Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

സി.പി.എമ്മിനെ തെരഞ്ഞടുപ്പിൽ തോൽപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഗിമിക്കാണ് വീണയ്ക്കും കമ്പനിക്കുമെതിരെയുള്ള ഇ.ഡി. അന്വേഷണമെന്ന സി.പി.എം - കോൺഗ്രസ് പ്രസ്താവന പൊളിയുന്നു; ഒരാഴ്ച കൂടി കഴിയുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും; ഏപ്രിൽ 5 ന് എന്തും സംഭവിക്കാം!!!

30 MARCH 2024 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സി.പി.എമ്മിനെ തെരഞ്ഞടുപ്പിൽ തോൽപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഗിമിക്കാണ് വീണയ്ക്കും കമ്പനിക്കുമെതിരെയുള്ള ഇ.ഡി. അന്വേഷണമെന്ന സി.പി.എം - കോൺഗ്രസ് പ്രസ്താവന പൊളിയുന്നു. ഒരാഴ്ച കൂടി കഴിയുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും. അതായത് ഏപ്രിൽ 5 മുഖ്യമന്ത്രി പിണറായി വിജയന് നിർണായകമാവുകയാണ്. ലോക്സഭാ തെരഞ്ഞടുപ്പിന് ഇതിന് ശേഷം ദിവസങ്ങൾ മാത്രമായിരിക്കും ശേഷിക്കുക. എസ്എഫ്ഐഒ അന്വേഷണത്തിനു കാരണമായ ഷോൺ ജോർജിന്റെ ഹർജിയും അന്വേഷണത്തിനെതിരെ കെഎസ്ഐഡിസിയുടെ ഹർജിയും അഞ്ചിനു ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതായത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻന്റെ കക്ഷത്തിലായിരിക്കും പിന്നീട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും കഴുത്ത്. ഏപ്രിൽ 5 ന് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹൈക്കോടതി എന്ത് പറഞ്ഞാലും അത് സ്ഥാനം ഇല്ലാതാകാൻ കാരണമാകും. വീണയുടെ എക്സാലോജിക് കമ്പനി ഉൾപ്പെടെയുള്ളവയുമായി സിഎംആർഎൽ നടത്തിയ സാമ്പത്തിക ഇടപാടിൽ മൂന്നു വർഷം മുൻപേ പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. ഇതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടം ഇ.ഡിക്ക് എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ.

ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിൽ 2021ൽ ഇ.ഡി കൂടി അന്വേഷണം തുടങ്ങിയപ്പോൾ പ്രതിരോധിക്കാൻ വീണയുടെയും കർത്ത യുടെയും കമ്പനികൾ നീക്കം നടത്തിയിരുന്നു. അതായത് 2021 ൽ പിണറായി വിജയൻ അധികാരത്തിലെത്തിയ വർഷമാണ് വീണക്കെതിരായി കേന്ദ്ര ഏജൻസികൾ പണി തുടങ്ങിയത്.

കൊച്ചിയിലെ ഐടി പ്രിൻസിപ്പൽ കമ്മിഷണറേറ്റ് സിഎംആർഎലിന്റെ 2016 മുതൽ 2019 വരെയുള്ള കണക്കുകൾ പരിശോധിച്ചതിലാണു 135.54 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയത്. തുടർന്നായിരുന്നു ഇ.ഡിയുടെ പ്രാഥമിക അന്വേഷണം. സിഎംആർഎലുമായി ഇടപാടു നടത്തിയ കമ്പനികളിൽ നിന്നും മൊഴിയെടുത്തു.

ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാൻ എക്സാലോജിക് കമ്പനി, ബംഗളൂരുവിലെ റജിസ്ട്രാർ ഓഫ് കമ്പനീസിനെ സമീപിക്കുന്നത്. 2022 നവംബറിൽ പ്രവർത്തനം മരവിപ്പിച്ചു. വീണയുടെ കമ്പനിക്കു വായ്പയായി 78 ലക്ഷം രൂപ നൽകിയ, ശശിധരൻ കർത്തായ്ക്കു പങ്കാളിത്തമുള്ള എംപവർ ഇന്ത്യ കമ്പനിയും ഈ കാലയളവിൽ പ്രവർത്തനം അവസാനിപ്പിച്ചു.

ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെതിരെ സിഎംആർഎൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡിനെ സമീപിച്ചു. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പരിഗണനയിലെത്തിയതോടെയാണ് ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ അന്വേഷണം ഇ.ഡി തൽക്കാലം നിർത്തിയത്.

ഒരു വർഷത്തിലേറെ കഴിഞ്ഞാണു സെറ്റിൽമെന്റ് ബോർഡിന്റെ വിധി വന്നത്. 73.38 കോടി രൂപ, ആദായ നികുതിക്കായി വെളിപ്പെടുത്തേണ്ട ഗണത്തിലല്ലെന്നും ബാക്കി തുകയ്ക്കു നികുതി അടയ്ക്കാമെന്നുമായിരുന്നു ബോർഡിൽ സിഎംആർഎൽ വാദിച്ചത്. എന്നാൽ മൊത്തം 135.99 കോടി രൂപ വെളിപ്പെടുത്താത്ത ഗണത്തിലാണെന്നും അതിലെ 81.51 കോടിക്ക് നികുതി അടയ്ക്കണമെന്നുമായിരുന്നു ബോർഡിന്റെ തീർപ്പ്. വീണയ്ക്കും കമ്പനിക്കും നൽകിയ 1.72 കോടി രൂപ ലഭിക്കാത്ത സേവനത്തിനാണെന്നും ഇതിനും നികുതി നൽകണമെന്നും വിധിച്ചു.

ഇതിനു പുറമേ പിഴ ചുമത്തുന്നതിൽ നിന്നുള്ള സംരക്ഷണവും (പ്രോസിക്യൂഷൻ ഇമ്യൂണിറ്റി) അനുവദിച്ചു. എന്നാൽ ബോർഡിനു മുൻപിൽ നൽകിയ കണക്കിലും രേഖയിലും കളവോ, കൃത്രിമമോ നടന്നുവെന്ന് എസ്എഫ്ഐഒ, ഇ.ഡി അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ ഈ സംരക്ഷണം നഷ്ടമാകും.

ഇതിനിടെ, എക്സാലോജിക്കുമായി സാമ്പത്തിക ഇടപാട് നടത്തിയ 12 കമ്പനികളിൽ 6 എണ്ണത്തിന്റെ പ്രതിനിധികളോടു മൊഴി നൽകാൻ ഹാജരാകാൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നിർദേശിച്ചു. നോട്ടിസിനു മറുപടി നൽകാനുള്ള സമയപരിധി 15ന് അവസാനിച്ചിരുന്നു. ചില കമ്പനികൾക്ക് ആവശ്യപ്രകാരം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.

മാസപടി വിവാദത്തിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് ഐ ഡി സി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിനെ സമീപിച്ചത് ദുരൂഹമായിരുന്നു. ദേവൻരാമചന്ദ്രന്റെ ബഞ്ചിൽ പോയാൽ എന്ത് സംഭവിക്കുമെന്ന് നന്നായി അറിയുന്നവരാണ് ഇങ്ങനെയൊരു കൃത്യത്തിന് മുൻകൈയെടുത്തത്.

ഓരോ കേസും ഹൈക്കോടതിയിൽ ഫയൽ ചെയ്യുമ്പോൾ തന്നെ ബെഞ്ച് മനസിലാക്കാൻ കഴിയും. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൊള്ളരുതായ്മകൾ കേരള ഹൈക്കോടതിയിൽ നിരന്തരം ചോദ്യം ചെയ്യുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിന് മുന്നിൽ നിന്ന് വിയർക്കുകയാണ് സർക്കാർ. സീസറിന്റെ ഭാര്യ വിശുദ്ധയായിരിക്കണമെന്ന് ദേവൻ രാമചന്ദ്രൻ പറഞ്ഞാൽ പിണറായിയുടെ പണി കഴിയും.

മാസപ്പടി കേസിൽ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുഖ്യമന്ത്രിയുടെ മകളെ കൂടുതൽ കുരുക്കിലാക്കി. വിശദീകരണം നൽകണമെന്ന ആർഒസി നോട്ടീസ് കെഎസ്ഐഡിസി അവഗണിച്ചതായി കേന്ദ്ര സർക്കാർ പറയുന്നു.

ഷോൺ ജോർജിന്‍റെ പരാതിയിൽ കെഎസ്ഐഡിസിയോട് വിശദീകരണം തേടിയിരുന്നു.എന്നാൽ നിശ്ചിത സമയപരിധിക്കുളളിൽ മറുപടി നൽകിയില്ല.ഇക്കാര്യം കോർപറേറ്റ് കാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.സമയ പരിധി കഴിഞ്ഞ ശേഷം കെഎസ്ഐഡിസിയുടെ ഇ മെയിൽ കിട്ടി.

എന്നാൽ ആരോപണങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല.ആർഒസിയുടെ കത്ത് കിട്ടി എന്നതിന്‍റെ ഔദ്യോഗിക മറുപടി മാത്രമായിരുന്നു അത്.ആരോപണങ്ങളിൽ സ്വയം പ്രതിരോധിക്കാൻ പോലും കെഎസ്ഐഡിസി മെനക്കെട്ടില്ല.കെഎസ്ഐഡിസിയുടെ നിശബ്ദത ഒരുപാട് ദുരൂഹതകൾ ഉണർത്തുന്നതെന്ന് ആർഒസി പറയുന്നു. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കെഎസ്ഐഡിസിയുടെ പ്രതിനിധി ഡയറക്ടർ ബോർഡിൽ ഉണ്ടെന്ന് സിഎംആർ എലും അറിയിച്ചിരുന്നു.

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാരിനായി ആർ ഒ സിയുടെ മറുപടി.അന്വേഷണത്തിൽ പൊതുതാൽപര്യം ഇല്ലെന്ന കെ എസ് ഐ ‍ഡി സി വാദം നിലനിൽക്കില്ല.സി എം ആർ എൽ കമ്പനിയിലെ രണ്ടാമത്തെ ഷെയർ ഹോൾ‍ഡറാണ് കെ എസ് ഐ ഡിസി . പൊതുമേഖലാ സ്ഥാപനമായതുകൊണ്ടുതന്നെ പൊതുതാൽപര്യം ഉണ്ട്. ഇക്കാര്യം പരാതിക്കാരനായ ഷോൺ ജോർജ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷൻസിന് സി.എം.ആർ.എൽ പണം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്ന് സി.എം.ആർ.എലിന്റെ വിശദീകരണം തേടിയെന്ന് കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. എന്നാൽ വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് നൽകാൻ ഏതായാലും സർക്കാർ കമ്പനി തയാറാവുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇതേ സംശയം ജസ്റ്റിസ് ദേവൻ രാമചന്ദ്രനുമുണ്ട്. അതാവാം അദ്ദേഹം കത്ത് ആവശ്യപ്പെട്ടത് .

എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ചതിനാൽ ഈ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കണം എന്ന് സി.എം.ആർ.എലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.ഹർജി പരിഗണിക്കവെ എന്തുകൊണ്ടാണ് അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. വ്യവസായ സ്ഥാപനങ്ങൾക്ക് പണം നൽകുന്ന സ്ഥാപനമാണെന്നും അന്വേഷണം വിശ്വാസ്യതയേയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ബാധിക്കുമെന്നും കെ.എസ്.ഐ.ഡി.സി.യ്ക്കായി ഹാജരായ സുപ്രിംകോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. സി.എം.ആർ.എലിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടറും 13.4 ശതമാനം നിക്ഷേപവും ഉണ്ടായിട്ടും ഇല്ലാത്ത സേവനത്തിന് ഫണ്ട് അനുവദിച്ചതടക്കമുള്ള കാര്യത്തിൽ എന്തുകൊണ്ടാണ് വിശദീകരണം തേടാത്തതെന്ന് കോടതി ആരാഞ്ഞു. സി എസ് വൈദ്യനാഥൻ ലക്ഷങ്ങൾ വാങ്ങുന്ന വക്കീലാണ്. അദ്ദേഹത്തിന് കൊടുക്കാനുള്ള ഫീസും കേരളം കൊടുക്കേണ്ടി വരും.

ഇക്കാര്യത്തിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടർക്കും ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. എന്നാൽ ബുക്ക് ഓഫ് അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. ഇന്ററിം റിപ്പോർട്ട് വന്നശേഷം വിശദീകരണം തേടിയെന്നും വിശദീകരിച്ചു സി.എം.ആർ.എൽ നടത്തിയ പണമിടപാട് വിശദമായി അന്വേഷിക്കുന്നതിനായാണ് എസ്.എഫ്.ഐ.ഒ യ്ക്ക് കൈമാറിയതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ആർ.വി. ശ്രീജിത്ത് വിശദീകരിച്ചു. പൊതുപണവും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ററിയം റിപ്പോർട്ട് മാത്രമല്ല കമ്പനി രജിസ്ട്രാറിന്റെ റിപ്പോർട്ടും കണക്കിലെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു.

ആരോപണവിധേയമായ ഇടപാടുകൾ അന്വേഷിക്കുന്നതിന് കമ്പനികാര്യ നിയമപ്രകാരം നിയോഗിച്ച മൂന്നംഗസമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും കേന്ദ്രസർക്കാർ‌ കോടതിയെ അറിയിച്ചു. സഹാറാ കേസിൽ ഉപകമ്പനികൾക്കെതിരായ അന്വേഷണം സുപ്രീം കോടതി ശരിവച്ചിരുന്നു. ഏതെങ്കിലും കമ്പനികളിൽ ക്രമക്കേട് നടന്നാൽ സ്വതന്ത്രഡയറക്ടർമാർ പോലും ഉത്തരവാദികളാണെന്ന് സത്യം കമ്പ്യൂട്ടേഴ്സ് കേസിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വാദമുണ്ടായി.എന്നാൽ ആരോപിക്കപ്പെടുന്ന ഇടപാടുകൾ അക്കൗണ്ട് ബുക്കിൽ ഇല്ലാത്തതാണെന്നും അതിനാൽ കെ.എസ്.ഐ.ഡി.സിക്ക് അറിവില്ലെന്നും സി.എസ്. വൈദ്യനാഥൻ വാദിച്ചു. കോടതിയുടെ അനുമതിയുടെ മാത്രമെ നോട്ടീസ് പോലും നല്കാവൂ എന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കെ.എസ്.ഐ.ഡി.സി. ക്ലീനായി വരണമെന്ന് കോടതിയും പറഞ്ഞു. ചുരുക്കത്തിൽ വീണക്കെതിരെയാണ് സർക്കാർ സ്ഥാപനത്തിന്റെ വാദം. ന്നും തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കമെന്നും സി.പി.എം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ കോടതി നാപടികൾ സസൂഷ്മം ഇത് ശരിയല്ലെന്ന് മനസിലാവും. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനുള്ള ശ്രമത്തിനു പിന്നിൽ കൃത്യമായ അജണ്ടയാണ്. എസ്.എഫ്‌.ഐ.ഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ഷോൺ ജോർജാണ് . പി.സി ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ കേന്ദ്രം എസ്.എഫ്‌.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടൽ ഇതിൽ വ്യക്തമാകും എന്നാണ് സി പി എം പറയുന്നത്.

എന്നാൽ മുഖ്യമന്ത്രി അന്വേഷിക്കുന്നത് കെ എസ് ഐ ഡി സിയിലെ രാഷ്ട്രീയമാണ്. തനിക്കും മകൾക്കുമെതിരെ സർക്കാർ സ്ഥാപനം നടത്തുന്ന ചടുലമായ നീക്കങ്ങൾക്ക് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രിക്ക് കണ്ടെത്താനായിട്ടില്ല. ആരെയും സംശയിക്കുന്ന രീതിയിലേക്ക് വളരുകയാണ് കാര്യങ്ങൾ. കെ എസ് ഐ ഡി സി ഭരിക്കുന്നത് സർക്കാർ നിയമിച്ച ഉദ്യോഗസ്ഥരാണ്. സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം സി പി എമ്മുകാരാണെന്നാണ് വയ്പ്.

എന്നിട്ടും ഹൈക്കോടതിയിലെ തന്റെ ശത്രുവിന്റെ ബെഞ്ച് കണ്ടെത്തി കേസു കൊടുത്തതിന് പിന്നിലെ ബുദ്ധി ആരുടെതാണെന്നാണ് കണ്ടെത്തേണ്ടത്. കെ.എസ്.ഐ.ഡി. സി.യിൽ നിന്നും ചതി സംഭവിക്കുമോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. അങ്ങനെ വന്നാൽ കേരള ഹൈക്കോടതിയിൽ നിന്നും തങ്ങൾക്ക് വൻ തിരിച്ചടി ലഭിക്കും. മുഖ്യമന്ത്രിയുടെ മകൾ കർണാടക ഹൈക്കോടതിയെ സമീപിക്കാൻ കാരണം ജസ് റ്റിസ് ദേവൻ രാമചന്ദ്രനോടുള്ള ഭയം കാരണമാണ്.

മുമ്പും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിച്ചിട്ടേയുള്ളു. ..മരുമകന്റെ റോഡ് മുതൽ മുഖ്യമന്ത്രിക്കെതിരെ അതി ശക്തമായിട്ടാണ് ജ. ദേവന്റെ ബഞ്ച് പ്രതികരിച്ചിട്ടുള്ളത്. ജ ദേവൻ രാമചന്ദ്രന്റെ ബഞ്ച് മുഖ്യമന്ത്രി ഇടപെട്ട് മാറ്റിയെന്ന ആരോപണവും കേരളം കേട്ടിട്ടുണ്ട്. ഈ സംഭവത്തിലാണ് മുൻ കേരള ചീഫ് ജസ്റ്റിസ് എസ്. മണികുമാർ പഴികേട്ടത്. മുഖ്യമന്ത്രിയാകട്ടെ വലിയ ടെൻഷനാണ് അനുഭവിക്കുന്നത്.

തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞത് വാർത്തയായിരുന്നു. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൻറെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ പരാമർശം ശ്രദ്ധേയമാകുന്നത്.

താൻ രാജാവാണ്, ഞാൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നു. പ്രായമായവരുടെ കാര്യം വരുമ്പോൾ സ്വന്തം അച്ഛനോ അമ്മയ്ക്കോ ഉണ്ടാകുന്ന ബുദ്ധിമുട്ടായി കണ്ടുവേണം അതിനെ സമീപിക്കാൻ. എന്റെ അമ്മയ്ക്ക് കൊടുക്കുന്ന ബഹുമാനം മറ്റൊരമ്മയ്ക്ക് കൊടുക്കുമ്പോഴാണ് ഞാൻ മനുഷ്യനാകുന്നത്, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ചുറ്റും കാണുന്ന പല കാര്യങ്ങളിലും നാം കണ്ണടയ്ക്കാറാണ് പതിവ്. അത് എളുപ്പമാണ്. കാണുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട്. കാരണം, അതിനെ എതിർക്കാൻ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ശക്തികൾ നമുക്ക് എതിരാകും. അത് അങ്ങനെയാണ്.

മറ്റൊരാൾക്ക് വേണ്ടി സംസാരിക്കുക എന്നതിനാണ് ഇന്നത്തെ കാലത്ത് ഏറ്റവും ബുദ്ധിമുട്ട്. നമുക്ക് ലഭിക്കുന്ന അധികാരം ജനങ്ങളുടെ വിശ്വാസ്യതയാണ്. താൻ വഴി മറ്റൊരാൾക്ക് നല്ലത് വരണമെങ്കിൽ താൻ തന്നെ പഴി കേൾക്കേണ്ട കാലമാണ്. കാരണം, നമ്മൾ നമുക്ക് വേണ്ടിമാത്രം ജീവിക്കുന്നതുകൊണ്ടായിരിക്കാം. താൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹെെക്കോടതി തോന്നുന്നത് പറയുമെന്ന് മുഖ്യമന്ത്രയുടെ പരാമർശത്തിന് പിന്നാലെയാണ് ദേവൻ രാമചന്ദ്രന്റെ പ്രസംഗം ചർച്ചയായത്. . ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സർക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങൾ അവർ പറയുന്നു. അതിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (58 minutes ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (1 hour ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (1 hour ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (2 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (2 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (4 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (4 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (4 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (4 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (4 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (4 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (4 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (4 hours ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (4 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (4 hours ago)

Malayali Vartha Recommends