അക്രമത്തിന് വേറെ എന്ത് തെളിവ് വേണം എന്ന് എന്നും ഗവർണർ പറഞ്ഞു.അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നും ഗവർണർ പറഞ്ഞു.അവർ അക്രമത്തിലാണ് വിശ്വസിക്കുന്നത് എന്നും ഗവർണർ പറഞ്ഞു. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത് എന്നും ഗവർണർ പറഞ്ഞു.
https://www.facebook.com/Malayalivartha