ലീഡറുടെ പാരമ്പര്യം മകൾ മനസിലാക്കണമായിരുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കരുണാകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് ജെബി മേത്തർ; പത്മജയ്ക്ക് ഇ ഡി പേടിയെന്ന് ബിന്ദു കൃഷ്ണ; പത്മജയ്ക്ക് പൊങ്കാലയിട്ട കോൺഗ്രസ്
കോൺഗ്രസിന്റെ തറവാട്ടിൽ നിന്നും പാർട്ടിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് കനത്ത പ്രഹരമായിരുന്നു. ഇപ്പോൾ ഇതാ അടുത്ത സന്താനം കൂടെ പാർട്ടിക്ക് ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തിരിക്കുകയാണ്. കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക്. പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നത് തടയാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെല്ലാം തകരുകയാണ് .
പത്മജക്കെതിരെ വിമർശനം ശക്തമാകുകയാണ്. ലീഡറുടെ പാരമ്പര്യം മകൾ മനസിലാക്കണമായിരുന്നെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. പിതാവിനെ ഓർമ്മയുണ്ടായിരുന്നെങ്കിൽ പത്മജ ഒരു വർഗീയ പാർട്ടിക്ക് ഒപ്പം പോകില്ലായിരുന്നു. പദ്മജക്ക് പാർട്ടി ഒരുപാട് അവസരങ്ങൾ നൽകി. ഇത്രെയും അവസരങ്ങൾ കിട്ടിയ മറ്റൊരാൾ പാർട്ടിയിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പത്മജയ്ക്ക് ഇ ഡി പേടിയെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. കരുണാകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ല എന്നാണ് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ പ്രതികരിച്ചത്. പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണ്. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പദ്മജ. എല്ല തരത്തിൽ ഉള്ള ബഹുമാനവും പാർട്ടി പദ്മജക്ക് നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും പാർട്ടി മാറ്റം ഒന്നും തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തർ പറഞ്ഞു.
https://www.facebook.com/Malayalivartha